സ്വന്തം ലേഖകൻ: ജിമെയിൽ അടിമുടി പരിഷ്‌കരിക്കാൻ ഒരുങ്ങി ഗൂഗിൾ. വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് രൂപകൽപ്പന ചെയ്ത പുതിയ സംവിധാനത്തിന്റെ ഭാഗമായിട്ടാകും ഇനി ജിമെയിൽ പ്രവർത്തിക്കുക. നിലവിൽ ഉപയോക്താവിന് ലഭ്യമാകുന്ന ജിമെയിലിന്റെ ഒറിജിനൽ വ്യൂ മാറ്റിയാണ് പുതിയ പരിഷ്‌കാരം. പഴയ രൂപത്തിലേക്ക് തിരികെ പോകാൻ കഴിയാത്തവിധം പുതിയ യൂസർ ഇന്റർഫെയ്സ് ആണ് നിലവിൽ വരിക. ഈ മാസം …
സ്വന്തം ലേഖകൻ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. യോലാന്‍ഡാ ഫോര്‍ഡിനെ പരാജയപ്പെടുത്തിയാണ് കോട്ടയം കുറുമുള്ളൂര്‍ ഗ്രാമത്തില്‍ ജനിച്ച റോബിന്‍ വീണ്ടും മേയറാവുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം മേയറെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് റോബിനെ വീണ്ടും മേയര്‍ സ്ഥാനത്ത് എത്തിച്ചത്. കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ ഗ്രാമത്തിലാണ് റോബിന്‍ ജനനം. …
സ്വന്തം ലേഖകൻ: വിവേചനങ്ങളില്ലാത്ത, എല്ലാവർക്കും പ്രാപ്യമായ ലോകകപ്പായിരിക്കുമിതെന്ന് ഖത്തറിന്റെ വാഗ്ദാനം. ഭിന്നശേഷിക്കാർക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇത്തവണ സ്റ്റേഡിയങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ലോകകപ്പെന്നാണ് ഈ സൌകര്യങ്ങളെ കുറിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞത്. അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന കാൽപ്പന്തിന്റെ മഹാമേളയിൽ ഒരാളും അരികുവൽകരിക്കപ്പെടരുതെന്ന് ഖത്തറിന് നിർബന്ധമുണ്ട്. ‘എ ടൂർണമെന്റ് …
സ്വന്തം ലേഖകൻ: കുവെെറ്റിൽ പൊതുസ്ഥലത്ത് നഗ്നനായി നടന്ന പ്രവാസിക്കെതിരെ നടപടി. പ്രവാസിയെ നാടുകടത്താന്‍ ആണ് ഉത്തരവ് ഇട്ടിരിക്കുന്നത്. കുവെെറ്റിലെ പ്രാദേശിക പത്രങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മദ്യലഹരിയില്‍ ആയിരുന്നു പ്രവാസി. പൂര്‍ണ നഗ്നനായാണ് ഇദ്ദേഹം ജലീബ് മേഖലയിലൂടെ നടന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രവാസിയുടെ പേര് മറ്റു വിവരങ്ങൾ ഒന്നു പുറത്തുവിട്ടിട്ടില്ല. ഇയാളെ നാടുകടത്താന്‍ …
സ്വന്തം ലേഖകൻ: സിനിമാ താരങ്ങളുടെ ശബ്ദവും രൂപവുമൊക്കെ അനുകരിക്കുന്ന ആളുകളെ നമ്മള്‍ ഒരുപാട് കണ്ടുകാണും. ഇതിന് വേണ്ടി കുറച്ച് മേയ്ക്കപ്പും അതുപോലെ സാമ്യം തോന്നാനായി മുഖത്ത് ചില മാറ്റങ്ങളൊക്കെ വരുത്താറുമുണ്ട്. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ ഫിഗര്‍ എത്രയോ ആളുകള്‍ അനുകരിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനില്‍ ഒരു രജനീകാന്തുണ്ട്. ഒരു മേയ്ക്കപ്പോ രൂപ മാറ്റമോ ഒന്നും തന്നെ ചെയ്യാതെ …
