1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പറക്കാൻ 80 മിനിറ്റ്! ഹൈപ്പർ സ്റ്റിങ് സൂപ്പർസോണിക് വിമാനം
ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പറക്കാൻ 80 മിനിറ്റ്! ഹൈപ്പർ സ്റ്റിങ് സൂപ്പർസോണിക് വിമാനം
സ്വന്തം ലേഖകൻ: ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പറക്കാൻ 80 മിനിറ്റ്! സൂപ്പർസോണിക് വാണിജ്യ വിമാനങ്ങൾക്ക് രണ്ടാമതൊരു ഇന്നിങ്സ് നൽകാനാണ് ഹൈപ്പർ സ്റ്റിങ് എന്ന പുതിയ ആശയത്തിന്റെ വരവ്. ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ പാസഞ്ചർ സൂപ്പർസോണിക് ജെറ്റായ, കോൺകോർഡിനേക്കാൾ ഏകദേശം ഇരട്ടി വേഗത്തിൽ ഹൈപ്പർ സ്റ്റിങ് സഞ്ചരിക്കും. കോൺകോർഡ് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. 328 അടി …
ഫിഫ ലോകകപ്പ്: ഖത്തറില്‍ എത്തുന്ന ഹയ്യാ കാർഡുകാർക്കുള്ള മാർഗനിർദേശങ്ങൾ പുറത്ത്
ഫിഫ ലോകകപ്പ്: ഖത്തറില്‍ എത്തുന്ന ഹയ്യാ കാർഡുകാർക്കുള്ള മാർഗനിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ഏറെ കാലമായി കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിനായി ദോഹയിലേക്ക് വരുന്നവര്‍ 2022 ഓഗസ്റ്റ് 31ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച കോവിഡ്19 യാത്രാ നയങ്ങള്‍ പാലിച്ചിരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതുപ്രകാരം ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് വരുന്നവര്‍ കോവിഡ് വാക്‌സിന്‍ …
കോഴിക്കോട്ടെ സ്വകാര്യമാളിൽ യുവനടിമാർക്ക് നേരേ ലൈംഗികാതിക്രമം
കോഴിക്കോട്ടെ സ്വകാര്യമാളിൽ യുവനടിമാർക്ക് നേരേ ലൈംഗികാതിക്രമം
സ്വന്തം ലേഖകൻ: സ്വകാര്യ മാളില്‍ വച്ച് യുവനടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി വെളിപ്പെടുത്തല്‍. തന്റെ സമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാളിലെത്തിയതായിരുന്നു നടിയും മറ്റ് താരങ്ങളും. ആള്‍ക്കുട്ടത്തിനിടയില്‍ നിന്നായിരുന്നു അതിക്രമമുണ്ടായത്. തന്റെ ഒപ്പമുണ്ടായിരുന്ന നടിക്കെതിരെയും സമാന രീതിയില്‍ അതിക്രമം നടന്നതായും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സഹപ്രവര്‍ത്തക പ്രതികരിച്ചതായും …
അയച്ചത് 600 മെയിലുകള്‍, വിളിച്ചത് 80 കോളുകള്‍; ലോകബാങ്കില്‍ ജോലി സ്വന്തമാക്കി ഇന്ത്യന്‍ യുവാവ്
അയച്ചത് 600 മെയിലുകള്‍, വിളിച്ചത് 80 കോളുകള്‍; ലോകബാങ്കില്‍ ജോലി സ്വന്തമാക്കി ഇന്ത്യന്‍ യുവാവ്
സ്വന്തം ലേഖകൻ: 23-കാരനായ വത്സല്‍ ലോകബാങ്കില്‍ തന്റെ സ്വപ്‌നജോലി ലഭിക്കുന്നതിന് മുമ്പ് വിവിധ കമ്പനികളിലേക്ക് അയച്ചത് 600 ഇ മെയിലുകളും വിളിച്ചത് 80 ഫോണ്‍ കോളുകളുമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നിലാണ് വത്സല്‍ തന്റെ പരിശ്രമത്തെ കുറിച്ച് പറയുന്നത്. 15000-ല്‍ അധികം പേരാണ് ഈ കുറിപ്പ് ലൈക്ക് ചെയ്തത്. 2020-ല്‍ കോവിഡ് കാലത്ത് ബിരുദം …
കട്ട കലിപ്പും പൂരത്തെറിയും; വിവാദമായി ശ്രീനാഥ് ഭാസിയുടെ “ചട്ടമ്പി“ അഭിമുഖങ്ങൾ; പിന്നാലെ കേസ്
കട്ട കലിപ്പും പൂരത്തെറിയും; വിവാദമായി ശ്രീനാഥ് ഭാസിയുടെ “ചട്ടമ്പി“ അഭിമുഖങ്ങൾ; പിന്നാലെ കേസ്
സ്വന്തം ലേഖകൻ: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാരുങ്ങി പോലീസ്. നടനോട് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടേക്കും. ഇതിന് മുൻപായി നടന് പോലീസ് നോട്ടീസ് അയയ്ക്കും. ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് മാധ്യമപ്രവർത്തകയോട് താരം അപമര്യാദയായി പെരുമാറിയതെന്ന ആരോപണമുയർന്നത്. വിഷയത്തിൽ മരട് പോലീസ് …
എയർലൈൻ ജീവനക്കാരന് നേരെ യാത്രക്കാരന്‍റെ പരാക്രമം; ആജീവനാന്ത വിലക്ക്; വീഡിയോ
എയർലൈൻ ജീവനക്കാരന് നേരെ യാത്രക്കാരന്‍റെ പരാക്രമം; ആജീവനാന്ത വിലക്ക്; വീഡിയോ
