സ്വന്തം ലേഖകന്‍: സിനിമാ സമരം പൊളിയുന്നു, റിലീസിന് ഒരുങ്ങി മലയാള ചിത്രങ്ങള്‍, നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍. വിജയ് ചിത്രം ഭൈരവാ സമരത്തിലുള്ള ഫെഡറേഷന്‍ തിയറ്ററുകളെ ഒഴിവാക്കി 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തതിന് പിന്നാലെ മലയാള സിനിമകളും തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 19ന് ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, 20ന് മോഹന്‍ലാല്‍ …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി, പൊങ്കലിന് ജെല്ലിക്കെട്ടില്ലാതെ തമിഴ് മക്കള്‍. വിലക്കിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ പൊങ്കലിന് മുന്‍പ് തീര്‍പ്പാക്കണമെന്ന് ആവശ്യം കോടതി നിരസിച്ചു. ഉത്തരവ് പാസാക്കാന്‍ കോടതിയോട് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നും കേടതി നിരീക്ഷിച്ചു. കോടതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാന്‍ ആര്‍ക്കും കഴിയില്ലെന്നും ഹര്‍ജി നിരസിച്ചുകൊണ്ട് കോടതി …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം വരുന്നു, സ്ത്രീകള്‍ക്കായി ആറു സീറ്റുകള്‍ മാറ്റിവക്കും. ആഭ്യന്തര വിമാന സര്‍വിസുകളിലാണ് ഈ മാസം 18 മുതല്‍ സ്ത്രീകള്‍ക്ക് സംവരണ സീറ്റുകള്‍ ലഭ്യമാക്കുക. ലോകത്ത് ആദ്യമായാണ് വിമാനത്തില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം നടപ്പാക്കുന്നത്. ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് ചിലപ്പോള്‍ മധ്യത്തിലോ അല്ലെങ്കില്‍ വിന്‍ഡോ സീറ്റോ ആണ് ലഭിക്കുന്നതെങ്കില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, പത്രസമ്മേളനത്തില്‍ ഉരുണ്ടുകളിച്ച് ട്രംപ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരെയുണ്ടായ ഹാക്കിംഗ് ആക്രമണത്തിന് പിന്നില്‍ റഷ്യയായിരിക്കാമെന്ന് സമ്മതിച്ച ട്രംപ് പക്ഷേ തനിക്കെതിരേയുള്ള ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തള്ളി. റഷ്യന്‍ ഇടപെടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും തിരിഞ്ഞും മറിഞ്ഞുമുള്ള പ്രതികരണങ്ങളായിരുന്നു ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്. ഒരുപക്ഷേ ഹാക്കിംഗ് നടത്തിയത് റഷ്യയായിരിക്കാം എന്നായിരുന്നു …
സ്വന്തം ലേഖകന്‍: 30 ശതമാനം ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സുകളും വ്യാജമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഡ്രൈവിങ് ലൈസന്‍സുകളില്‍ മൂന്നിലൊന്നും വ്യാജമാണെന്ന വിവരം ഗതാഗതമന്ത്രിയെന്ന നിലയില്‍തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച റോഡ് സേഫ്റ്റി കോണ്‍ക്ലേവില്‍ സംസാരിക്കവെ നിതിന്‍ ഗഡ്കരി പറഞ്ഞു. ഗതാഗത നിയമ ലംഘനങ്ങള്‍ അനായാസം കണ്ടെത്താന്‍ സഹായിക്കുന്ന ഇന്റലിജന്റ് ട്രാഫിക് സംവിധാനത്തിലേക്കാണ് രാജ്യം …
സ്വന്തം ലേഖകന്‍: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണി, ഒറ്റയാള്‍ പോരാട്ടവുമായി നടന്‍ അലര്‍സിയര്‍ തെരുവില്‍. തന്റെ പ്രിയ മാധ്യമമായ നാടകത്തിലൂടെയാണ് ‘ആര്‍ട്ടിസ്റ്റ് ബേബി’ കമലിനോടുള്ള തന്റെ ഐക്യദാര്‍ഡ്യവും സംഘപരിവാറിനോടുള്ള പ്രതിഷേധവും അവതരിപ്പിച്ചത്. കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിനെത്തിയതായിരുന്നു അലന്‍സിയര്‍. ജനിച്ച നാട്ടില്‍ ജീവിക്കാനും പാക്കിസ്ഥാനിലേക്കും ഗുജറാത്തിലേക്കും പുറത്താക്കപ്പെടാതിരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞു. നേരത്തെ, …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ദേശീയ പതാകയുടെ രൂപത്തില്‍ ചവിട്ടി, ആമസോണിന് സുഷമാ സ്വരാജിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്‍ ആമസോണ്‍ കാനഡയിലാണ് ഇന്ത്യന്‍ ദേശീയപതാകയുടെ രൂപത്തിലുള്ള ചവിട്ടി വില്‍ക്കുന്നത്. വില്‍പന തുടര്‍ന്നാല്‍ ആമസോണ്‍ ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള വിസകള്‍ സര്‍ക്കാര്‍ റദ്ദുചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ആമസോണ്‍ ഉടനെ മാപ്പുപറയണം. രാജ്യത്തിന്റെ ദേശീയപതാകയെ …
സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് ഓവുചാലില്‍, ജനരോഷം കത്തുന്നു, തിരുവനന്തപുരത്തെ നെഹ്‌റു ഗ്രൂപ്പ് ഓഫീസ് അടിച്ചുതകര്‍ത്തു. കോളജ് ഹോസ്റ്റലില്‍ അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പില്‍ കുളിമുറിയുടെ ഓവുചാലില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. ‘എന്റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നു’വെന്ന് ആത്മഹത്യാക്കുറിപ്പില്‍ ജിഷ്ണു പറയുന്നതായാണ് റിപ്പോര്‍ട്ട്. ‘ഞാന്‍ അവസാനിപ്പിക്കുന്നു’ …
സ്വന്തം ലേഖകന്‍: നന്ദി, എന്ന ഒരു നല്ല പ്രസിഡന്റും മനുഷ്യനും ആക്കിയതിന്, അമേരിക്കക്ക് നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഒബാമ. ഇത് നന്ദി പറയാനുള്ള തന്റെ രാത്രിയാണ്. നിറുത്താത്ത കയ്യടികള്‍ക്കിടയില്‍ ഒബാമ പറഞ്ഞു തുടങ്ങി. എന്നും ഞാന്‍ നിങ്ങളില്‍ നിന്നും പഠിക്കുകയായിരുന്നു. എന്നെ ഒരു നല്ല പ്രസിഡന്റും മനുഷ്യനുമാക്കി മാറ്റിയത് നിങ്ങളാണ്. അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞു …
സ്വന്തം ലേഖകന്‍: യുകെയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 15 കാരിക്ക് ദാരുണാന്ത്യം. ലങ്കാഷെറിലെ ഓസ്‌വാള്‍ഡ് ട്വിസിളിലെ റോയല്‍ സ്‌പൈസ് റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച മേഗാന്‍ ലീ എന്ന പെണ്‍കുട്ടിക്കാണ് അപകടന്‍ സംഭവിച്ചത്. കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയാണ് മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. പുതുവത്സര ദിനത്തിന്റെ തലേന്നാണ് അലര്‍ജിയെ തുടര്‍ന്ന് …