1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗാന്ധിജിയുടെ മുഖം പതിച്ച മെതിയടി വില്‍പ്പനക്ക്, ആമസോണ്‍ വീണ്ടും വിവാദക്കുരുക്കില്‍
ഗാന്ധിജിയുടെ മുഖം പതിച്ച മെതിയടി വില്‍പ്പനക്ക്, ആമസോണ്‍ വീണ്ടും വിവാദക്കുരുക്കില്‍
സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ മുഖം പതിച്ച മെതിയടി വില്‍പ്പനക്ക്, ആമസോണ്‍ വീണ്ടും വിവാദക്കുരുക്കില്‍. ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്ന ചവിട്ടി വില്‍പ്പനക്കുവച്ചത് വിവാദമായതിനു പിന്നാലെയാണ് മഹാത്മ ഗാന്ധിയുടെ ചിത്രമുള്ള മെതിയടിയുമായി ആമസോണ്‍ വീണ്ടും രംഗത്തെത്തിയത്. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കര്‍ശന ഇടപെടലിനെ തുടര്‍ന്ന് ദേശീയ പതാകയെ അവഹേളിക്കുന്ന ചവിട്ടി ആമസോണ്‍ പിന്‍വലിച്ചിരുന്നു. …
കേരളത്തിലെ സിനിമാ സമരം പൊളിഞ്ഞു, നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന, തിയറ്ററുകള്‍ പ്രേക്ഷകര്‍ക്കുള്ളതെന്ന് ദിലീപ്
കേരളത്തിലെ സിനിമാ സമരം പൊളിഞ്ഞു, നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന, തിയറ്ററുകള്‍ പ്രേക്ഷകര്‍ക്കുള്ളതെന്ന് ദിലീപ്
സ്വന്തം ലേഖകന്‍: നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് പുതിയ സംഘടന, തിയറ്ററുകള്‍ പ്രേക്ഷകര്‍ക്കുള്ളതെന്ന് ദിലീപ്. സിനിമാ സമരത്തില്‍ വഴിത്തിരിവായി രൂപീകരിക്കുന്ന പുതിയ സംഘടനയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ദിലീപ്. സിനിമശാലകള്‍ പ്രേക്ഷകര്‍ക്കുള്ളതാണ്. അവ അടച്ചിടാനുള്ളതല്ല. ഒരുപാട് ആളുകള്‍ പ്രയത്‌നിച്ച് സിനിമ കൊണ്ടുവരുമ്പോള്‍ സിനിമ കളിക്കില്ലെന്ന് ഒരു കൂട്ടം ആളുകള്‍ …
പാക് സൈന്യം പഷ്തൂണ്‍ സ്ത്രീകളെ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നു, പാകിസ്താനെതിരെ ഗുരുതര ആരോപണങ്ങളുമായി പഷ്തൂണ്‍ സംഘടന
പാക് സൈന്യം പഷ്തൂണ്‍ സ്ത്രീകളെ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നു, പാകിസ്താനെതിരെ ഗുരുതര ആരോപണങ്ങളുമായി പഷ്തൂണ്‍ സംഘടന
സ്വന്തം ലേഖകന്‍: പാക് സൈന്യം പഷ്തൂണ്‍ സ്ത്രീകളെ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നു, പാകിസ്താനെതിരെ ഗുരുതര ആരോപണങ്ങളുമായി പഷ്തൂണ്‍ സംഘടന. പാകിസ്താനിലെ പ്രശസ്തമായ സ്വാത് താഴ്‌വര, വസീരിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും പഷ്തൂണ്‍ വംശരായ സ്ത്രീകളെ പാക് സൈന്യം വ്യാപകമായി തട്ടിക്കൊണ്ടു പോയി ലൈംഗികാടിമകളായി ഉപയോഗിക്കുന്നതാതി വെളിപ്പെടുത്തിയത് പഷ്തൂണ്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉമര്‍ ദൗഡ് ഖട്ടക്കാണ്. പാക് …
ദക്ഷിണ ചൈനാ കടല്‍ പ്രശ്‌നത്തില്‍ വേണ്ടിവന്നാല്‍ അമേരിക്കയുമായി ഏറ്റുമുട്ടാനും തയ്യാറെന്ന് ചൈന
ദക്ഷിണ ചൈനാ കടല്‍ പ്രശ്‌നത്തില്‍ വേണ്ടിവന്നാല്‍ അമേരിക്കയുമായി ഏറ്റുമുട്ടാനും തയ്യാറെന്ന് ചൈന
