സ്വന്തം ലേഖകന്‍: ദുബായില്‍ യാചകരേയും വഴിവാണിഭക്കാരേയും അധികൃതര്‍ നോട്ടമിടുന്നു, ഇതുവരെ പിടികൂടിയത് 2000 ത്തോളം പേരെ, പ്രവാസികളുടെ പരിപാടികളും നിരീക്ഷണത്തില്‍. ദുബായ് നഗരസഭയുടെ സോഷ്യല്‍ വയലേഷന്‍ കണ്‍ട്രോള്‍ യൂണിറ്റും ദുബായ് പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനകളിലാണ് യാചകരേയും വഴിവാണിഭക്കാരേയും വലയിലാക്കിയത്. കഴിഞ്ഞ പത്തുമാസത്തിനുള്ളി 2108 പേരെ ഇങ്ങനെ പിടികൂടിയതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. ഒപ്പം വ്യാജ …
സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി, നോട്ടു മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ കേന്ദ്രം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു സുപ്രീം കോടതി നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് …
സ്വന്തം ലേഖകന്‍: ബോക്കോഹറാമും പട്ടിണിയും, നൈജീരിയയിലെ 75,000 കുട്ടികളുടെ ജീവന്‍ അപകടത്തിലെന്ന് ഐക്യരാഷ്ട്രസഭ. ഭീകരരായ ബൊക്കോ ഹറാം ഭീഷണി നിലനില്‍ക്കുന്ന വടക്കുകിഴക്കന്‍ നൈജീരിയയില്‍ പട്ടിണിയും പോഷകാഹാരകുറവും കാരണം 75,000 കുട്ടികള്‍ മരണത്തിന്റെ വക്കിലാണെന്ന് നൈജീരിയയിലേക്കുള്ള മനുഷ്യകാരുണ്യ സഹായങ്ങള്‍ക്കായുള്ള യുഎന്‍ സംഘാടകന്‍ പീറ്റര്‍ ലണ്ട്ബര്‍ഗാണ് മുന്നറിയിപ്പു നല്‍കിയത്. കടുത്ത ക്ഷാമം കാരണം നൈജീരിയയില്‍ 14 ലക്ഷത്തോളം ജനങ്ങള്‍ …
സ്വന്തം ലേഖകന്‍: തൃശൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി രേഖാ മോഹന്റെ മരണ കാരണം കണ്ടെത്തി. തൃശൂര്‍ ശോഭ സിറ്റിയിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ നടി രേഖ മോഹന്റെ മരണകാരണം ഹൃദയാഘാതമാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ടാണ് രേഖയുടെ മൃതദേഹം ഫ്‌ലാറ്റിലെ ഡൈനിംഗ് ടേബിളില്‍ തലകുനിഞ്ഞ് കിടക്കുന്ന നിലയില്‍ …
സ്വന്തം ലേഖകന്‍: ആനക്കൊമ്പ് സൂക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക അനുമതിയുണ്ടെന്ന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് കൈവശം വക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരാണ് തനിക്ക് അനുമതി നല്‍കിയതെന്ന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വ്യക്തമാക്കിയത്. ആനക്കൊമ്പ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസിലെ ത്വരിതാന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ അനുമതി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് രഹസ്യ രേഖ പുറത്തുവിട്ട് ടൈംസ് പത്രം, യൂറോപ്യന്‍ യൂനിയനില്‍നിന്ന് ഉടന്‍ പുറത്തുപോകാന്‍ ബ്രിട്ടീഷ് സര്‍ക്കാറിന് പദ്ധതിയില്ലെന്ന് സൂചന. ബ്രെക്‌സിറ്റിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന രേഖ, ആറു മാസത്തേക്കെങ്കിലും പദ്ധതിക്ക് അംഗീകാരം ലഭിക്കില്ലെന്നും പറയുന്നു. ‘ബ്രെക്‌സിറ്റ് അപ്‌ഡേറ്റ്’ എന്ന തലക്കെട്ടില്‍ നവംബര്‍ ഏഴിന് കാബിനറ്റിന്, കണ്‍സല്‍ട്ടന്റ് നല്‍കിയ രേഖയാണ് ‘ദി …
സ്വന്തം ലേഖകന്‍: പെറ്റമ്മയെ ക്യൂവില്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുന്ന മോഡി രാജ്യത്തെ ആദ്യ കള്ളപ്പണക്കാരനായ പ്രധാനമന്ത്രി, നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാള്‍. രാജ്യനയത്തിനു വേണ്ടിയാണ് മോഡി അമ്മയെ ക്യൂവില്‍ നിര്‍ത്തിയതെങ്കില്‍ അത് ശരിയായില്ലെന്നും എന്റെ വീട്ടിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെങ്കില്‍ ഞാന്‍ നേരിട്ട് ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറാകുമായിരുന്നു എന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ആഞ്ഞടിച്ചു. …
സ്വന്തം ലേഖകന്‍: ജാക്കിചാന് സമഗ്ര സംഭാവനക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം സമ്മാനിച്ചു. ചലചിത്രമേഖലക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് ജാക്കി ചാന് ഓസ്‌കാര്‍ പുരസ്‌കാരം സമ്മാനിച്ചത്. നിക്കോള്‍ കിഡ്മാന്‍, അര്‍ണോള്‍ഡ് ഷ്വാസ് നഗര്‍ തുടങ്ങിയ പ്രമുഖരുടെ സാനിധ്യത്തിലാണ് ലോസ് ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ ജാക്കിചാന്‍ അവാര്‍ഡ് ഏറ്റ് വാങ്ങിയത്. റഷ് അവര്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ക്രിസ് …
സ്വന്തം ലേഖകന്‍: ഏടിഎമ്മില്‍ പണമെടുക്കാന്‍ മണിക്കൂറുകള്‍ വരിയില്‍, ഒടുവില്‍ തുണിയൂരി യുവതിയുടെ പ്രതിഷേധം. 500,1000 നോട്ടുകള്‍ അസാധുവാക്കിയ ശേഷം രാജ്യത്തെ എടിഎമ്മുകള്‍ക്ക് മുന്നില്‍ ആളുകളുടെ നീണ്ട നിരയാണ്. ഡല്‍ഹി മയൂര്‍വിഹാറില്‍ എടിഎമ്മിന് മുന്നില്‍ ക്യൂ നിന്ന് മടുത്ത യുവതിയാണ് തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്. ദില്ലി മയൂര്‍ വിഹാറിലെ ഒരു എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു യുവതി. കാത്തുനിന്ന് …
സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ആശുപത്രി മാറ്റാനാകാതെ പിതാവ് മരിച്ചത് ഫേസ്ബുക്കിലിട്ട യുവാവിന് തെറിയഭിഷേകം. കൊല്ലം സ്വദേശിയായ ശ്രീജിത് കുഞ്ഞച്ചന്‍ എന്ന യുവാവിനാണ് സംഘപരിവാര്‍ അനുകൂലികളുടെ തെറിവിളി നേരിടേണ്ടിവന്നത്. അച്ഛന്‍ മരിച്ചതിന് പിന്നാലെ നവംബര്‍ 12 ന് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സംഘപരിവാര്‍ അനുകൂലികളെ പ്രകോപിപ്പിച്ചത്. ‘എന്റെ അച്ഛന്‍ പോയി എന്നെന്നേക്കുമായി. ഹോസ്പിറ്റല്‍ ബില്ലടച്ച് …