സ്വന്തം ലേഖകന്‍: ഐഎഎസ് പ്രണയം ലൗ ജിഹാദെന്ന് ഹിന്ദു മഹാസഭ, തങ്ങളുടേത് സസ്വതന്ത്ര പ്രണയമെന്ന് കമിതാക്കളുടെ മറുപടി. തന്റെ പ്രണയം ലൗവ് ജിഹാദ് ആക്കുന്നവര്‍ക്ക് സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരി ടീന ധാബി സ്വതന്ത്ര പ്രണയം എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലാണ് മറുപടി നല്‍കിയത്. കാര്‍ത്തികേയ സിംഗ് എന്നയാള്‍ പോസ്റ്റ് ചെയ്ത ഒരു ഉദ്ധരണി ഷെയര്‍ ചെയ്തു …
സ്വന്തം ലേഖകന്‍: കാശില്ല! ശമ്പളവും പെന്‍ഷനും നല്‍കാനാതെ വലഞ്ഞ് കേരള സര്‍ക്കാര്‍. വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം റിസര്‍വ് ബാങ്ക് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ശമ്പള, പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായത്. പലയിടത്തും പെന്‍ഷന്‍ വിതരണം മുടങ്ങി. ആയിരം കോടി രൂപയാണ് ട്രഷറികളിലേക്കുള്ള ആവശ്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ട്രഷറികള്‍ക്ക് …
സ്വന്തം ലേഖകന്‍: കൈവശം വക്കാവുന്ന സ്വര്‍ണത്തിന് പരിധി, നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്രം. നോട്ട് അസാധുവാക്കലിന്റെ തുടര്‍ച്ചയായാണ് വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലാണ് ഇകാര്യം വ്യക്തമാക്കിയത്. ഉത്തരവ് പ്രകാരം വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവനും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31 പവന്‍ വരെയും മാത്രമേ കൈവശം വയ്ക്കാനാകൂ. പുരുഷന്മാര്‍ക്ക് 12 …
സ്വന്തം ലേഖകന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടില്‍ മൃഗക്കൊഴുപ്പ് തേക്കുന്നതായി ആരോപണം, യുകെയിലും കറന്‍സി വിവാദം. ഇന്ത്യയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ വിവാദത്തില്‍ പുകഞ്ഞുനില്‍ക്കെ യുകെയിലും നോട്ട് വിവാദം കത്തിപ്പിടിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതിയതായി പുറത്തിറക്കിയിരിക്കുന്ന നോട്ടാണ് വില്ലനായിരിക്കുന്നത്. നോട്ട് മുഷിയാതിരിക്കാനും കേടുപാടുകള്‍ പറ്റാതിരിക്കാനും മൃഗക്കൊഴുപ്പ് തേച്ച് മിനുസപ്പെടുത്തിയെന്നാണ് ആരോപണം. ഒരു …
സ്വന്തം ലേഖകന്‍: കൊളംബിയന്‍ വിമാന ദുരന്തം ഇന്ധനം തീര്‍ന്നതു മൂലമെന്ന് സൂചന, പൈലറ്റിന്റെ അവസാന വാക്കുകള്‍ പുറത്ത്. ‘ഇന്ധനവും റഡാറുമില്ല, ഞങ്ങള്‍ താഴേക്കു വീഴുന്നു,’ എന്നാണ് ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ ടീമുമായി അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റിന്റെ അവസാന വാക്കുകള്‍ എന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ നിന്നുവന്ന അവസാന റേഡിയോ സന്ദേശങ്ങളില്‍ ഒന്നാണിത്. അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത് …
സ്വന്തം ലേഖകന്‍: ആരാധരുമായി കൂടുതല്‍ അടുക്കാന്‍ മൊബൈല്‍ ആപ്പുമായി സണ്ണി ലിയോണ്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ എസ്‌കേപെക്‌സാണ് താരത്തിന്റെ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആരാധകരുമായ കൂടുതല്‍ അടുത്ത ബന്ധം സൃഷ്ടിക്കുകയാണ് പുതിയ ആപ്പിന്റെ ലക്ഷ്യം. ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ സണ്ണിയുമായി നേരിട്ട് ആരാധകരെ ബന്ധപ്പെടുത്തുന്നതായിരിക്കും ആപ്. …
സ്വന്തം ലേഖകന്‍: താരപ്രൗഡിയില്‍ യുവരാജ് സിങ് ഹസല്‍ കീച്ചിന് താലി ചാര്‍ത്തി. ക്രിക്കറ്റ് താരം യുവ്‌രാജ് സിങും നടിയും മോഡലുമായ ഹസല്‍ കീച്ചും തമ്മിലുള്ള വിവാഹം സിഖ് ആചാരപ്രകാരമാണ് നടത്തിയത്. ഛണ്ഡിഗഡിയിലെ ഒരു ഗുരുദ്വാരയില്‍ വച്ചുനടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്തു. ഡിസംബര്‍ പന്ത്രണ്ടിന് ഗോവയില്‍ വച്ചു ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കുന്നുണ്ട്. ബോളിവുഡ്ക്രിക്കറ്റ് …
സ്വന്തം ലേഖകന്‍: രാജ്യത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി, സ്‌ക്രീനില്‍ ദേശിയ പതാക പ്രദര്‍ശിപ്പിക്കാനും ഉത്തരവ്. ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ് കോടതി ഉത്തരവ്. ഉത്തരവ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. സിനിമ …
സ്വന്തം ലേഖകന്‍: ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ വോട്ടെടുപ്പില്‍ മോദി മുന്നില്‍, പിന്നിലാക്കിയത് ഒബാമയേയും ട്രംപിനേയും പുടിനേയും. മാഗസിന്‍ ‘2016ലെ വ്യക്തി’യെ കണ്ടെത്താന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിലെത്തിയത്. യുഎസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ള!ാഡിമിര്‍ പുടിന്‍ തുടങ്ങിയവരെ പിന്നിലാക്കിയാണു …
സ്വന്തം ലേഖകന്‍: കാല്‍നടയായി ഒരു പ്രവാസ ജീവിതം, ലേബര്‍ കോര്‍ട്ടിലേക്ക് പ്രവാസി നടന്നു തീര്‍ത്തത് 1000 കിമീ. ജഗന്നാഥന്‍ ശെല്‍വരാജന്‍ എന്ന തമിഴ്‌നാട് തിരിച്ചിറപ്പള്ളി സ്വദേശിയാണ് രണ്ടു വര്‍ഷംകൊണ്ട് 1000 കിലോ മീറ്റര്‍ നടന്നു തീര്‍ത്തത്. ദുബായിലെ താമസ സ്ഥലത്തുനിന്നും ലേബര്‍ കോര്‍ട്ടിലേക്കാണ് ശെല്‍വരാജന്റെ നടത്തം. ടാക്‌സി വിളിക്കുന്നതിനുള്ള വണ്ടിക്കൂലിയില്ലാത്തതിനാല്‍ രണ്ട് മണിക്കൂറോളം നടന്നാണ് ദുബൈയിലുള്ള …