സ്വന്തം ലേഖകന്‍: നാട്ടുകാരനെ വധിച്ച കുറ്റത്തിന് സൗദിയില്‍ രാജകുമാരന് വധശിക്ഷ. അടിപിടിക്കിടയില്‍ സ്വന്തം നാട്ടുകാരനെ കൊന്ന കുറ്റത്തിന് തുര്‍കി ബിന്‍ സൗദ് ബിന്‍ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീര്‍ രാജകുമാരനെയാണ് സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ചൊവ്വാഴ്ച ശിക്ഷ നടപ്പാക്കി. വധശിക്ഷയുടെ കാര്യത്തിലും ലോകത്തില്‍ ഏറ്റവും ക്രൂരമായ ശിക്ഷ നടപ്പാക്കുന്നു എന്നതിലും അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ …
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന് ഇനി ഓണ്‍ലൈനായി നേരിട്ട് പരാതി നല്‍കാം, പുതിയ സംവിധാനം നിലവില്‍ വന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനായാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. http://cmo.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാം. തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം …
സ്വന്തം ലേഖകന്‍: ഇറോം ശര്‍മിള പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, അടുത്ത മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇംഫാലില്‍ നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ‘പീപ്പിള്‍ റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലൈന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കുമെന്നും താന്‍ മത്സര രംഗത്ത് ഉണ്ടാകുമെന്നും ഇറോം വ്യക്തമാക്കി. സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന …
സ്വന്തം ലേഖകന്‍: നോബേല്‍ കിട്ടിയിട്ടും അറിഞ്ഞ മട്ടു കാണിക്കാതെ ബോബ് ഡിലന്‍, ഡിലനെ ബന്ധപ്പെടാനുള്ള ശ്രമം അവസാനിപ്പിച്ച് സ്വീഡിഷ് അക്കാദമി. ലോകത്തെ ഞെട്ടിച്ച് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സ്വന്തമാക്കിയ പ്രമുഖ സംഗീതജ്ഞനും പാട്ടെഴുത്തുകാരനുമായ ഡിലനെ ബന്ധപ്പെടാന്‍ കഴിയാതെ വശംകെട്ടിരിപ്പാണ് നോബേല്‍ അധികൃതര്‍. ബോബ് ഡിലനെ കഴിഞ്ഞ അഞ്ചു ദിവസമായി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. …
സ്വന്തം ലേഖകന്‍: യെ ദില്‍ ഹൈ മുഷ്‌കില്‍ ചിത്രത്തിലെ പാക് താര സാന്നിധ്യം, പോലീസ് സംരക്ഷണത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍. പാകിസ്താന്‍ താരം ഫവദ് ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ വിലക്ക് നേരിടുന്ന ബോളിവുഡ് ചിത്രം യെ ദില്‍ ഹൈ മുഷ്‌കില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍. മുകേഷ് ഭട്ടും സിദ്ധാര്‍ത്ഥ റോയ് കപൂറും മുംബൈ …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ യുവതീ യുവാക്കള്‍ക്ക് ചൂരലടി ശിക്ഷ, കുറ്റം അടുത്തിടപഴകിയത്. ആണ്‍ സുഹൃത്തിനോട് അടുത്തിടപഴകിയ ഒരു യുവതിക്ക് ലഭിച്ചത് 23 ചൂരലടികളാണ്. ഇന്തോനേഷ്യയിലെ അക്കെയിലാണ് ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ നടന്നത്. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ പാലിച്ചിരിക്കേണ്ട നിയമം ലംഘിച്ച 13 പേരെയാണ് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. ഇന്തോനേഷ്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അന്റാരയാണ് ഇതുസംബന്ധിച്ച വാര്‍ത്തയും …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ യുവതിയെ പീഡിപ്പിച്ചു, 23 കാരന്‍ പിടിയില്‍. ആരോപണ വിധേയനായ 23 കാരനെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അന്നു തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും വാര്‍ത്ത് പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. പാര്‍ലമെന്റിലെ ഒരു എം.പിയുടെ സഹായിയാണ് പ്രതിയെന്നാണ് സൂചന. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഇയാളെ …
സ്വന്തം ലേഖകന്‍: ‘ഒരിക്കല്‍ സിനിമ വിടാന്‍ തീരുമാനിച്ചു’, വേദിയില്‍ പൊട്ടിക്കരഞ്ഞ് ഷംനാ കാസീം. മിഷ്‌കിന്‍ നിര്‍മ്മിക്കുന്ന തമിഴ് ചിത്രമായ സവരക്കത്തിയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ഷംന വികാരഭരിതയായത്. പൊട്ടിക്കരഞ്ഞ് സംസാരിക്കുന്ന ഷംനയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കങ്കയും ചെയ്തു. തമിഴില്‍ ഭരതിനൊപ്പം ചെയ്ത സിനിമയ്ക്ക് അഭിനന്ദനങ്ങള്‍ ലഭിച്ചു. പക്ഷേ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഭാഗ്യമില്ലാതെ പോയി. …
സ്വന്തം ലേഖകന്‍: ഗാലറിയില്‍ അപരനെ കണ്ട് ഞെട്ടിയ വിരാട് കോഹ്‌ലിയുടെ പ്രതികരണം യുട്യൂബില്‍ വൈറല്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ താരങ്ങളുടെ അപരന്മാര്‍ വാര്‍ത്തയാകുന്നത് പുതുമയല്ലെങ്കിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അപരനെ കണ്ടുള്ള പ്രതികരണമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു സംഭവം. കീവിസിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യയുടെ ബാറ്റിങ്ങ് …
സ്വന്തം ലേഖകന്‍: ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് എറണാകുളത്ത് വിദ്യാര്‍ഥിനിക്ക് മധ്യവയസ്‌കയുടെ ശകാരവര്‍ഷം, സ്ത്രീയെ പരസ്യമായി മാപ്പു പറയിച്ച് വിദ്യാര്‍ഥിനി. മലയാളി സംസ്‌ക്കാരത്തിന് ചേരാത്ത വേഷമാണെന്ന് പറഞ്ഞ് നിയമ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി. എറണാകുളത്ത് ഏതാനും ആഴ്ചകള്‍ക്ക മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് നിയമ വിദ്യാര്‍ഥിനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് …