1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറില്‍ പന്തുതട്ടി മെസിയും ടീമും; പ്രിയതാരത്തെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍
ഖത്തറില്‍ പന്തുതട്ടി മെസിയും ടീമും; പ്രിയതാരത്തെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍
സ്വന്തം ലേഖകൻ: അര്‍ജന്റിനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത് തന്റെ ഐതിഹാസിക കരിയര്‍ പൂര്‍ണതയിലെത്തിക്കാനായി ലയണല്‍ മെസി ഖത്തറിലെ ദോഹയിലെത്തി. അബുദാബിയില്‍ യുഎഇക്കെതിരെ നടക്കാനിരിക്കുന്ന സന്നാഹമത്സരത്തിന് മുന്നോടിയാണ് അര്‍ജന്റീനന്‍ ടീം ദോഹയിലെത്തിയത്. താരങ്ങളാല്‍ സമ്പന്നമായ ടീം അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുകയും ചെയ്തു. അര്‍ജന്റീനയുടെ പരിശീലനം കാണാന്‍ നിരവധി പേരാണ് എത്തിയത്. യുഎഇ-അര്‍ജന്റീന മത്സരത്തിന്റെ ടിക്കറ്റുകള്‍ …
ജി 20 ഉച്ചകോടി: പരസ്പരം ഹസ്തദാനം ചെയ്ത് മോദിയും ഷി ജിന്‍പിംഗും; വൈറലായി വീഡിയോ
ജി 20 ഉച്ചകോടി: പരസ്പരം ഹസ്തദാനം ചെയ്ത് മോദിയും ഷി ജിന്‍പിംഗും; വൈറലായി വീഡിയോ
സ്വന്തം ലേഖകൻ: പതിനേഴാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരിക്കുകയാണ്. പരമ്പരാഗത ബാലി ശൈലിയിലാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. പരമ്പരാഗത ബാലി ശൈലിയിലാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. പരമ്പരാഗത നൃത്തരൂപങ്ങളും അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. സ്വീകരണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു… ഇപ്പോൾ മറ്റൊരു വീഡിയോ …
ബി​ഗ് ബെനിൽ വീണ്ടും മണി മുഴങ്ങുമ്പോൾ; മോടി കൂട്ടി ഘടികാര ഭീമൻ തിരിച്ചെത്തി
ബി​ഗ് ബെനിൽ വീണ്ടും മണി മുഴങ്ങുമ്പോൾ; മോടി കൂട്ടി ഘടികാര ഭീമൻ തിരിച്ചെത്തി
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനിൽ, 316 അടി (96 മീറ്റർ) ഉയരത്തിൽ ഒരു ഭീമൻ ഘടികാരം തല ഉയ‌ർത്തി നിൽപ്പുണ്ട്. ‘ബിഗ് ബെൻ’ എന്ന് പേരുള്ള ആ ഘടികാര ഭീമൻ ഇന്ന് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ‘റിമെംബ്രൻസ് സൺ‌ഡേ’ ആയ മൗനം ആചരിക്കാനുള്ള മണി മുഴക്കിയാണ് ‘ബിഗ് ബെൻ’അവന്റെ തിരിച്ചു …
‘ദ ടെർമിനലി’ന് പ്രചോദനമായ മെഹ്റാൻ കരീമിക്ക് വിമാനത്താവളത്തിൽ തന്നെ അന്ത്യം
‘ദ ടെർമിനലി’ന് പ്രചോദനമായ മെഹ്റാൻ കരീമിക്ക് വിമാനത്താവളത്തിൽ തന്നെ അന്ത്യം
സ്വന്തം ലേഖകൻ: സ്റ്റീവൻ സ്പീൽബർ​ഗിന് ദ ടെർമിനൽ എന്ന ചിത്രമെടുക്കാൻ പ്രചോദനമായ മെഹ്റാൻ കരീമി നാസ്സെറി (70) അന്തരിച്ചു. 18 വർഷം ജീവിക്കുകയും വീടെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പാരീസിലെ ചാൾസ് ഡി ​ഗലേ വിമാനത്താവളത്തിലായിരുന്നു അന്ത്യം. കഴിഞ്ഞദിവസം ഉച്ചയോടെ വിമാനത്താവളത്തിലെ 2 എഫ് ടെർമിനലിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. പാരീസ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. …
മദ്യം, ആഘോഷം, സെക്സ്, വസ്ത്രങ്ങൾ: കളി കാണാൻ ഖത്തറിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
മദ്യം, ആഘോഷം, സെക്സ്, വസ്ത്രങ്ങൾ: കളി കാണാൻ ഖത്തറിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
സ്വന്തം ലേഖകൻ: ഒരു ദശലക്ഷത്തിലധികം കായിക പ്രേമികൾ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പ് കാണാനായി ഖത്തറിലേക്ക് പോകും, ​​സാധാരണയായി ആതിഥേയ രാജ്യങ്ങളിൽ ആഘോഷമാകുന്ന ഒരു സംഭവം ഈ വർഷം അല്പം വ്യത്യസ്തമായിരിക്കാം. കാരണം ചെറിയ, യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമായ ഖത്തറിലെ നിയമങ്ങൾ തന്നെ. മുൻകാല ലോകകപ്പുകളിൽ,പ്രത്യേകിച്ച് ആഘോഷവേളകളിൽ കണ്ടിരുന്ന മദ്യപാനം, തുടർന്നുള്ള ബഹളങ്ങൾ തുടങ്ങിയവയോടു …
ഇന്ത്യൻ കാർഷിക മേഖലയെ കശക്കി കാലാവസ്ഥാ മാറ്റം; ഭക്ഷ്യ ക്ഷാമം പടിവാതിൽക്കൽ?