സ്വന്തം ലേഖകൻ: വിമാനത്തിലെ ജീവനക്കാരനു നേരെ യാത്രക്കാരന്‍റെ ആക്രമണം. കാലിഫോര്‍ണിയ സ്വദേശിയായ അലക്‌സാണ്ടര്‍ ടുംഗ് ക്യൂലി(33)യാണ് യാത്രക്കിടെ ജീവനക്കാരന്‍റെ തലയ്ക്കടിച്ചത്. ബുധനാഴ്ച മെക്‌സിക്കോയിലെ ലോസ് കാബോസില്‍ നിന്ന് ലോസ്ഏഞ്ചല്‍സിലേക്ക് പോവുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റ ഫ്ലൈറ്റ് 377ലായിരുന്നു സംഭവം. യാത്രാമധ്യേ വിമാനത്തിനുളളില്‍ ഭക്ഷണം വിതരണം ചെയ്യുകയായിരുന്ന അറ്റന്‍ഡറുടെ തോളത്ത് തട്ടി കാപ്പി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു അലക്‌സാണ്ടര്‍. തുടര്‍ന്ന് …
രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെ രാജകുടുംബത്തിൽ പിളർപ്പ് രൂക്ഷം; മേഗന്റെ പേരില്‍ വഴക്ക്
രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെ രാജകുടുംബത്തിൽ പിളർപ്പ് രൂക്ഷം; മേഗന്റെ പേരില്‍ വഴക്ക്
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ തര്‍ക്കം അതിരൂക്ഷമാകുന്നു, ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മര്‍ക്കിളിനെ ചൊല്ലിയാണ് രാജകുടുംബത്തിലെ പ്രമുഖര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അവര്‍ കുടുംബത്തിലെ അംഗമേ അല്ലെന്നാണ് ചാള്‍സ് രാജാവിന്റെ നിലപാട്. ഇതിനെ പേരില്‍ ഹാരിയും ചാള്‍സും തമ്മില്‍ തെറ്റിയിരിക്കുകയാണ്. കൊട്ടാരത്തില്‍ കടുത്ത രീതിയിലുള്ള പരിഹാസങ്ങളാണ് മേഗന് നേരിടേണ്ടി വരുന്നത്. ചാള്‍സ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര സമയത്തും …
ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചീറ്റപ്പുലി ഇന്ത്യയില്‍; പിറന്നാൾ ദിനത്തിൽ തുറന്നുവിട്ട് പ്രധാനമന്ത്രി
ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചീറ്റപ്പുലി ഇന്ത്യയില്‍; പിറന്നാൾ ദിനത്തിൽ തുറന്നുവിട്ട് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചു. നേരത്തെ രാജസ്ഥാനിലെ ജയ്പൂരിൽ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് …
രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം നാടകീയ രംഗങ്ങൾ; ഒരു നോക്കു കാണാൻ ആയിരങ്ങൾ
രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം നാടകീയ രംഗങ്ങൾ; ഒരു നോക്കു കാണാൻ ആയിരങ്ങൾ
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം ബോധരഹിതനായി വീണ് റോയൽ ഗാർഡ് ഉദ്യോഗസ്ഥൻ. വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ രാജ്ഞിയുടെ ശവപ്പെട്ടിക്ക് സമീപം നിന്നിരുന്ന ഉദ്യോഗസ്ഥനാണ് ബോധരഹിതനായി വേദിയിൽനിന്ന് താഴേക്ക് വീണത്. രാജ്ഞിയുടെ മൃതദേഹം ഇപ്പോൾ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിലാണുള്ളത്. ബാൽമൊറലിൽനിന്ന് ഇന്നലെയാണ് മൃതദേഹം ലണ്ടനിലെത്തിച്ചത്. ഞായറാഴ്ചയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. അതുവരെ മൃതദേഹം വെസ്റ്റ് …
എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് സിഡ്നിയിലെ നിലവറയിൽ; തുറക്കാൻ ഇനിയും 63 വർഷം!
എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് സിഡ്നിയിലെ നിലവറയിൽ; തുറക്കാൻ ഇനിയും 63 വർഷം!
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ സിഡ്നിയിൽ എലിസബത്ത് രാജ്ഞിയുടെ രഹസ്യകത്ത് സൂക്ഷിച്ചിരിക്കുന്നുവെന്ന് ഓസ്ട്രേലിയൻ മാധ്യമമായ 7 ന്യൂസ് ആസ്ത്രലിയ പറയുന്നു. സിഡ്‍നിയിലെ ഒരു നിലവറക്കുള്ളിൽ ഗ്ലാസ് കേസിൽ സൂക്ഷിച്ചിരിക്കുന്ന കത്ത് ഇതുവരെ തുറന്നിട്ടില്ല. അടുത്ത 63 വർഷങ്ങൾക്ക് ശേഷം 2085ൽ മാത്രമേ കത്ത് തുറക്കൂവെന്നും ന്യൂസ് റിപ്പോർട്ട് പറയുന്നു. സിഡ്നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്താണ് കത്ത് എഴുതിയത്. …