സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമീര്‍ പുടിനും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 16 കരാറുകളില്‍ ഇരുവരും ഒപ്പുവച്ചു. റഷ്യന്‍ സഹകരണത്തോടെ ആന്ധ്രാപ്രദേശില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്‌സിറ്റിക്കുള്ള ധാരണാപത്രം, ഹെലികോപ്ടര്‍ നിര്‍മ്മാണം, വാതക പൈപ്പ്‌ലൈന്‍, റെയില്‍വേ വികസനം എന്നിവയുമായി ബന്ധപ്പെട്ട പതിനാറ് ധാരണാപത്രങ്ങളിലും ഒപ്പുവച്ചതോടൊപ്പം …
സ്വന്തം ലേഖകന്‍: പച്ചില പെട്രോള്‍ തട്ടിപ്പ്, രാമര്‍ പിള്ളക്ക് മൂന്നു വര്‍ഷം കഠിന തടവും പിഴയും. ചെടികളുടെ ഇലകളില്‍നിന്ന് പെട്രോള്‍ ഉണ്ടാക്കിയെന്ന അവകാശവാദം ഉന്നയിച്ച രാമര്‍ പിള്ളക്കും കൂട്ടാളികളായ ആര്‍. വേണുദേവി, എസ്. ചിന്നസാമി, ആര്‍. രാജശേഖരന്‍, എസ്.കെ. ഭരത് എന്നിവര്‍ക്കുമാണ് കോടതി ശിക്ഷ വിധിച്ചത്. ‘ഹെര്‍ബല്‍ പെട്രോള്‍’ എന്നപേരില്‍ രാമര്‍പിള്ളൈയും കൂട്ടരും വിറ്റഴിച്ചത് പെട്രോളിയം …
സ്വന്തം ലേഖകന്‍: നേരാംവണ്ണം ഭരിച്ചില്ലെങ്കില്‍ പിന്തുണക്കില്ല, നൈജീരിയന്‍ പ്രസിഡന്റിന് ഭാര്യയുടെ മുന്നറിയിപ്പ്. സര്‍ക്കാരില്‍ അഴിച്ചുപണി നടത്തിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനെ പിന്തുണയ്ക്കില്ലെന്നു നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്ക് ഭാര്യ അയിഷാ ബുഹാരിയാണ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനുവേണ്ടി അയിഷ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ബുഹാരി നടത്തിയ നിയമനങ്ങള്‍ ഏതാനും പേരുടെ …
സ്വന്തം ലേഖകന്‍: രാജസ്ഥാനിലെ കോട്ടയിലുള്ള ഐഐടി കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ഥി ആത്മഹത്യകള്‍ പെരുകുന്നു, ഈ വര്‍ഷം ആത്മഹത്യം ചെയ്തത് 14 പേര്‍. പതിനാറുകാരനായ അമന്‍ കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് ഏറ്റവും ഒടുവില്‍ ജീവനൊടുക്കിയത്. പിതാവിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെന്ന വീഡിയോ സന്ദേശം ചിത്രീകരിച്ച ശേഷമാണ് ബീഹാര്‍ സ്വദേശിയായ അമന്‍ കുമാര്‍ ഗുപ്ത ആത്മഹത്യ ചെയ്തത്. നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തില്‍ …
സ്വന്തം ലേഖകന്‍: പാക് താരങ്ങളുടെ സാന്നിധ്യം, ബോളിവുഡ് ചിത്രമായ യെ ദില്‍ ഹെ മുഷ്‌കിലിന് തിയറ്റര്‍ ഉടമകളുടെ വിലക്ക്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രമായ യെ ദില്‍ ഹെ മുഷ്‌കിലിന് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് നാല് സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ തീരുമാനിച്ചു. പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. …
സ്വന്തം ലേഖകന്‍: ബന്ധുനിയമന വിവാദം, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചു, അന്തസുള്ള നീക്കമെന്ന് വിഎസ്. സംസ്ഥാന സര്‍ക്കാര്‍ ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് രാജി. ബന്ധുനിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡി സ്ഥാനത്ത് …
സ്വന്തം ലേഖകന്‍: ജോലി ചെയ്യാന്‍ അനുവദിക്കൂ, വേദിയില്‍ പൊട്ടിക്കരഞ്ഞ് റെമോ നായകന്‍ ശിവകാര്‍ത്തികേയന്‍. തന്റെ പുതിയ ചിത്രമായ റെമോയുടെ വിജയാഘോഷ ചടങ്ങിലാണ് ശിവകാര്‍ത്തികേയന്‍ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ പൊട്ടിക്കരഞ്ഞത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആര്‍ഡി രാജ ചിത്രം പുറത്തിറക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുമ്പോഴാണ് ശിവകാര്‍ത്തികേയന്‍ നിയന്ത്രണം വിട്ടത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വരന് പാക്ക് വധു, വിവാഹത്തിന് വിസയും ആശീര്‍വാദവും നല്‍കി കേന്ദ്രമന്ത്രി സുഷ്മ സ്വരാജ്. ജോഥ്പൂര്‍ സ്വദേശി നരേഷ് വിവാഹം ചെയ്യുന്ന കറാച്ചി സ്വദേശിനി പ്രിയ മച്ചാനിയുടെ കുടുംബത്തിനാണു സുഷമ സ്വരാജ് വിസ അനുവദിച്ചത്. നവംബര്‍ ഏഴിനാണു വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മുന്നു വര്‍ഷം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. എന്നാല്‍ അടുത്തകാലത്താണു …
സ്വന്തം ലേഖകന്‍: ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍ ആക്രമാസക്തം, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ #കത്തിതാഴെഇടടാ ഹാഷ്ടാഗ് പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങള്‍. രാഷ്ട്രീയ കൊലപാതകത്തിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ ഹാഷ്ടാഗ് പ്രതിഷേധം കത്തുന്നത്. #കത്തിതാഴെഇടടാ എന്ന ഹാഷ്ടാഗ് പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കൊലപാതകങ്ങള്‍ക്കെതിരായ സ്റ്റാറ്റസിനൊപ്പമാണ് കത്തിതാഴെഇടടാ എന്ന ഹാഷ്ടാഗ്. മലയാളികളുടെ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ പാട്ടെഴുത്തുകാരനും ഗായകനുമായ ബോബ് ഡിലന്. എഴുത്തുകാരനും അമേരിക്കന്‍ ഫോക് ഗായകനും നിരവധി ഗാനങ്ങളുടെ രചയിതാവുമാണ് ഡിലന്‍. മഹത്തായ അമേരിക്കന്‍ ഗാനപാരമ്പര്യത്തില്‍ നവ്യമായ കാവ്യാനുഭവം വിളക്കിച്ചേര്‍ത്തതിനാണ് ബോബ് ഡിലന് സാഹിത്യ നൊബേല്‍ സമ്മാനിക്കുന്നതെന്ന് പുരസ്‌കാര സമിതി അറിയിച്ചു. അഞ്ച് പതിറ്റാണ്ടായി സാഹിത്യഗാന രംഗത്ത് സജീവ സാന്നിധ്യമായ …