സ്വന്തം ലേഖകന്‍: മറീന ബീച്ചിലേക്ക് തീര്‍ഥാടകരായി അമ്മയുടെ ഭക്തര്‍, ജയലളിതക്കായി സ്മാരകം ഉടന്‍ നിര്‍മ്മിക്കുമെന്ന് തമിഴ്‌നാട സര്‍ക്കാര്‍. ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാനും അണികളുടെ ആത്മഹത്യ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഈ പ്രദേശം സദാ പോലീസ് നിരീക്ഷണത്തിലാണ്. ശരീരം നേരിട്ട് കണ്ട് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കഴിയാതിരുന്ന അനുയായികളാണ് മറീന …
സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപ് ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയിരുന്ന ഹിലരി ക്ലിന്റണെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പിന്തള്ളിയാണ് ട്രംപ് പുരസ്‌കാരത്തിന് അര്‍ഹനായത്. മോഡി ഉള്‍പ്പെടെ അന്തിമ പട്ടികയില്‍ എത്തിയ പത്തോളം പേരെയാണ് ട്രംപ് പിന്നിലാക്കിയത്. ആഗോളതലത്തിലും വാര്‍ത്താ തലക്കെട്ടുകളിലും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെ കണ്ടെത്താനാണ് …
സ്വന്തം ലേഖകന്‍: വിദേശകാര്യ മന്ത്രാലയം കനിഞ്ഞു, ലോകത്തിലേറ്റവും ഭാരമുള്ള യുവതി ഇന്ത്യയിലേക്ക്. അമിത ശരീര ഭാരത്തിന് ചികിത്സ തേടിയാണ് ഈജിപ്ഷ്യന്‍ യുവതിയായ ഇമാന്‍ അഹമ്മദ് ഇന്ത്യയിലെത്തുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇമാന് മെഡിക്കല്‍ വിസ അനുവദിച്ചു. ഇമാനെ ചികിത്സിക്കുന്ന ഡോ. മുഫി ലക്ദാവാലയാണ് ഇമാന്റെ വിഷയം സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. 500 …
സ്വന്തം ലേഖകന്‍: പ്രമുഖ പത്രപ്രവര്‍ത്തകനായ ചോ രാമസ്വാമി അന്തരിച്ചു. 82 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്? കഴിഞ്ഞ ആഴ്?ചയാണ്? അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്?. ആശുപത്രിയില്‍ വച്ചാണ്? മരണം സംഭവിച്ചത്?. രാഷ്?ട്രീയ നിരീക്ഷകന്‍, പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, നടന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ചോ. തമിഴ്? മാഗസിനായ തുഗ്ലകിന്റെ സ്?ഥാപക …
സ്വന്തം ലേഖകന്‍: യേശുക്രിസ്തുവിന്റെ കല്ലറയില്‍ മൃതദേഹം കിടത്തിയ ശിലയും ക്രൂശിത രൂപവും കണ്ടെത്തി. യേശുവിന്റെ മൃതദേഹം അടക്കം ചെയ്‌തെന്നു വിശ്വസിക്കപ്പെടുന്ന കല്ലറ 500 വര്‍ഷത്തിന് ശേഷം തുറന്ന ഗവേഷകരാണു മ്യതദേഹം കിടത്തിയെന്നു കരുതുന്ന ശില കണ്ടെത്തിയത്. ഒരു ചുണ്ണാമ്പുകല്ല. പൊടിമാറ്റിയപ്പോള്‍ ചാരനിറമുള്ള മാള്‍ബിള്‍ ശില കണ്ടേത്തുകയായിരുന്നു. അതിന്റെ നടുവിലായി കൊത്തിയ കുരിശുരൂപം കണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ജയലളിതയെ തമിഴ്‌നാടിന്റെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിച്ച് ലോക മാധ്യമങ്ങള്‍. മിക്ക ലോക മാധ്യമങ്ങളിലും പ്രാധാന്യത്തോടെ തന്നെ ജയയുടെ മരണം വാര്‍ത്തയായി. മരണം ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ നികത്താനാവാത്ത വിടവാണുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ 25 വര്‍ഷത്തോളം ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍ ജയ വഹിച്ച പങ്കും തമിഴ്‌നാട് ജനതക്ക് അവര്‍ നല്‍കിയ സേവനങ്ങളും …
സ്വന്തം ലേഖകന്‍: ഇറാനു വേണ്ടി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി, 15 പേര്‍ക്ക് സൗദിയില്‍ വധശിക്ഷ. ഇറാന്‍ ചാര സംഘടനക്ക് സൗദിയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിവരം കൈമാറിയ കേസില്‍ കുറ്റം തെളിയിക്കപ്പെട്ട പ്രതികളില്‍ 15 പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. റിയാദിലെ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വധശിക്ഷ കൂടാതെ, മറ്റു 15 പേര്‍ക്ക് ആറു മാസം മുതല്‍ …
സ്വന്തം ലേഖകന്‍: എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്നും വലിച്ചിറക്കപ്പെട്ടത് രണ്ടു തവണ, നിയമസഭയിലും അധിക്ഷേപം, സിനിമാക്കഥയെ വെല്ലുന്ന ജയലളിതയുടെ ജീവിതം. എം ജി ആറിന്റെ ഭാര്യ സഹോദരന്റെ പുത്രന്‍ അടങ്ങുന്ന സംഘമാണ് ജയലളിതയെ വാഹനത്തില്‍ നിന്നു വലിച്ച് പുറത്തേയ്ക്കിട്ടത്. എതിര്‍പ്പുകളെ ശക്തമായി നേരിട്ട് അവര്‍ വീണ്ടും വീണ്ടും ശവമഞ്ചത്തിനെ സമീപിക്കുന്നതും പഴയ ദൃശ്യങ്ങളില്‍ കാണാം. മുടിക്കുത്തിനു പിടിച്ച് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ നോട്ട് അസാധുവാക്കലിന് എതിരെ പ്രതിഷേധവുമായി റഷ്യന്‍ എംബസി. നോട്ട് നിരോധന വിഷയത്തില്‍ രാജ്യത്ത് വിവാദം കത്തിനില്‍ക്കവെ റഷ്യ നയതന്ത്ര തലത്തില്‍ പ്രതിഷേധം അറിയിച്ചു. നോട്ട് നിരോധനം ഇന്ത്യയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പ്രതിസന്ധിയിലാക്കിയതാണ് റഷ്യയെ ചൊടിപ്പിച്ചത്. രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ച് ഇന്ത്യയിലെ റഷ്യന്‍ പ്രതിനിധി അലക്‌സാണ്ടര്‍ കദകിന്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. …
സ്വന്തം ലേഖകന്‍: മൂന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ വിവാദമാകുന്നു, പരിചയക്കുറവ് എടുത്തുകാണിക്കുന്നെന്ന് ആരോപണം. കഴിഞ്ഞ ആഴ്ച നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ട്, തായ്‌വാന്‍ പ്രസിഡന്റ് സായിംഗ് വെന്‍ എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ സംഭാഷണങ്ങളിലൂടെ …