സ്വന്തം ലേഖകൻ: നഷ്ടപ്പെട്ടുപോയ സൗദി ദേശീയ ഐഡന്റിറ്റി കാര്‍ഡുകള്‍ക്ക് പകരമായി പുതിയ കാര്‍ഡുകള്‍ ഇനി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അബ്ശിറിലെ ഇ-സേവനം വഴി ഔദ്യോഗികമായി നല്‍കപ്പെടുന്ന പകരം ഐഡികള്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുണഭോക്താവിന്റെ തപാല്‍ വിലാസത്തിലേക്ക് അയച്ചു നല്‍കുകയാണ് ചെയ്യുക. ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ …
സ്വന്തം ലേഖകൻ: അജ്ഞത മൂലം കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ നൽകേണ്ടിവന്നത് ഭീമമായ പാർക്കിങ് ഫീസ്, 30 മിനുട്ടിന് 25 റിയാലാണ് പാർക്കിങ് ഫീസ്. പിന്നീടുള്ള ഓരോ 15 മിനുട്ടിനും 100 റിയാൽ വീതം ഈടാക്കും. ഇക്കാര്യം അറിയാതിരുന്നതാണ് പലരും വൻതുക നൽകാനിടയാക്കിയത്. ലോകകപ്പിന്റെ തിരക്കിലേക്ക് നീങ്ങിയതോടെ ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ ടെർമിനലിന് …
സ്വന്തം ലേഖകൻ: വാട്സ്ആപ്പ് ഉപയോഗിച്ച് പ്രധാനപ്പെട്ട രേഖകളും ഡൗൺലോഡ് ചെയ്യാം. വാട്സ്ആപ്പിൽ MyGov bot ഉപയോഗിച്ച് പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള രേഖകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളാണ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. രേഖകൾ ഓൺലൈനായി സൂക്ഷിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഓൺലൈൻ സേവനമാണ് ഡിജിലോക്കർ. വാട്സ്ആപ്പിൽ MyGov bot കാണുന്നതിനായി 9013151515 എന്ന …
സ്വന്തം ലേഖകൻ: കോവിഡിനെ സംബന്ധിച്ച് കാര്യങ്ങളൊക്കെ ഒന്ന് ഒതുങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് ഒമിക്രോണിന്‍റെ പുതിയ വകഭേദമായ XXB യുടെ വരവ്. പൂര്‍ണമായും വാക്സിനേഷന്‍ എടുത്തവരെയും അടുത്ത കാലത്ത് ഒരു കോവിഡ് അണുബാധയില്‍ നിന്ന് വിമുക്തി നേടിയവരെയുമെല്ലാം ഈ പുതിയ വകഭേദത്തിന് ബാധിക്കാന്‍ കഴിയുമെന്ന് കരുതപ്പെടുന്നു. മോണോക്ലോണല്‍ ആന്‍റിബോഡി ചികിത്സയുടെ കാര്യക്ഷമതയെയും XXBക്ക് ബാധിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ …
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാനത്താവളം (സിയാൽ) ശൈത്യകാല രാജ്യാന്തര, ആഭ്യന്തര വിമാനങ്ങളുടെ സമയപട്ടിക പ്രഖ്യാപിച്ചു. ഈ മാസം 30 മുതൽ 2023 മാർച്ച് 25 വരെയുള്ള കാലയളവിൽ പ്രതിവാരം 1202 സർവീസുകളാണുള്ളത്. വേനൽക്കാല പട്ടികയിൽ 1160 സർവീസുകളേ ഉണ്ടായിരുന്നുള്ളൂ. കോവിഡ് കാലത്തിന്റെ മാന്ദ്യത്തിൽ നിന്നുള്ള ശക്തമായ തിരിച്ചുവരവാണ് സിയാൽ ശൈത്യകാല സമയപട്ടികയിൽ വ്യക്തമാകുന്നത്. പുതിയ പട്ടിക …