1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരം
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരം
സ്വന്തം ലേഖകന്‍: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരം. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രീയ. ആശുപത്രി ഡയറക്ടര്‍ എം.സി മിശ്രയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയോടെയാണ് അവസാനിച്ചത്. ബന്ധുക്കളില്‍ നിന്നും വൃക്ക ലഭിക്കാത്തതിനെതുടര്‍ന്ന് മറ്റൊരാളുടെ വൃക്കയാണ് സുഷമ സ്വീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില ഇന്നു രാവിലെയും ഡോക്ടമാര്‍ പരിശോധിച്ചിരുന്നു. …
ജപ്പാനില്‍ ഓറഞ്ചിന്റെ തൊലി വലിച്ചെറിയാന്‍ നടന്നത് നാലു കിമീ എന്ന് മമ്മൂട്ടി, ട്രോള്‍ മഴയുമായി സമൂഹ മാധ്യമങ്ങള്‍
ജപ്പാനില്‍ ഓറഞ്ചിന്റെ തൊലി വലിച്ചെറിയാന്‍ നടന്നത് നാലു കിമീ എന്ന് മമ്മൂട്ടി, ട്രോള്‍ മഴയുമായി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ജപ്പാനില്‍ ഓറഞ്ചിന്റെ തൊലി കളയാന്‍ നടന്നത് നാലു കിമീ എന്ന് മമ്മൂട്ടി, ട്രോള്‍ മഴയുമായി സമൂഹ മാധ്യമങ്ങള്‍. ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഓറഞ്ച് തിന്നിട്ട് അതിന്റെ തൊലി കളയാന്‍ വേണ്ടി നാല് കിലോമീറ്റര്‍ നടന്നുവെന്ന മമ്മൂട്ടിയുടെ വെളിപ്പെടുത്തലിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍. ജപ്പാണ്‍ പോലെയൊരു രാജ്യത്ത് …
നോട്ട് അസാധുവാക്കലില്‍ വലഞ്ഞ് ടൂറിസ്റ്റുകളും, മൂന്നാറില്‍ പണമില്ലാതെ വിദേശി ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്ന് എഴുന്നേറ്റോടി
നോട്ട് അസാധുവാക്കലില്‍ വലഞ്ഞ് ടൂറിസ്റ്റുകളും, മൂന്നാറില്‍ പണമില്ലാതെ വിദേശി ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്ന് എഴുന്നേറ്റോടി
സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കലില്‍ വലഞ്ഞ് ടൂറിസ്റ്റുകളും, മൂന്നാറില്‍ പണമില്ലാതെ വിദേശി ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്ന് എഴുന്നേറ്റോടി. എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ കഴിയാതെ രണ്ട് ദിവസമായി പട്ടിണിയിലായിരുന്ന വിദേശിയാണ് ഭക്ഷണം കഴിച്ച ശേഷം ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത്. ഹോട്ടലുടമകള്‍ പിന്തുടര്‍ന്ന് വിദേശിയെ പിടികൂടിയെങ്കിലും പണമില്ലെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു. അക്കൗണ്ടില്‍ പണം നിക്ഷേപിച്ച ശേഷം …
യുഎസില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരുമെന്ന് ട്രംപ്, വിദേശികള്‍ അമേരിക്കക്കാരുടെ ജോലികള്‍ തട്ടിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി
യുഎസില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരുമെന്ന് ട്രംപ്, വിദേശികള്‍ അമേരിക്കക്കാരുടെ ജോലികള്‍ തട്ടിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി
സ്വന്തം ലേഖകന്‍: യുഎസില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരുമെന്ന് ട്രംപ്, വിദേശികള്‍ അമേരിക്കക്കാരുടെ ജോലികള്‍ തട്ടിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി. പ്രമുഖ അമേരിക്കന്‍ കമ്പനികളില്‍ എച് 1 ബി വിസകളില്‍ ജോലിക്കെത്തിയ ആളുകളെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് പ്രസ്താവിച്ചു. അവസാനത്തെ അമേരിക്കന്‍ പൗരന്റെ ജീവിതത്തിനായും ശക്തമായി പോരാടുമെന്ന് അണികളോട് പറഞ്ഞു. ഡിസ്‌നി വേള്‍ഡിന്റെ കാര്യം സൂചിപ്പിച്ചാണ് ട്രംപ് …
അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്
അമേരിക്കന്‍  സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. യുഎസ് സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 2,06,582 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 ശതമാനം കൂടുതലാണിത്. ഇവരില്‍ കൂടുതല്‍പേരും ശാസ്ത്രം, വിവരസാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം തുടങ്ങിയ വിഷയങ്ങളാണ് പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷം നവംബര്‍ …
അഞ്ച് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇനിമുതല്‍ സെക്യൂരിറ്റി ചെക്ക്ഡ് ടാഗില്ല
അഞ്ച് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇനിമുതല്‍ സെക്യൂരിറ്റി ചെക്ക്ഡ് ടാഗില്ല