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടല്‍ പ്രശ്‌നത്തില്‍ വേണ്ടിവന്നാല്‍ അമേരിക്കയുമായി ഏറ്റുമുട്ടാനും തയ്യാറെന്ന് ചൈന. ദക്ഷിണ ചൈനാ കടലില്‍ ചൈന നിര്‍മിച്ച ദ്വീപുകളിലേക്കുള്ള പ്രവേശനം തടസപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചാല്‍ വന്‍യുദ്ധം ഉണ്ടാവുമെന്നാണ് ചൈനയുടെ ഭീഷണി. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസാണ് മുഖപ്രസംഗത്തില്‍ അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കിയത്. ട്രംപിന്റെ നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ടില്ലേര്‍സണ്‍ സെനറ്റില്‍ …
പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, എഫ്‌ഐആറില്‍ ഗുരുതര തെറ്റുകള്‍, പ്രതിഷേധവുമായി സഹപാഠികള്‍
പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, എഫ്‌ഐആറില്‍ ഗുരുതര തെറ്റുകള്‍, പ്രതിഷേധവുമായി സഹപാഠികള്‍
സ്വന്തം ലേഖകന്‍: പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, എഫ്‌ഐആറില്‍ ഗുരുതര തെറ്റുകള്‍, പ്രതിഷേധവുമായി സഹപാഠികള്‍. ജിഷ്ണു ഹോസ്റ്റലില്‍ തൂങ്ങിമരിച്ചതിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ശരീരത്തിലെ (എഫ്‌.െഎ.ആര്‍.) മുറിവുകളെക്കുറിച്ച് ഒന്നും പറയാതെ മരണകാരണം കോപ്പിയടി പിടിക്കപ്പെട്ടതിലെ മനോവിഷമമാണെന്ന് ഉറപ്പിച്ചു പറയുന്നു. മരണകാരണം എഫ്.ഐ.ആറില്‍ പറയുക പതിവില്ല. അതേസമയം, കുളിമുറിയില്‍ തൂങ്ങിമരിച്ചു എന്നല്ലാതെ ഏതുഭാഗത്താണ് തൂങ്ങിയതെന്ന് കൃത്യമായി പറയുന്നില്ല. …
കടലും റണ്‍വേയും മാറിപ്പോയി! ഇന്തോനേഷ്യയിലെ പൈലറ്റുമാര്‍ക്കിടയില്‍ ലഹരി ഉപയോഗം വരുത്തുന്ന വിനകള്‍
കടലും റണ്‍വേയും മാറിപ്പോയി! ഇന്തോനേഷ്യയിലെ പൈലറ്റുമാര്‍ക്കിടയില്‍ ലഹരി ഉപയോഗം വരുത്തുന്ന വിനകള്‍
സ്വന്തം ലേഖകന്‍: കടലും റണ്‍വേയും മാറിപ്പോയി! ഇന്തോനേഷ്യയിലെ പൈലറ്റുമാര്‍ക്കിടയില്‍ ലഹരി ഉപയോഗം വരുത്തുന്ന വിനകള്‍. രാജ്യത്തെ പല വിമാനാപകടങ്ങള്‍ക്കും കാരണം ലഹരി ഉപയോഗിക്കുന്ന പൈലറ്റുകളാണെന്ന് ഇന്‍ഡോനേഷ്യ നാര്‍ക്കോട്ടിക് ഏജന്‍സി മേധാവിയാണ് വെളിപ്പെടുത്തിയത്. നാല് വര്‍ഷം മുമ്പ് ബാലിയില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്പോള്‍ കടലില്‍ വീണ ലയണ്‍ എയര്‍ ജെറ്റ് വിമാനത്തിലെ പൈലറ്റും ലഹരി ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലില്‍ പറയുന്നു. …
ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നുതായി ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്
ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നുതായി ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നുതായി ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. യു.എന്നിന് കീഴിലുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രാജ്യത്തെ തൊഴില്‍രഹിതരുടെ എണ്ണം 17.7 മില്യണില്‍ നിന്ന് 2017ല്‍ 17.8 മില്യണായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിച്ചത് ഇന്ത്യയായിരുന്നു. 13.4 മില്യണ്‍ പുതിയ …
നോട്ടു പിന്‍വലിക്കല്‍, രാജ്യ സുരക്ഷയെ ബാധിക്കും എന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് റിസര്‍വ് ബാങ്ക്, മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
നോട്ടു പിന്‍വലിക്കല്‍, രാജ്യ സുരക്ഷയെ ബാധിക്കും എന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് റിസര്‍വ് ബാങ്ക്, മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
സ്വന്തം ലേഖകന്‍: നോട്ടു പിന്‍വലിക്കല്‍, രാജ്യ സുരക്ഷയെ ബാധിക്കും എന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് റിസര്‍വ് ബാങ്ക്, മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ കൂട്ടാക്കാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. കറന്‍സി അസാധുവാക്കല്‍ തീരുമാനത്തിനു പിന്നിലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും സുരക്ഷയെയും ബാധിച്ചേക്കുമെന്നും വിവരങ്ങള്‍ പുറത്തുവിടുന്നയാളിന്റെ ജീവന്‍ അപകടത്തിലായേക്കുമെന്നുമാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ആര്‍.ബി.ഐ. മറുപടി …
അഭയാര്‍ഥികളെ ചവിട്ടി വീഴ്ത്തി വിവാദ നായികയായ വനിതാ ഫോട്ടോഗ്രാഫര്‍ കുറ്റക്കാരിയെന്ന് കോടതി
അഭയാര്‍ഥികളെ ചവിട്ടി വീഴ്ത്തി വിവാദ നായികയായ വനിതാ ഫോട്ടോഗ്രാഫര്‍ കുറ്റക്കാരിയെന്ന് കോടതി
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ ചവിട്ടി വീഴ്ത്തി വിവാദ നായികയായ വനിതാ ഫോട്ടോഗ്രാഫര്‍ കുറ്റക്കാരിയെന്ന് കോടതി. സെര്‍ബിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ ചവിട്ടിവീഴ്ത്തിയ ഹംഗേറിയന്‍ വനിത ഫോട്ടോഗ്രാഫര്‍ പെട്ര ലാസ്ലോയെ മോശം പെരുമാറ്റത്തിന് മൂന്നുവര്‍ഷത്തെ നല്ല നടപ്പിനു കോടതി ശിക്ഷിച്ചു. ഹംഗറിയിലെ പ്രാദേശിക ചാനല്‍ എന്‍1 ടി.വിയുടെ വിഡിയോഗ്രാഫറായിരുന്ന ലാസ്ലോ 2015 സെപ്റ്റംബറിലാണ് പൊലീസിനെ ഭയന്നോടുന്ന അഭയാര്‍ഥികളെ വലതുകാല്‍ …
പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍
പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യ,  വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകന്‍: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍. വൈസ്പ്രിന്‍സിപ്പല്‍ ഡോ. എന്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പി.ആര്‍.ഒ സഞ്ജിത് കെ. വിശ്വനാഥന്‍ എന്നിവരെയാണ്‌സസ്‌പെന്റു ചെയ്തിരിക്കുന്നത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കോപ്പിയടിച്ചതിന്റെ പേരില്‍ കോളജ് അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ …