സ്വന്തം ലേഖകന്‍: 911 ലേക്ക് തുടര്‍ച്ചയായി വ്യാജ കോളുകള്‍, യുഎസില്‍ ഇന്ത്യന്‍ യുവാവ് പിടിയില്‍. യു.എസിലെ അടിയന്തിര സഹായ ഹോട്‌ലൈനായ 911 ലേക്ക് വ്യാജ കോളുകള്‍ ചെയ്ത ഇന്ത്യന്‍ യുവാവ് മീറ്റ്കുമാര്‍ ഹിതേഷ്ഭായി ദേശായി എന്നയാളാണ് അറസ്റ്റിലായത്. എമര്‍ജന്‍സി നമ്പരിലേക്ക് വ്യാജ സന്ദേശം നല്‍കി ഇയാള്‍ നൂറുകണക്കിന് കോളുകള്‍ വിളിച്ചതായാണ് കേസ്. സൈബര്‍ കുറ്റകൃത്യം ചുമത്തിയാണ് …
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്ക ഭീഷണി, എവറസ്റ്റ് കൊടുമുടിയിലെ കൂറ്റന്‍ തടാകം നേപ്പാള്‍ വറ്റിച്ചു. തടാകം നിറഞ്ഞ് മഞ്ഞുമല തകര്‍ന്നാല്‍ ആയിരക്കണക്കിനു ജനങ്ങളുടെ ജീവന്‍ അപകടത്തിലാകും എന്നതിനാലാണ് തടാകം തകര്‍ത്തതെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഹിമാലയത്തിലെ മഞ്ഞുമലകളില്‍ രൂപപ്പെട്ടിരിക്കുന്ന കൂറ്റന്‍ തടാകങ്ങള്‍ ഏതു നിമിഷവും തകരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എവറസ്റ്റ് …
സ്വന്തം ലേഖകന്‍: വിവാഹ വാര്‍ഷിക സമ്മാനം ചോദിച്ചപ്പോള്‍ വിവാഹ മോചനം തന്ന ഇമ്രാന്‍ ഖാന്‍, വെളിപ്പെടുത്തലുമായി മുന്‍ പാക് ക്രിക്കറ്റ് താരത്തിന്റെ ഭാര്യ. ‘വിവാഹ വാര്‍ഷികമായതിനാല്‍ തനിക്ക് നല്‍കേണ്ട സമ്മാനത്തെ കുറിച്ച് ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചു, പകരം അദ്ദേഹം നല്‍കിയതാകട്ടെ വിവാഹമോചനം. പാകിസ്താന്റെ കാര്യത്തില്‍ അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് നമുക്ക് പ്രാര്‍ഥിക്കാം.’ പാകിസ്താന്‍ മുന്‍ ക്രിക്കറ്ററും …
സ്വന്തം ലേഖകന്‍: ‘അഫ്ഗാന്‍ മോണോലിസക്ക്’ പാകിസ്താനില്‍ ജാമ്യം, കുറ്റം വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കിയത്. വ്യാജ രേഖകളുമായി രാജ്യത്ത് അനധികൃതമായി താമസിച്ച കേസില്‍ പാകിസ്താനില്‍ അറസ്റ്റിലായ അഫ്ഗാന്‍ പെണ്‍കുട്ടി ഷര്‍ബത് ഗുലക്ക് സ്ത്രീയെന്ന മാനുഷിക പരിഗണന നല്‍കിയാണ് ജാമ്യത്തില്‍ വിട്ടയക്കാന്‍ തീരുമാനിച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ഉദ്യോഗസ്ഥരാണ് യഥാര്‍ഥ കുറ്റക്കാരെന്നും അവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും പാക് ആഭ്യന്തര …
സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്‍ പ്രമുഖ അമേരിക്കന്‍ നടിയുമായി പ്രണയത്തില്‍, ബന്ധം രഹസ്യമാക്കി വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടിഷ് രാജകുമാരനായ ഹാരി അമേരിക്കന്‍ നടിയായ മെഗന്‍ മാര്‍ക്കലുമായി പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇരുവരും വളരെ സൂക്ഷിച്ചാണ് തങ്ങളുടെ പ്രണയം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍ക്കലിന് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്ന കാരണത്താലാണ് പ്രണയികള്‍ ബന്ധം പരസ്യമാക്കാന്‍ മടിക്കുന്നതെന്നും സൂക്ഷിച്ചു …