സ്വന്തം ലേഖകന്‍: അഞ്ച് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇനിമുതല്‍ സെക്യൂരിറ്റി ചെക്ക്ഡ് ടാഗില്ല. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് സുരക്ഷാ പരിശോധനക്ക് ശേഷം യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകളില്‍ ടാഗ് കെട്ടുന്നത് ഒഴിവാക്കിയത്. വ്യോമയാന മന്ത്രാലയമാണ് പദ്ധതി നടപ്പാക്കിയത്. പരീക്ഷണാര്‍ഥം നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയകരമായാല്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വ്യോമയാന സെക്രട്ടറി …
ഗള്‍ഫ് മേഖലയിലെ സ്വാധീനം ശക്തമാക്കാന്‍ ബ്രിട്ടന്‍, ഇറാനെതിരെ ബ്രിട്ടനെ കൂട്ടുപിടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍, പുതിയ കൂട്ടുകെട്ടിന്റെ സൂചന നല്‍കി ബ്രിട്ടീഷ്, ജിസിസി ഉച്ചകോടി
ഗള്‍ഫ് മേഖലയിലെ സ്വാധീനം ശക്തമാക്കാന്‍ ബ്രിട്ടന്‍, ഇറാനെതിരെ ബ്രിട്ടനെ കൂട്ടുപിടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍, പുതിയ കൂട്ടുകെട്ടിന്റെ സൂചന നല്‍കി ബ്രിട്ടീഷ്, ജിസിസി ഉച്ചകോടി
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയിലെ സ്വാധീനം ശക്തമാക്കാന്‍ ബ്രിട്ടന്‍, ഇറാനെതിരെ ബ്രിട്ടനെ കൂട്ടുപിടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍, പുതിയ കൂട്ടുകെട്ടിന്റെ സൂചന നല്‍കി ബ്രിട്ടീഷ്, ജിസിസി ഉച്ചകോടി. വാണിജ്യത്തിനു പുറമെ രാഷ്ട്രീയ, സുരക്ഷാ, പ്രതിരോധമേഖലകളിലും തന്ത്രപ്രധാന സഹകരണം ഉറപ്പാക്കും. മേഖലാ വിഷയങ്ങളില്‍ കൂട്ടായ നിലപാടു കൈക്കൊള്ളാനും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ ഉച്ചകോടിയില്‍ …
കാഷ്‌ലെസ് എക്കോണമിക്കായി രണ്ടും കല്‍പ്പിച്ച് ഇന്ത്യ, കാര്‍ഡുകളും ഇവാലറ്റുകളും ഉപയോഗിക്കുന്നവര്‍ക്കു വന്‍ ഇളവുകള്‍
കാഷ്‌ലെസ് എക്കോണമിക്കായി രണ്ടും കല്‍പ്പിച്ച് ഇന്ത്യ, കാര്‍ഡുകളും ഇവാലറ്റുകളും ഉപയോഗിക്കുന്നവര്‍ക്കു വന്‍ ഇളവുകള്‍
സ്വന്തം ലേഖകന്‍: കാഷ്‌ലെസ് എക്കോണമിക്കായി രണ്ടും കല്‍പ്പിച്ച് ഇന്ത്യ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളും ഇവാലറ്റുകളും ഉപയോഗിക്കുന്നവര്‍ക്കു വന്‍ ഇളവുകള്‍. കാര്‍ഡുകളും വാലറ്റുകളും ഉപയോഗിച്ച് പെട്രോള്‍, ഡീസല്‍ വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം ഡിസ്‌കൗണ്ട് ഉള്‍പ്പെടെയുള്ള ഇളവുകളാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ പ്രഖ്യാപിച്ചത്. 2,000 രൂപാ വരെയുള്ള കാര്‍ഡ് ഇടപാടുകളെ സേവന നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിനുശേഷമുണ്ടായ …
കംഗാരുവിന്റെ പിടിയില്‍ നിന്ന് നായയെ രക്ഷിക്കാനെത്തിയ മനുഷ്യന്‍, പിന്നെ നടന്നത് നല്ല നാടന്‍തല്ല്, വീഡീയോ കണ്ടത് രണ്ടര കോടി പേര്‍
കംഗാരുവിന്റെ പിടിയില്‍ നിന്ന് നായയെ രക്ഷിക്കാനെത്തിയ മനുഷ്യന്‍, പിന്നെ നടന്നത് നല്ല നാടന്‍തല്ല്, വീഡീയോ കണ്ടത് രണ്ടര കോടി പേര്‍
സ്വന്തം ലേഖകന്‍: കംഗാരുവിന്റെ പിടിയില്‍ നിന്ന് നായയെ രക്ഷിക്കാനെത്തിയ മനുഷ്യന്‍, പിന്നെ നടന്നത് നല്ല നാടന്‍തല്ല്, വീഡീയോ കണ്ടത് രണ്ടര കോടി പേര്‍. ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത്‌വേല്‍സില്‍ ജൂണില്‍ നടന്ന സംഭവമാണ് വീഡിയോയില്‍. കാട്ടുപന്നിയെ വേട്ടയാടുകയായിരുന്നു ഒരു സംഘത്തിന്റെ വേട്ടനായെ ഒരു കംഗാരു പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. മനുഷ്യന്റെ ഉയരവും വലിപ്പവുമുള്ള കംഗാരുവിന്റെ അടുത്തേയ്ക്ക് പാഞ്ഞെത്തിയ …
റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു, പലിശനിരക്കുകളില്‍ മാറ്റമില്ല, സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് മുന്നറിയിപ്പ്
റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു, പലിശനിരക്കുകളില്‍ മാറ്റമില്ല, സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു, പലിശനിരക്കുകളില്‍ മാറ്റമില്ല, സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് മുന്നറിയിപ്പ്. നേരത്തേ 7.6 ശതമാനം പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമേ ആകൂ എന്നാണു പുതിയ വിലയിരുത്തല്‍. മാര്‍ച്ചോടെ ചില്ലറ വിലക്കയറ്റം അഞ്ചു ശതമാനമായി കൂടുമെന്നും റിസര്‍വ് ബാങ്ക് കണക്കാക്കുന്നു. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ പണനയ …