ഇന്ത്യൻ കാർഷിക മേഖലയെ കശക്കി കാലാവസ്ഥാ മാറ്റം; ഭക്ഷ്യ ക്ഷാമം പടിവാതിൽക്കൽ?
സ്വന്തം ലേഖകൻ: രാജ്യത്ത് കാലാവസ്ഥാ മാറ്റം മൂലമുണ്ടായ കൃഷി നാശം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ തന്നെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അത്യുഷ്ണം, പ്രളയം, കാലം തെറ്റിയെത്തുന്ന മഴക്കാലം ഇത് രാജ്യത്തെ കാര്‍ഷിക മേഖലയെ ഓരോ വര്‍ഷവും നാമാവശേഷമാക്കികൊണ്ടിരിക്കുകയാണ്. ദേശീയ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും കണക്കനുസരിച്ച് ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് വരെ 1.8 ദശലക്ഷം ഹെക്ടര്‍ …
ഭാര്യയുടെ ഫോൺ കവർന്ന ക ള്ളന്റെ ലൊക്കേഷന്‍ അമേരി ക്കയില്‍ നിന്ന് നോക്കി; മണിക്കൂ റുകൾക്കുള്ളിൽ പിടിയില്‍
ഭാര്യയുടെ ഫോൺ കവർന്ന ക ള്ളന്റെ ലൊക്കേഷന്‍ അമേരി ക്കയില്‍ നിന്ന് നോക്കി; മണിക്കൂ റുകൾക്കുള്ളിൽ പിടിയില്‍
സ്വന്തം ലേഖകൻ: ബാ​ഗ് മോഷ്ടിച്ച് സ്ഥലംവിട്ട കള്ളൻ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചു കാണില്ല, അതും അമേരിക്കയിൽ നിന്ന്. മലബാർ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കള്ളൻ യുവതിയുടെ ബാ​ഗ് മോഷ്ടിച്ച് കടന്നുകളഞ്ഞത്. മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗിൽ നിന്ന് സ്വർണവും പണവും മൊബൈൽ ഫോണും ആണ് തമിഴ്നാട് തൂത്തുക്കുടി …
യുദ്ധം ജയിക്കുമ്പോൾ തിരിച്ചു തന്നാൽ മതി; ഉക്രെയ്ൻ പ്രസിഡന്റിന് ഓസ്കർ നൽകി ഷോണ്‍ പെൻ
യുദ്ധം ജയിക്കുമ്പോൾ തിരിച്ചു തന്നാൽ മതി; ഉക്രെയ്ൻ പ്രസിഡന്റിന് ഓസ്കർ നൽകി ഷോണ്‍ പെൻ
സ്വന്തം ലേഖകൻ: തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിക്ക് നൽകി ഹോളിവുഡ് താരം ഷോൺ പെൻ. രാജ്യതലസ്ഥാനമായ കീവിൽ വെച്ചാണ് ഈ കൈമാറ്റം നടന്നത്. തന്റെ ടെലി​ഗ്രാം ചാനലിലൂടെ സെലൻസ്കി പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്. ഷോൺ പെന്നിന് സെലൻസ്കി യുക്രൈന്റെ ഓർഡർ ഓഫ് മെറിറ്റ് നൽകുന്നതും വീഡിയോയിലുണ്ട്. യുക്രൈൻ …
ജിമെയിലിൽ അടിമുടി മാറ്റം വരുന്നു; ഇനി വിവിധ സേവനങ്ങൾക്ക് ഒറ്റ ഇൻ്റർഫേസ് മാത്രം
ജിമെയിലിൽ അടിമുടി മാറ്റം വരുന്നു; ഇനി വിവിധ സേവനങ്ങൾക്ക് ഒറ്റ ഇൻ്റർഫേസ് മാത്രം
സ്വന്തം ലേഖകൻ: ജിമെയിൽ അടിമുടി പരിഷ്‌കരിക്കാൻ ഒരുങ്ങി ഗൂഗിൾ. വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് രൂപകൽപ്പന ചെയ്ത പുതിയ സംവിധാനത്തിന്റെ ഭാഗമായിട്ടാകും ഇനി ജിമെയിൽ പ്രവർത്തിക്കുക. നിലവിൽ ഉപയോക്താവിന് ലഭ്യമാകുന്ന ജിമെയിലിന്റെ ഒറിജിനൽ വ്യൂ മാറ്റിയാണ് പുതിയ പരിഷ്‌കാരം. പഴയ രൂപത്തിലേക്ക് തിരികെ പോകാൻ കഴിയാത്തവിധം പുതിയ യൂസർ ഇന്റർഫെയ്സ് ആണ് നിലവിൽ വരിക. ഈ മാസം …
മിസോറിയില്‍ വീണ്ടും മേയറാ യി മലയാളി; മെറിലാന്‍ഡില്‍ ലെഫ്. ഗവര്‍ണറായി ആദ്യ ഇന്ത്യന്‍ വംശജ
മിസോറിയില്‍ വീണ്ടും മേയറാ യി മലയാളി; മെറിലാന്‍ഡില്‍ ലെഫ്. ഗവര്‍ണറായി ആദ്യ ഇന്ത്യന്‍ വംശജ
സ്വന്തം ലേഖകൻ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. യോലാന്‍ഡാ ഫോര്‍ഡിനെ പരാജയപ്പെടുത്തിയാണ് കോട്ടയം കുറുമുള്ളൂര്‍ ഗ്രാമത്തില്‍ ജനിച്ച റോബിന്‍ വീണ്ടും മേയറാവുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം മേയറെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് റോബിനെ വീണ്ടും മേയര്‍ സ്ഥാനത്ത് എത്തിച്ചത്. കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ ഗ്രാമത്തിലാണ് റോബിന്‍ ജനനം. …