സ്വന്തം ലേഖകന്‍: ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള എസ്. ശ്രീശാന്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി, സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അപേക്ഷ ബിസിസിഐ തള്ളി. ഇതോടെ ശ്രീശാന്തിന് ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്ന കാര്യത്തില്‍ ഉറപ്പായി. ശ്രീശാന്ത് തന്നെയായിരുന്നു ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ച് വരുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായിരുന്നു താരത്തിന്റെ പദ്ധതി. ടീം …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുടെ പോണ്‍ വീഡിയോകള്‍ കാണുന്ന നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ മൂന്നു ജില്ലകളും. കുട്ടികളുടെ പോണ്‍ കാണുന്ന പത്ത് നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. അമൃത്സറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും, മൂന്നാം സ്ഥാനത്ത് ലഖ്‌നൗവുമാണ്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ദിലീപും ആന്റണി പെരുമ്പാവൂരും ഭാരവാഹികളായി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ സംഘടന. ദിലീപ് മുന്‍കൈയെടുത്തു രൂപീകരിച്ച സിനിമാ സംഘടനയ്ക്ക് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് പേര്. പ്രസിഡന്റായി ദിലീപിനെയും വൈസ് പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെയും ജനറല്‍ സെക്രട്ടറിയായി ബോബിയെയും തിരഞ്ഞെടുത്തു. സംസ്ഥാനത്ത് തിയേറ്റര്‍ അടച്ചിടുന്ന സ്ഥിതി ഇനിയുണ്ടാവില്ലെന്ന് ദിലീപ് വാര്‍ത്താസമ്മേളനത്തില്‍ …
സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് മെയ്യനങ്ങി പണിയെടുക്കാന്‍ വയ്യ, ഗള്‍ഫ് രാജ്യങ്ങളുടെ സ്വദേശിവല്‍ക്കരണം തിരിച്ചടിക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളെ പെരുവഴിയിലാക്കി തുടങ്ങിവച്ച സ്വദേശിവത്കരണ പരിപാടികള്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഫലപ്രദമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി ചെയ്യാന്‍ താത്പര്യവും കഴിവുമുള്ള തദ്ദേശീയരെ ലഭിക്കാത്തതാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. ആരോഗ്യസാങ്കേതികഭരണ മേഖലകളില്‍ ജോലി ചെയ്തു വന്നിരുന്ന വിദേശികളെ ഒഴിവാക്കിയെങ്കിലും …
സ്വന്തം ലേഖകന്‍: റയീസിന്റെ പ്രചാരണ പരിപാടികളിലെ വിലക്ക് തന്നെ കരയിച്ചതായി ഷാരൂഖ് ഖാന്റെ പാക് നായിക മാഹിറാ ഖാന്‍.ഉടന്‍ പുറത്താനിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം റായീസിന്റെ ഇന്ത്യയിലെ പ്രചരണ പരിപാടികളില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഏറെ ദുഖമുണ്ടെന്ന് ചിത്രത്തിലെ നായികയും പാക് നടിയുമായ മാഹിറാ ഖാന്‍ വ്യക്തമാക്കി. സ്വന്തം ജന്മനാട്ടില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഏറെ …
സ്വന്തം ലേഖകന്‍: ഗാംബിയയിലെ മുന്‍ പ്രസിഡന്റ് നാടുവിട്ടത് രാജ്യത്തെ ഖജനാവുമായി, അടിച്ചുമാറ്റിയത് 114 ലക്ഷം ഡോളര്‍. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ മുന്‍ പ്രസിഡന്റ് യാഹ്യാ ജമ്മാ രാജ്യംവിട്ടത് ഖജനാവ് കൊള്ളയടിച്ച ശേഷമാണെന്ന് ആരോപണം. 22വര്‍ഷം ഭരണം നടത്തിയ യാഹ്യാ ജമ്മാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അധികാരം ഒഴിയാന്‍ വിസമ്മതിച്ച് കൊട്ടാരത്തില്‍ തുടരുകയായിരുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സൈന്യം …
സ്വന്തം ലേഖകന്‍: പിണറായി വിജയനെ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വമാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ ട്വീറ്റ്. കേരള മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും സംഘവുമായി ഡല്‍ഹി ജന്‍പഥിലെ തന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് പാസ്വാന്‍ ട്വീറ്റ് ചെയ്തത്. അബദ്ധം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മന്ത്രി ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്. പാസ്വാനു പറ്റിയ അബദ്ധം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ നാലു കാലുകളും രണ്ട് പുരുഷ ലിംഗങ്ങളുമുള്ള കുഞ്ഞു പിറന്നു. റെയ്ചൂരിലെ സിന്ദനൂരെ സ്വദേശികളായ ചെന്നബാസവ (26), ലളിതാമ്മ (23) ദമ്പതികള്‍ക്കാണ് അത്ഭുത ശിശു ജനിച്ചത്. ഗുരുതര ജനിതക പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടിയെ വൈകിട്ടോടെ ബെല്ലാരിയിലെ വിജയനഗര മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു. റെയ്ചൂരിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ശനിയാഴ്ച കുഞ്ഞ് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആദ്യ അണ്ടര്‍ വാട്ടര്‍ വിവാഹം കോവളത്ത്. മറ്റന്നാള്‍ രാവിലെ 11 നാണ് ഗ്രോവ് ബീച്ചിലെ കടലിനടിയിലെ ‘മണ്ഡപത്തില്‍’ സ്ലൊവേനിയക്കാരി യൂണിക്ക പോഗ്രാനിന്റെയും മഹാരാഷ്ട്രയില്‍ നിന്നുള്ള നിഖില്‍ പവാറിന്റെയും മോതിരക്കല്യാണം നടക്കുക. രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് വിവാഹത്തിനു നേതൃത്വം നല്‍കുന്ന കോവളത്തെ ബോണ്ട് സഫാരി സ്‌കൂബാ ഡൈവിങ് പദ്ധതിയുടെ അമരക്കാരന്‍ ജാക്‌സണ്‍ പീറ്റര്‍ …
സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. മുവാറ്റുപുഴ സ്വദേശികളായ മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തില്‍ നജീബ് (ബേബി 49) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തൊട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തത്തി അന്വേഷണം …