സ്വന്തം ലേഖകന്‍: അന്ധനായ ഇന്ത്യാക്കാരനു ലണ്ടനിലെ നിരത്തുകളില്‍ കണ്ണായി ക്യാമറ ഘടിപ്പിച്ച വളര്‍ത്തു നായ. 37 കാരനായ അമിത് പട്ടേലാണ് വിശ്വസ്തനായ വളര്‍ത്തുനായ കികക്കൊപ്പം തിരക്കേറിയ ലണ്ടന്‍ നഗരത്തിലൂടെ സര്‍ക്കീട്ട് നടത്തിയത്. നിരത്തില്‍ നാല്‍നടയാത്രക്കാര്‍ അന്ധനെന്ന പരിഗണന നല്‍കാതെ തട്ടുകയും മുട്ടുകയും തള്ളി വീഴ്ത്തുകയുമൊക്കെ ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ മോശം പെരുമാറ്റം പകര്‍ത്താനും ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്താനുമായിരുന്നു …
സ്വന്തം ലേഖകന്‍: സിറിയയിലെ ചാവേറുകളായ പിഞ്ചുകുഞ്ഞുങ്ങളെ ബോംബ് കെട്ടിവച്ച് ഒരുക്കിയത് സ്വന്തം പിതാവ്. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ച് പോലീസ് സ്‌റ്റേഷന് ഉള്ളിലേയ്ക്ക് കടത്തിവിട്ട ശേഷം റിമോട്ടുമായി അച്ഛന്‍ പുറത്ത് കാത്തുനില്‍ക്കുകയും ചെയ്തു. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ പോലീസ് സ്‌റ്റേഷനിലാണ് പിഞ്ചു കുഞ്ഞുങ്ങള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. ഒന്‍പതും ഏഴും വയസ്സുള്ള …
സ്വന്തം ലേഖകന്‍: സഹാറയും ബിര്‍ളയും നരേന്ദ്ര മോദിക്ക് കോഴ നല്‍കിയത് കോടികള്‍, പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സഹാറ ബിര്‍ള കമ്പനികളില്‍ നിന്ന് നാല്‍പതു കോടി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍ ഹെലികോപ്റ്റര്‍ ഇടപാടില്‍ കുടുംബം കുടുങ്ങുമെന്ന പേടിയാണ് …
സ്വന്തം ലേഖകന്‍: കേരളത്തില്‍ സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു, നിലവില്‍ ഓടുന്ന ചിത്രങ്ങളും പിന്‍വലിക്കാന്‍ നീക്കം. തീയേറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നതിനെ ചൊല്ലി തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും കൂട്ടായ്മയുമായുള്ള തര്‍ക്കമാണ് സംസ്ഥാനത്ത് സിനിമാ പ്രതിസന്ധിക്ക് കാരണം. ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിനു പിന്നാലെ നിലവില്‍ തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളും പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളും …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റ് ജനുവരി 26 ന് വധിക്കപ്പെടും, രാജീവ് ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. അടുത്ത വര്‍ഷം ജനുവരി 26 ന് മരിക്കുമെന്ന് രാജീവ്ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. 1987 ല്‍ ശ്രീലങ്കന്‍ നാവിക സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തോക്കിനടിച്ച കുറ്റവാളി വിജിതാ റോഹാന വിജേമുനിയാണ് അടുത്ത …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവന്‍ സൗകര്യം ഹോങ്കോങ്ങ് റദ്ദാക്കി. ചൈനയിലെ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനുണ്ടായിരുന്ന സൗകര്യം പിന്‍വലിച്ചു. ജനുവരി മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രീ അറൈവല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. നിലവില്‍ ഇന്ത്യക്കാര്‍ക്ക് ഹോങ്കോങ് സന്ദര്‍ശിക്കുന്നതിന് വിസയുടെ ആവശ്യമില്ല. 14 ദിവസം വരെ ഹോങ്കോങ്ങില്‍ തങ്ങുന്നതിന് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രവേശനം …
സ്വന്തം ലേഖകന്‍: വിമാനത്തിലെ കക്കൂസ് മാലിന്യം ആകാശത്ത് തള്ളിയാല്‍ വിമാന കമ്പനികള്‍ക്ക് ഇനി പണികിട്ടും. മാലിന്യം പറക്കലിനിടെ ആകാശത്ത് തള്ളുന്ന വിമാനങ്ങളില്‍നിന്ന് 50,000 പിഴയീടാക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് എല്ലാ വിമാനക്കമ്പനികള്‍ക്കും നോട്ടീസ് നല്‍കാനും വ്യോമയാന ഡയറക്ടറേറ്റ് ജനറലിന് (ഡി.ജി.സി.എ.) ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. വിമാനം നിലത്തിറങ്ങുമ്പോള്‍ മാലിന്യ ടാങ്ക് …
സ്വന്തം ലേഖകന്‍: ടെന്നീസ് സൂപ്പര്‍ താരം പെട്രോ ക്വിറ്റോവക്ക് മോഷ്ടാവിന്റെ കത്തിക്കുത്തേറ്റു, അടിയന്തിര ശസ്ത്രക്രിയ. രണ്ടു തവണ വിംബിള്‍ഡണ്‍ ചാംപ്യനായിട്ടുള്ള പെട്രോ ക്വിറ്റോവക്ക് മോഷണ ശ്രമത്തിനിടെയാണ് വീട്ടില്‍വച്ച് അക്രമിയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ക്വിറ്റോവയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ എത്തിയ ആള്‍ എന്ന വ്യാജേനയാണ് മോഷ്ടാവ് ഉള്ളില്‍ കയറിയതെന്ന് ജോലിക്കാര്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ഇമെയില്‍ വഴി കള്ളപ്പണത്തെക്കുറിച്ച് വിവരം നല്‍കാന്‍ പദ്ധതി, മൂന്നു ദിവസം കൊണ്ട് ലഭിച്ചത് 4000 ത്തോളം ഇമെയില്‍. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഇമെയില്‍ വിലാസത്തിലേക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ചത് നാലായിരത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax. gov.in എന്ന ഇമെയില്‍ വിലാസത്തിലാണ് കള്ളപ്പണക്കാരെക്കുറിച്ച് വിവരം നല്‍കേണ്ടത്. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്. സ്വന്തം പേര് വെളിപ്പെടുത്താതെ …
സ്വന്തം ലേഖകന്‍: ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍. 78 വയസായിരുന്നു. നിരവധി സ്വഭാവ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിത മുഖമായ ജഗന്നാഥ വര്‍മ്മ 575 ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1978 ല്‍ പുറത്തിറങ്ങിയ മാറ്റൊലി യാണ് ആദ്യ ചിത്രം. നിമോണിയ ബാധയെ തുടര്‍ന്ന് നീണ്ട നാള്‍ ആശുപത്രിയിലായിരുന്നു. …