സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവളവമായ സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) ഇതാ മറ്റൊരു വന്‍ സംരംഭത്തിന് തുടക്കമിടുകയാണ്. സ്വകാര്യ/ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് മാത്രമായൊരു ടെര്‍മിനല്‍ ആരംഭിക്കുന്നു. ഡിസംബര്‍ 10 ന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുകയാണ്. കേരളത്തിന്റെ വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടാകുന്ന രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് …
സ്വന്തം ലേഖകൻ: കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇടുക്കി എയര്‍ സ്ട്രിപ്പില്‍ വിമാനമിറങ്ങി. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ് ഡബ്ല്യു 80 എന്ന വിമാനമാണ് ആദ്യമായി സത്രം എയര്‍ സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെയോടെയാണ് വണ്ടിപ്പെരിയാറിലെ ഈ എയര്‍ സ്ട്രിപ്പില്‍ വിമാനം ഇറക്കിയത്. കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് ഇവിടെ ലാന്‍ഡ് ചെയ്തത്. ഇടുക്കിയുടെ ആകാശസ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും മോശമായ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫര്‍ട്ട് എന്ന് രാജ്യാന്തര സര്‍വേ. മ്യൂണിക്ക് ആസ്ഥാനമായുള്ള ഇന്റര്‍നേഷന്‍സ് ചൊവ്വാഴ്ച പുറത്തുവിട്ട സര്‍വേയില്‍, എക്സ്പാറ്റ് സിറ്റി റാങ്കിങ് 2022 ല്‍ ഫ്രാങ്ക്ഫര്‍ട്ട് 50 ല്‍ 49–ാം സ്ഥാനത്താണ്, ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ് മാത്രമാണ് പിന്നിലുള്ളത്. 7,90,000 ആളുകള്‍ വസിക്കുന്ന ജർമനിയുടെ തിരക്കേറിയ നഗരത്തിന്റെ സാമ്പത്തിക …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ശക്തരായ രണ്ട് വനിത പ്രധാനമന്ത്രിമാർ ഒരുമിച്ചപ്പോൾ അത് ലോകത്തിന് വലിയ കൗതുകമായി. ആദ്യമായാണ് ഇരുവരും ഒരുമിക്കുന്നത്. 2017 മുതൽ ന്യൂസിലൻഡിനെ നയിക്കുന്ന ജസീന്ത ആർഡേനും 2019ൽ ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരീനും ആണ് ഒരുമിച്ചത്. ജസീന്തയുടെ ആതിഥേയത്വം സ്വീകരിച്ചാണ് സന്ന ഓക്‍ലൻഡിലെത്തിയത്. യുക്രെയ്ൻ സംഘർഷം, കാലാവസ്ഥ വ്യതിയാനം, ഇറാനിലെ സ്ക്രീകൾ …
സ്വന്തം ലേഖകൻ: കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം. ഭക്ഷണം കഴിക്കുന്നതിനിടെ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് മൂവര്‍ സംഘം ആക്രമിക്കുകയായിരുന്നു. സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കോട്ടയം നഗരത്തിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. അക്രമത്തിനിരയായവരുടെ മറ്റൊരു സുഹൃത്ത് അപകടത്തില്‍പ്പെട്ട് …
സ്വന്തം ലേഖകൻ: കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള വിടവ് നികത്തി ജനങ്ങൾക്കിടയിലെ സാംസ്‌കാരിക അടുപ്പം ദൃഢപ്പെടുത്തി ലോകകപ്പ് ഫാൻ സോണുകൾ. ഫിഫ ലോകകപ്പിന്റെ സുപ്രധാന പ്രമേയമായ ഐക്യം മധ്യപൂർവ ദേശത്തെയും അറബ് ലോകത്തെയും ഈ പ്രഥമ ലോകകപ്പിലും പ്രതിഫലിക്കുന്നു. ഫാൻ സോണുകളിലെ വൈവിധ്യമുള്ള ആരാധകരാകട്ടെ വിശ്വമാനവികതയുടെ സന്ദേശമാണ് വിളിച്ചോതുന്നത്. ജാതി,മത, ദേശ, രാഷ്ട്രീയ ഭേദമന്യേ ഫുട്‌ബോൾ എന്ന …
സ്വന്തം ലേഖകൻ: ലണ്ടനില്‍ കുച്ചിപ്പുടി അവതരിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മകള്‍. ‘രംഗ് ഇന്റര്‍നാഷണല്‍ കുച്ചിപ്പുടി ഡാന്‍സ് ഫെസ്റ്റിവല്‍ 2022’ന്റെ ഭാഗമായാണ് 9 വയസുകാരി അനൗഷ്‌ക സുനക് ലണ്ടനില്‍ നൃത്തമവതരിപ്പിച്ചത്. സംഗീതജ്ഞര്‍,സമകാലീന നൃത്ത കലാകാരന്മാര്‍ (65 വയസ്സിനു മുകളിലുള്ള പ്രകടനം നടത്തുന്ന സംഘം), ഭിന്നശേഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 4 മുതല്‍ 85 വയസ്സിനിടയിലുള്ള നൂറോളം …
സ്വന്തം ലേഖകൻ: ഖത്തറിന്റെ ലോകകപ്പ് ആരവങ്ങളിലേക്ക് എത്താനും മത്സരങ്ങൾ കാണാനും ഇനിയും സമയം വൈകിയിട്ടില്ല. മത്സര ടിക്കറ്റുകൾ ഇനി കിട്ടുമോ എന്ന ആശങ്കയും വേണ്ട. ലോകകപ്പ് ടിക്കറ്റുകൾ എവിടെ നിന്ന്, എത്ര നാൾ വരെ ലഭിക്കും, എങ്ങനെ ഖത്തറിലേയ്ക്ക് എത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം. ഫിഫയുടെ അവസാനഘട്ട ടിക്കറ്റ് വിൽപനയാണ് നിലവിൽ പുരോഗമിക്കുന്നത്. ഡിസംബർ 2ന് മുൻപാണ് …
സ്വന്തം ലേഖകൻ: പാസ്‌പോർട്ടിൽ ഒറ്റ പേര് (സിംഗിൾ നെയിം) മാത്രമുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വീസ ലഭിക്കില്ലെന്ന യുഎഇ സർക്കാരിന്റെ അറിയിപ്പ് വന്നതോടെ ഒറ്റ പേരുകാർ ആശങ്കയിലാണ്. പാസ്‌പോർട്ടിൽ ഒറ്റ പേര് മാത്രമുള്ളവർക്ക് യുഎഇയിലേയ്ക്കോ അവിടെ നിന്നോ വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററാണ് (എന്‍എഐസി) അറിയിച്ചത്. ഇമിഗ്രേഷൻ ശക്തമാക്കുന്നതിനാണ് പുതിയ സംവിധാനം. പെട്ടെന്നുള്ള …
സ്വന്തം ലേഖകൻ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ്, ഫോർമുല 1 അബൂദബി ഗ്രാൻഡ് പ്രിക്‌സ്, യുഎഇ ദേശീയ ദിനവും 4 ദിവസത്തെ പൊതു അവധിയും, സ്‌കൂളുകളിലെ ശൈത്യകാല അവധി എന്നിങ്ങനെയുള്ള ആഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ വിമാനത്താവളങ്ങളിൽ വലിയ തിരക്കനുഭവപ്പെടാൻ പോവുന്ന ദിവസങ്ങളാണിനി വരാനിരിക്കുന്നത്. ഇക്കാലയളവിൽ വിമാന യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഏറ്റവും തലവേദനയും സമയ നഷ്ടവുമുണ്ടാക്കുന്ന …