സ്വന്തം ലേഖകന്‍: പരസ്യത്തില്‍ അനുവാദമില്ലാതെ നരേന്ദ്ര മോദിയുടെ ചിത്രം, റിലയന്‍സ് ജിയോക്ക് 500 രൂപ പിഴ. പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് 500 രൂപ പിഴ അടക്കേണ്ടി വരിക. റിലയന്‍സ് ജിയോ അവരുടെ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത് വന്‍വിവാദമായിരുന്നു. പ്രതിപക്ഷം ഇത് വലിയ വിഷയമായി പാര്‍ലമെന്റില്‍ ഉയര്‍ത്തുകയും …
സ്വന്തം ലേഖകന്‍: പുറംകരാര്‍ ജോലി, യുഎസ് കമ്പനികള്‍ക്ക് ശക്തമായ താക്കീതുമായി ട്രംപ്. യുഎസിലെ ജോലികള്‍ വിദേശത്തേക്കു പറിച്ചു നടുന്നതിനു പുറംജോലി കരാര്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. ഗുരുതരമായ പ്രത്യാഘാതം നേരിടാതെ ഒരു കമ്പനിക്കും അമേരിക്കയില്‍നിന്നു വിട്ടുപോകാനാവില്ലെന്ന് ഇന്ത്യാനാപൊളീസിലെ കാരിയര്‍ കോര്‍പറേഷന്‍ പ്ലാന്റില്‍ സന്ദര്‍ശനം നടത്തിയ ട്രംപ് പറഞ്ഞു. എയര്‍ …
സ്വന്തം ലേഖകന്‍: അലെപ്പോയിലെ കുട്ടികള്‍ക്ക് അവരുടെ കോമാളി മനുഷ്യനെ നഷ്ടമായി, ക്ലൗണ്‍ മാന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അനസ് അല്‍ ബാഷ എന്ന സന്നദ്ധ പ്രവര്‍ത്തകനാണ് കോമാളിയായി വേഷമിട്ട് അലെപ്പോയിലെ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ചൊവ്വാഴ്ച അലെപ്പോയുടെ കിഴക്കന്‍ മേഖലയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് അനസ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു. യുദ്ധത്തില്‍ പെട്ടവര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്ന സ്‌പെയ്‌സ് ഫോര്‍ …
സ്വന്തം ലേഖകന്‍: ജന്‍ധന്‍ അക്കൗണ്ടുകള്‍ മറയാക്കി കള്ളപ്പണം വെളുപ്പിക്കല്‍, മുന്നറിയിപ്പുമായി പ്രധാനമന്ത്രി. കള്ളപ്പണം നിക്ഷേപിക്കുന്നതിന് ജന്‍ധന്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയ പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നവര്‍ അഴിയെണ്ണുമെന്ന് ഓര്‍മിപ്പിച്ചു. ജനങ്ങളുടെ അധ്വാനവും ത്യാഗവും പാഴാകാന്‍ അനുവദിക്കില്ല. ഏഴ് പതിറ്റാണ്ട് നീണ്ട വരി നില്‍ക്കല്‍ അവസാനിപ്പിക്കുന്നതിനുള്ള അവസാന വരി നില്‍ക്കലാണ് ഇപ്പോഴത്തേതെന്നും …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം, ഇരു രാജ്യങ്ങളും തമ്മില്‍ അഞ്ച് കരാറുകളില്‍ ഒപ്പുവച്ചു, ഇ വിസ സംവിധാനം ഏര്‍പ്പെടുത്താന്‍ നീക്കം. വിസ, സൈബര്‍ സ്‌പേസ്, നിക്ഷേപം, തുറമുഖ വികസനം എന്നീ മേഖലകളിലാണ് കരാറുകള്‍ ഒപ്പുവെച്ചിട്ടള്ളത്. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും …
സ്വന്തം ലേഖകന്‍: ഖുര്‍ആനെ അവഹേളിച്ച ഗവര്‍ണര്‍ ജയിലില്‍ അടക്കണം എന്നാവശ്യപ്പെട്ട് ഇന്തോനേഷ്യയില്‍ പടുകൂറ്റന്‍ റാലി. വിവാദ പരാമര്‍ശം നടത്തിയ ഗവര്‍ണര്‍ ബാസുകി തഹജ പൂര്‍ണമയെ ജയിലിലടക്കണം എന്നാവശ്യപ്പെട്ട് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജകാര്‍ത്തയില്‍ ഒന്നര ലക്ഷത്തോളം പേരാണ് നിരത്തിലിറങ്ങിയത്. ജകാര്‍ത്തയിലെ ദേശീയ സ്മാരകത്തിലേക്കായിരുന്നു പ്രകടനം. ശക്തമായ മഴപോലും അവഗണിച്ചാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍നിന്ന് പ്രതിഷേധകര്‍ എത്തിയത്. സംഘര്‍ഷസാധ്യത …
സ്വന്തം ലേഖകന്‍: മോഡിയുടെ ഇഷ്ട വിഭവം കിലോക്ക് 30,000 രൂപ വില വരുന്ന കൂണെന്ന് ആക്ഷേപം, ട്രോള്‍ മഴയുമായി സമൂഹ മാധ്യമങ്ങള്‍. നോട്ട് നിരോധനത്തിന് പിന്നാലെ കൂണ്‍ വിഭവങ്ങളാണ് മോഡിയുടെ ഇഷ്ട ഭക്ഷണമെന്ന് വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയുടെ പുതിയ ചൂടര്‍ വാര്‍ത്ത. നോട്ട് പ്രതിസന്ധി മറികടക്കാന്‍ സൗജന്യ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ കണ്ടെത്തി ഭക്ഷണം കഴിക്കണമെന്ന് …
സ്വന്തം ലേഖകന്‍: നോട്ട് പിന്‍വലിക്കല്‍ മറികടക്കാന്‍ ദൈവങ്ങളും, കാണിക്ക സ്വീകരിക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങളുമായി തിരുപ്പതി ക്ഷേത്രം. സംഭാവനകള്‍ സ്വീകരിക്കാന്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്താനാണ് തിരുപ്പതി തിരുമല ദേവസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. കാണിക്ക, സംഭാവന തുടങ്ങി മിക്കവയും ഇലക്ട്രോണിക് സംവിധാനത്തിന്റെ കീഴിലാക്കും. ഇ ദര്‍ശന്‍, ഇ ഹുണ്ടി, ഇ പബ്ലിക്കേ ഷന്‍, ഇ ചെലാന്‍, ഇ ഡൊണേഷന്‍, ഇ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ ജീവിക്കാന്‍ താത്പര്യമില്ല, കവി വോള്‍ സോയിങ്ക ഗ്രീന്‍ കാര്‍ഡ് ഉപേക്ഷിച്ചു. നൊബേല്‍ സമ്മാന ജേതാവായ ആദ്യ ആഫ്രിക്കക്കാരനായ വോള്‍ സോയിങ്ക തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യു.എസിലെ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍കാര്‍ഡ് കീറിക്കളയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 20 വര്‍ഷത്തിലേറെയായി യു.എസില്‍ ജീവിക്കുന്ന സോയിങ്ക ഹാര്‍വഡ്, കോര്‍ണല്‍, യേല്‍ തുടങ്ങി അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളില്‍ …
സ്വന്തം ലേഖകന്‍: പശ്ചിമ ബംഗാളില്‍ ഇന്ത്യന്‍ സൈന്യം, കേന്ദ്ര സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത് മമതാ ബാനര്‍ജി. സംസ്ഥാനത്തെ ടോള്‍ പ്‌ളാസകളില്‍ സൈന്യത്തെ വിന്യസിച്ചത് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണെന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മമത വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലും സെക്രട്ടേറിയറ്റിലെ ഓഫീസില്‍തന്നെ കഴിഞ്ഞു. ഹൂഗ്‌ളി ജില്ലയിലെ ദാങ്കുനിയിലാണ് …