1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൃപ്തി ദേശായി ശബരിമലക്കു സമീപം എത്തിയതായി അഭ്യൂഹം, ഒളിച്ചും പാത്തും മല കയറില്ലെന്ന് തൃപ്തി
തൃപ്തി ദേശായി ശബരിമലക്കു സമീപം എത്തിയതായി അഭ്യൂഹം, ഒളിച്ചും പാത്തും മല കയറില്ലെന്ന് തൃപ്തി
സ്വന്തം ലേഖകന്‍: തൃപ്തി ദേശായി ശബരിമലക്കു സമീപം എത്തിയതായി അഭ്യൂഹം, ഒളിച്ചും പാത്തും മലകയറില്ലെന്ന് തൃപ്തി. ഒളിച്ചും പാത്തും ശബരിമലയ്ക്ക് പോകില്ലെന്നും പോകുന്നുണ്ടെങ്കില്‍ അത് പോലീസിനെയും സര്‍ക്കാരിനെയും അറിയിച്ചു തന്നെയായിരിക്കും ചെയ്യുകയെന്നും തൃപ്തി ദേശായി. ശബരിമല കയറുന്ന തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും തന്റെ സംഘടനയായ ഭൂമാതാ ബ്രിഗേഡിലെ മഹാരാഷ്ട്രയില്‍ നിന്നുള്ള നൂറോളം വനിതാ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും …
ഒബാമ വിട പറഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഭരണാധികാരിയായി മോഡി
ഒബാമ വിട പറഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഭരണാധികാരിയായി മോഡി
സ്വന്തം ലേഖകന്‍: ഒബാമ വിട പറഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഭരണാധികാരിയായി മോഡി. ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദം ഒഴിഞ്ഞതോടെ ഫേസ്ബുക്, ട്വിറ്റര്‍, യൂ ട്യൂബ്, ഗൂഗ്ള്‍ പ്‌ളസ് എന്നീ നവമാധ്യമ പോര്‍ട്ടലുകളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയ നേതാവ് എന്ന പദവിയാണ് മോദിയെ തേടിയത്തെിയത്. നിലവില്‍ പ്രധാനമന്ത്രിക്ക് ട്വിറ്ററില്‍ …
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന കശ്മീരികളെ വധിക്കുമെന്ന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍, കശ്മീരില്‍ വീണ്ടും സംഘര്‍ഷം
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന കശ്മീരികളെ വധിക്കുമെന്ന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍, കശ്മീരില്‍ വീണ്ടും സംഘര്‍ഷം
സ്വന്തം ലേഖകന്‍: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന കശ്മീരികളെ വധിക്കുമെന്ന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ സ്വന്തം വീട്ടിലോ നാട്ടിലോ 15 മിനിറ്റ് നില്‍ക്കാന്‍ കഴിയുമോ എന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ഭീകരര്‍ വെല്ലുവിളിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹിസ്ബുള്‍ കമാന്‍ഡര്‍ പുറത്തുവിട്ട് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വെല്ലുവിളിയും ഭീഷണിയുമുള്ളത്. എ.കെ …
യുഎസില്‍ പ്രസിഡന്റ് ട്രംപ് യുഗം തുടങ്ങി, തീവ്രവാദം തുടച്ചുനീക്കുമെന്നും അമേരിക്കയെ മഹത്തരമാക്കുമെന്നും കന്നി പ്രസംഗത്തില്‍ ട്രംപ്
യുഎസില്‍ പ്രസിഡന്റ് ട്രംപ് യുഗം തുടങ്ങി, തീവ്രവാദം തുടച്ചുനീക്കുമെന്നും അമേരിക്കയെ മഹത്തരമാക്കുമെന്നും കന്നി പ്രസംഗത്തില്‍ ട്രംപ്
സ്വന്തം ലേഖകന്‍: യുഎസില്‍ പ്രസിഡന്റ് ട്രംപ് യുഗം തുടങ്ങി, തീവ്രവാദം തുടച്ചുനീക്കുമെന്നും അമേരിക്കയെ മഹത്തരമാക്കുമെന്നും കന്നി പ്രസംഗത്തില്‍ ട്രംപ്. അമേരിക്കയുടെ 45 മത് പ്രസിഡന്റായി ഡോണള്‍ഡ് ജെ. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സത്യപ്രതിജ്ഞ. വാഷിങ്ടണിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് …
സഹകരണ ബാങ്കുകളില്‍ നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, റിസര്‍വ് ബാങ്കിന് ആദായ നികുതി വകുപ്പിന്റെ കത്ത്
സഹകരണ ബാങ്കുകളില്‍ നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, റിസര്‍വ് ബാങ്കിന് ആദായ നികുതി വകുപ്പിന്റെ കത്ത്
സ്വന്തം ലേഖകന്‍: സഹകരണ ബാങ്കുകളില്‍ നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, റിസര്‍വ് ബാങ്കിന് ആദായ നികുതി വകുപ്പിന്റെ കത്ത്. നോട്ടു നിരോധനത്തിനുശേഷം രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകളുടെ കണക്കില്‍ പൊരുത്തക്കേടുണ്ടെന്നും പഴയ നോട്ടുകള്‍ മാറുന്നതിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയെന്നും റിസര്‍വ് ബാങ്കിന് ആദായ നികുതി വകുപ്പ് അയച്ച കത്തില്‍ പറയുന്നതായാണ് …