സ്വന്തം ലേഖകന്‍: മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ വ്യാപക ആക്രമം. സാമൂഹിക മാധ്യമങ്ങളില്‍ മതനിന്ദ നടത്തിയെന്ന് വാര്‍ത്ത പ്രചരിച്ചതിനെ തുടന്നാണ് ക്ഷേത്രങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. പന്ത്രണ്ടോളം ക്ഷേത്രങ്ങള്‍ ആക്രമികള്‍ നശിപ്പിച്ചതായും നിരവധി സന്യാസിമാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രഹ്മബരിയ ജില്ലയിലെ നാസിര്‍നഗറിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. ഫേസ്ബുക്കില്‍ മതനിന്ദ നടത്തിയെന്ന പരാതിയില്‍ …
സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരരുടെ വധം പോലീസ് കെട്ടിച്ചമച്ച കഥയാണെന്ന സംശയം ബലപ്പെടുന്നു, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന് ആരോപണം. ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന പോലീസ് ഭാഷ്യം ചോദ്യം ചെയ്യുന്നവര്‍ അതീവ സുരക്ഷയുള്ള ജയിലില്‍ നിന്ന് എങ്ങനെ രക്ഷപെട്ടുവെന്ന് സംശയം ഉന്നയിച്ചു. വിചാരണ പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി …
സ്വന്തം ലേഖകന്‍: ‘മലരേ നിന്നെ കാണാതിരുന്നാല്‍’, പാകിസ്താനില്‍ നിന്നൊരു മലയാളം പാട്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മലയാളം വാക്കുകള്‍ തപ്പിത്തടഞ്ഞുള്ള ഈ പാട്ടുകാരിയുടെ പാട്ട് പാകിസ്താനിലെ ഗില്‍ജിത്ത്ബാല്‍തിസ്താന്‍കാര്‍ക്ക് മനസ്സിലായില്ലെങ്കിലും സംഗതി മലയാളികള്‍ക്കിടയില്‍ വന്‍ ഹിറ്റാണ്. നാസിയ അമീന്‍ മുഹമ്മദ് എന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിലെ മലരെ പാട്ട് പാടി മലയാളികളെ …
സ്വന്തം ലേഖകന്‍: ഹിജാബ് ധരിക്കാന്‍ മനസില്ല, ഇറാനില്‍ നടക്കുന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ ഷൂട്ടര്‍ പിന്മാറി. ഇന്ത്യന്‍ ഷൂട്ടര്‍ ഹീന സിദ്ദുവാണ് ഇറാനില്‍ നടക്കാനിരുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹിജാബ് ധരിച്ച് മത്സരിക്കാനാവില്ലെന്ന് വ്യക്തമാക്കി പിന്‍മാറിയത്. ഇറാനിലെ നിയമമനുസരിച്ച് രാജ്യത്ത് സ്ത്രികള്‍ നിര്‍ബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. ഞാന്‍ ഒരു വിപ്ലവകാരിയൊന്നുമല്ല, എന്നാല്‍ ഇങ്ങനെ …
സ്വന്തം ലേഖകന്‍: ‘ഫീലിങ്ങ് ഹാപ്പി ഫ്രം കാവനാട് പോലീസ് സ്റ്റേഷന്‍’, യുവാക്കളുടെ തൊപ്പിവച്ച പോലീസ് സ്റ്റേഷന്‍ സെല്‍ഫി വൈറല്‍. പരസ്യമായി മദ്യപിച്ചതിന് ശക്തികുളങ്ങരയില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളാണ് തലയില്‍ പോലീസ് തൊപ്പിവച്ച് സെല്‍ഫി എടുത്തത്. സാജ് അലോഷ്യസ് എന്ന യുവാവാണ് ടോണി ഫ്രാന്‍സിസ്, ബിജോ ബെന്‍ എന്നിവര്‍ക്കൊപ്പം കാവനാട് പോലീസ് സ്റ്റേഷനില്‍നിന്ന് സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. പെറ്റിക്കേസില്‍ …