സ്വന്തം ലേഖകന്‍: ഇ അഹമ്മദിന് ജന്മനാട് ഇന്ന് യാത്രാമൊഴി നല്‍കും, കണ്ണൂരില്‍ കബറക്കം. ഡല്‍ഹിയില്‍ അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന് ജന്മനാടായ കണ്ണൂരില്‍ അന്ത്യവിശ്രമം. വ്യാഴാഴ്ച പതിനൊന്നിനു കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദിലാണു കബറടക്കം. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞുവീണ …
സ്വന്തം ലേഖകന്‍: അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്, മൂന്നു ലക്ഷം വരെ ആദായ നികുതിയില്ല. അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളുമായാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചത്. സാധാരണക്കാരായ നികുതി ദായകര്‍, ചെറുകിട ഇടത്തരം വ്യവസായികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യം …
സ്വന്തം ലേഖകന്‍: തന്റെ ജീവിതം മാറ്റിമറിച്ചത് ഒരു ഹോട്ടല്‍ ജീവനക്കാരന്റെ ഉപദേശം, സച്ചിന്റെ വെളിപ്പെടുത്തല്‍. ബാറ്റിങ് ടെക്ക്‌നിക്കുകൊണ്ടും അച്ചടക്കം കൊണ്ടും ലോകത്തെ ഒട്ടേറെ ക്രിക്കറ്റ് പ്രേമികളുടെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തയാളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ ഇതാദ്യമായി തന്റെ ജീവിതം മാറ്റിമറിച്ച ഒരു ഉപദേശത്തെപ്പറ്റി വെളിപ്പെടുത്തുകയാണ് സച്ചിന്‍. തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തിയതിന് പിന്നില്‍ ചെന്നൈയിലെ ഒരു …
സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ ജീവിക്കാന്‍ താല്‍പര്യമില്ല, വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യ വിടാത്ത അമേരിക്കന്‍ വനിതക്ക് സഹായവുമായി സുഷമ സ്വരാജ്. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയായ 90 കാരി കാന്താ ബെന്‍ വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിലേക്ക് തിരിച്ചു പോവാന്‍ താല്‍പര്യമില്ലാതെ ഇന്ത്യയില്‍ തുടരുകയാണ്. ഇതറിഞ്ഞതിനെ തുടര്‍ന്ന് ട്വിറ്റര്‍ വഴിയാണ് വിദേശകാര്യ മന്തി സുഷമാ …
സ്വന്തം ലേഖകന്‍: മലയാളിയായ ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം, ഒരു കോടി രൂപയും ബന്ധുവിന് ജോലിയും നല്‍കാമെന്ന് ഇന്‍ഫോസിസ്, കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പൂന ഇന്‍ഫോസിസ് ജീവനക്കാരി കോഴിക്കോട് സ്വദേശിനി രസില രാജുവിന്റെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നല്‍കുമെന്ന് കമ്പനി മരണ വിവരം അറിഞ്ഞ് പൂനയില്‍ …
സ്വന്തം ലേഖകന്‍: ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞു, സമരം വിജയിച്ചതായി എസ്എഫ്‌ഐ, രാജിവക്കും വരെ സമരമെന്ന് മറ്റു സംഘടനകള്‍. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും ലക്ഷ്മി നായരെ നീക്കിയതായി മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. നാളെ മുതല്‍ അക്കാദമി തുറന്നു പ്രവര്‍ത്തിക്കുമെന്നും ഡയറക്ടര്‍ നാരായണന്‍ നായര്‍ വ്യക്തമാക്കി. അഞ്ചു വര്‍ഷത്തേയ്ക്കാണ് ലക്ഷ്മി നായരെ വിലക്കിയറിക്കുന്നത്. വൈസ് പ്രിന്‍സിപ്പല്‍ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്ക് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കും വിനയാകുന്നു, കശ്മീരില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് വിസ നിഷേധിച്ചു. കശ്മീരില്‍ നിന്നുള്ള സ്‌നോഷൂ താരങ്ങളായ ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് വിസ നിഷേധിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് വിസ നിഷേധിച്ചതെന്നാണ് വിശദീകരണം. ന്യുയോര്‍ക്കില്‍ ഫെബ്രുവരി 24, 25 തീയതികളില്‍ നടക്കുന്ന …
സ്വന്തം ലേഖകന്‍: എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ നീക്കി റിസര്‍വ് ബാങ്ക്. ഒപ്പം കറന്റ് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നീക്കി. എന്നാല്‍ സേവിംഗ്‌സ് ബാങ്ക് (എസ്ബി) അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കാനുള്ള പരിധി (ആഴ്ചയില്‍ 24000 രൂപ) മാറ്റിയില്ല. അതും താമസിയാതെ മാറ്റുമെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. എടിഎമ്മുകളിലെ പരിധി നീക്കം …
സ്വന്തം ലേഖകന്‍: തൊട്ടുകൂടായ്മ കാരണം മുടിവെട്ടാനാളില്ല, സ്‌കൂളില്ല, ചായക്കടയില്‍ പ്രവേശനമില്ല, ജാതിപ്പിശാശു ബാധിച്ച മദ്ധ്യപ്രദേശിലെ ഒരു ഗ്രാമത്തിന്റെ കഥ. ഏകദേശം 1800 പേര്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട 350 പേരാണ് ജാതി വെറി കാരണം ദുരിതത്തിലായത്. ഉയര്‍ന്ന ജാതിക്കാര്‍ എന്ന് അവകാശപ്പെടുന്നവരുടെ ജാതിവെറി കാരണം ഇവര്‍ക്ക് സ്ഥലത്തെ ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടാനോ ഹോട്ടലുകളിലോ ചായക്കടയിലോ …
സ്വന്തം ലേഖകന്‍: ജല്ലിക്കെട്ട് വിവാദം,കൊമ്പുകോര്‍ത്ത് ‘പെറ്റ’യും നടന്‍ സൂര്യയും, മാപ്പു പറഞ്ഞിട്ടും വിവാദം തീരുന്നില്ല. തമിഴ് സിനിമാതാരം സൂര്യയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മൃഗസ്‌നേഹി സംഘടനയായ പെറ്റ മാപു ചോദിച്ചു. റിലീസ് ചെയ്യാനിരിക്കുന്ന സിങ്കം 3 സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നത് എന്നായിരുന്നു ‘പെറ്റ’യുടെ പരാമര്‍ശം. പരാമര്‍ശത്തില്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നതായി പെറ്റ സൂര്യയ്ക്കയച്ച ഇമെയിലില്‍ പറഞ്ഞു. …