ക്രൈസ്തവ സഭാ കോടതികള്‍ നല്‍കുന്ന വിവാഹ മോചനം നിയമപരമല്ലെന്ന് സുപ്രീം കോടതി
ക്രൈസ്തവ സഭാ കോടതികള്‍ നല്‍കുന്ന വിവാഹ മോചനം നിയമപരമല്ലെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: ക്രൈസ്തവ സഭാ കോടതികള്‍ നല്‍കുന്ന വിവാഹ മോചനം നിയമപരമല്ലെന്ന് സുപ്രീം കോടതി. വിവാഹ മോചനം നിയമ പരമാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സഭാ കോടതികള്‍ വഴിയുള്ള വിവാഹമോചനങ്ങള്‍ക്കു നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ക്ലാരന്‍സ് പയസ് നല്‍കിയ ഹര്‍ജി കോടതി തള്ളികയും ചെയ്തു. 1996 …
ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകള്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകള്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകള്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ശരീരത്തിലുള്ള മുറിവ് മരണത്തിന് മുമ്പ് ഉണ്ടായതാണെന്ന് പറയുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ജിഷ്ണുവിന്റെത് തൂങ്ങി മരണം തന്നെയാണെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയത് മെഡിക്കല്‍ പീജി വിദ്യാര്‍ഥിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മുഖത്ത് മൂന്ന് മുറിവുകളും …
‘എന്റെ ഭാര്യയ്‌ക്കൊപ്പമുള്ള അവസാന സെല്‍ഫിയാണ് ഇത്,’ ബൈക്ക് അപകടത്തില്‍ ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട യുവാവിന്റെ കണ്ണുനനയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്
‘എന്റെ ഭാര്യയ്‌ക്കൊപ്പമുള്ള അവസാന സെല്‍ഫിയാണ് ഇത്,’ ബൈക്ക് അപകടത്തില്‍ ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട യുവാവിന്റെ കണ്ണുനനയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകന്‍: ‘എന്റെ ഭാര്യയ്‌ക്കൊപ്പമുള്ള അവസാന സെല്‍ഫിയാണ് ഇത്,’ ബൈക്ക് അപകടത്തില്‍ ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട യുവാവിന്റെ കണ്ണുനനയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്. ചെന്നൈ സ്വദേശി കാര്‍ത്തികാണ് തന്റെ വിധി ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന പ്രാര്‍ഥനയോടെ ഭാര്യയ്‌ക്കൊപ്പമുള്ള അവസാന സെല്‍ഫിയും കുറിപ്പും പോസ്റ്റ് ചെയ്തത്. 2007 ആഗസ്റ്റ് 23 മുതല്‍ ഞാന്‍ അവളെ സ്‌നേഹിക്കുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം 2016 …
ഇന്ത്യാ, പാക് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ തുരങ്കങ്ങള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഭീകരര്‍ വെട്ടിലാകും
ഇന്ത്യാ, പാക് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ തുരങ്കങ്ങള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഭീകരര്‍ വെട്ടിലാകും
സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ തുരങ്കങ്ങള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഭീകരര്‍ വെട്ടിലാകും. തുരങ്കങ്ങളും കുഴിബോംബുകളും കണ്ടെത്താന്‍ കഴിയുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ (ജി.പി.ആര്‍) ആണ് ഗവേഷകര്‍ വികസിപ്പിച്ചത്. ഇന്ത്യപാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ആഭ്യന്തര സുരക്ഷയ്ക്കായുള്ള സാങ്കേതിക വിഭാഗമായ എന്‍സി.ഇ.ടി.ഐ.ഇ.എസിന്റെയും ഐഐടികളുടെയും സഹകരണത്തോടെയാണ് പ്രത്യേക …
മദ്യപിക്കാനുള്ള അവകാശം മൗലിക അവകാശമല്ലെന്ന് കേരള ഹൈക്കോടതി
മദ്യപിക്കാനുള്ള അവകാശം മൗലിക അവകാശമല്ലെന്ന് കേരള ഹൈക്കോടതി
സ്വന്തം ലേഖകന്‍: മദ്യപിക്കാനുള്ള അവകാശം മൗലിക അവകാശമല്ലെന്ന് കേരള ഹൈക്കോടതി, ജീവിക്കാനുള്ള അടിസ്ഥാനാവശ്യങ്ങളാണ് ഭരണഘടന ഉറപ്പാക്കുന്നത്; മദ്യപിക്കാനുള്ള അവകാശമല്ല. മദ്യവില്പനശാലകളുടെ എണ്ണം കുറയ്ക്കുന്നതുള്‍പ്പെടെ മദ്യനയത്തെ ചോദ്യംചെയ്യുന്ന അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വ്യക്തിയുടെ അവകാശമായ സ്വകാര്യത, സമൂഹത്തിന്റെ ക്ഷേമം എന്ന കൂട്ടായ അവകാശത്തേക്കാള്‍ വലുതല്ല. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന് കോടതികള്‍ വിപുലമായ വ്യാഖ്യാനം നല്‍കിയിട്ടുണ്ടാകാം. …