സ്വന്തം ലേഖകന്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ പോലീസ് ആദിവാസി സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തതായി മനുഷ്യാവകാശ കമ്മീഷന്‍ സ്ഥിരീകരിച്ചു. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസി സ്ത്രീകളെ ഛത്തീസ്ഗഡ് പോലീസ് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നതായി രണ്ട് വര്‍ഷം മുന്‍പ് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തിയത്. …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി എയര്‍ ഇന്ത്യ. വ്യോമയാന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഫ്‌ളൈറ്റ് ഗ്‌ളോബല്‍ കമ്പനിക്ക് കീഴിലുള്ള ഫ്‌ളൈറ്റ്സ്റ്റാറ്റാണ് പട്ടിക തയ്യാറാക്കിയത്. കൃത്യസമയം പാലിച്ചുള്ള സര്‍വീസ്, യാത്രികര്‍ക്ക് നല്‍കുന്ന സേവനം എന്നിവ മാനദണ്ഡമാക്കിയാണ് പട്ടിക. ഇസ്രയേല്‍ എയര്‍ലൈന്‍സ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഐസ്ലന്‍ഡ് എയര്‍ രണ്ടാം …
സ്വന്തം ലേഖകന്‍: ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ അടിച്ചുമാറ്റിയ കൊച്ചുമകന്‍ പിടിയില്‍. ഉത്തര്‍പ്രദേശ് പ്രത്യേക കര്‍മസേനയാണ് ബിസ്മില്ലാ ഖാന്റെ കൊച്ചുമകന്‍ നസറേ ഹുസൈന്‍, ശങ്കര്‍ സേത്, സുജിത് സേത് എന്നിവരെ അറസ്റ്റ് ചെയ്തത്. അമൂല്യമായ വാദ്യോപകരണങ്ങളുടെ വെള്ളി ഭാഗം ഉരുക്കി മാറ്റിയ നിലയില്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. വെള്ളികൊണ്ടുണ്ടാക്കിയ നാല് ഷെഹനായികളും മരംകൊണ്ടുള്ള ഒരു …
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ഹോളിവുഡിന്റെ പേര് ഹോളിവീഡ് എന്നു തിരുത്തിയ വിരുതന്‍ പിടിയില്‍. ഹോളിവുഡ് എന്ന പേരു മായിച്ച് ഹോളിവീഡ് (വീഡ് = കള) എന്നു തിരുത്തി എഴുതിയ സക്കാരി കോള്‍ ഫെര്‍ണാണ്ടസാണ് പോലീസ് കസ്റ്റഡിയിലായത്. രണ്ടു മണിക്കൂറെടുത്താണു ബോര്‍ഡില്‍ തിരുത്തുവരുത്തിയതെന്നും ഭാര്യയും മറ്റൊരു കലാകാരനും സഹായിച്ചെന്നും ഫെര്‍ണാണ്ടസ് പോലീസിനു മൊഴി നല്‍കി. ഫെബ്രുവരി 15നു …
സ്വന്തം ലേഖകന്‍: ഇന്ത്യയെ ലോകത്തിലെ ഏറ്റവും ഡിജിറ്റല്‍വല്‍ക്കരിച്ച സമ്പദ്ഘടനയാക്കുമെന്ന് പ്രധാനമന്ത്രി, സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ തുടരും. എട്ടാമത് വൈബ്രന്റ് ഗുജറാത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇന്ത്യന്‍ കമ്പനികളുടെ സി.ഇ.ഒമാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ …
സ്വന്തം ലേഖകന്‍: സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിടണമെന്നും ബിജെപി, കമലിന് പിന്തുണയുമായി പ്രമുഖര്‍. എസ്!ഡിപിഐ പോലുള്ള തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കേരളത്തിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ചെഗുവേരയുടെ ചിത്രങ്ങളെടുത്തുമാറ്റണമെന്നും എ എന്‍ രാധാകൃഷ്ണന്‍ കോഴിക്കോട് ആവശ്യപ്പെട്ടു. ദേശീയതയെ അംഗീകരിക്കുന്നില്ലെങ്കില്‍ കമലിന് രാജ്യം …
സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളില്‍ എത്തിയത് നാലു ലക്ഷം കോടി രൂപയുടെ കള്ളപ്പണം. മൂന്നു ലക്ഷത്തിനും നാല് ലക്ഷം കോടിക്കും ഇടയിലുള്ള സംഖ്യ ബാങ്കുകളില്‍ എത്തിയതായാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണക്ക്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് …
സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്‍ഡ്, പുരസ്‌കാര വേദിയില്‍ ട്രംപിനെതിരെ തീപ്പൊരി പ്രസംഗവുമായി നടി മെറീല്‍ സ്ട്രീപ്. എഴുപത്തിനാലാമതു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനും നടിക്കും ഉള്‍പ്പെടെ ഏഴു പുരസ്‌കാരങ്ങള്‍ ലാ ലാ ലാന്‍ഡ് എന്ന ചിത്രം സ്വന്തമാക്കി. ലാ ലാ ലാന്‍ഡിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച …
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം, തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിന്റെ വാദങ്ങള്‍ പൊളിയുന്നു, കോളേജ് അധികൃതര്‍ക്കെതിരെ ജനരോഷം ശക്തം. കോപ്പിയടിച്ചെന്ന പേരില്‍ കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്നാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്നാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും കൂട്ടുകാരും ആരോപിക്കുന്നത്. കോപ്പിയടി പിടിച്ച വിഷമത്തിലാണ് നാദാപുരം വളയം സ്വദേശിയായ ജിഷ്ണു ജീവനൊടുക്കിയതെന്നാണ് കോളജ് …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ മുഖ്യ ഉപദേശകനായി മരുമകന്‍, ട്രംപ് ബന്ധു നിയമന വിവാദത്തില്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തന്റെ മുഖ്യ ഉപദേശകരില്‍ ഒരാളായി മകള്‍ ഇവാന്‍ക ട്രംപിന്റെ ഭര്‍ത്താവ് ജെര്‍ഡ് കുഷ്‌നെറെ നിയമിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ആഭ്യന്തര, വിദേശ നയങ്ങളില്‍ ട്രംപിനെ ഉപദേശിക്കുന്ന ചുമതലയാണ് 35 കാരനായ …