സ്വന്തം ലേഖകൻ: യുഎസിലെ മിസിസിപ്പിയില്‍ റാഞ്ചിയെടുത്ത വിമാനവുമായി യുവാവിന്റെ മരണക്കളി. 29 കാരനായ റാഞ്ചി തട്ടിയെടുത്ത വിമാനം മിസിസിപ്പിയിലെ ടുപ്പലോ നഗരത്തിനു മുകളിലൂടെ പലതവണ പറന്നു. ആയിരങ്ങളെ മുൾമുനയിൽ നിർത്തി അഞ്ചുമണിക്കൂറിനുശേഷം സമീപത്തെ ബെന്റൺ കൗണ്ടിയിൽ വിമാനം ഇറക്കിയതോടെ റാഞ്ചിനാടകം അവസാനിച്ചു. പറന്നുയർന്ന ഉടൻ ടുപ്പലോയിലെ വാള്‍മാര്‍ട്ടിനു മുകളില്‍ വിമാനം ഇടിച്ചിറക്കുമെന്ന ഭീഷണി സന്ദേശം റാഞ്ചി …
സ്വന്തം ലേഖകൻ: യുഎഇയിൽ താമസിച്ച് വിദേശ കമ്പനികൾക്കുവേണ്ടി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് പെർമിറ്റ് നാളെ മുതൽ നിലവിൽ വരും. യുഎഇയിൽ പ്രവർത്തിക്കാത്ത കമ്പനിയുടെ ജീവനക്കാർക്കായിരിക്കും റിമോട്ട് വർക്ക് വീസ ലഭിക്കുക. സ്വന്തം സ്പോൺസർഷിപ്പിൽ ഒരു വർഷ കാലാവധിയുള്ള വീസ, തുല്യ കാലയളവിലേക്കു പുതുക്കാം. കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാം. യുഎഇക്ക് പുറത്തുള്ള കമ്പനിയുടെ വിദൂര പ്രതിനിധി …
സ്വന്തം ലേഖകൻ: യുഎഇയിലെ ടാക്‌സി യാത്രക്കാരുടെ മറവിയെ കുറിച്ച് രസകരമായ കണ്ടെത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് യൂബര്‍ ലോസ്റ്റ് ആന്റ് ഫൗണ്ട് ഇന്‍ഡെക്‌സ്. കാറുകളില്‍ യാത്രക്കാര്‍ പതിവായി വച്ചു മറക്കുന്ന സാധനങ്ങള്‍, ഏറ്റവും കൂടുതല്‍ പേര്‍ സാധനങ്ങള്‍ മറക്കുന്ന ദിവസം, സമയം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയതാണ് ഈ ലോസ്റ്റ് ആന്റ് ഫൗണ്ട് സൂചിക. ആറാമത്തെ ലോസ്റ്റ് …
സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു. റഷ്യന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐ.എന്‍.എസ്. വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കിയത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ്. വിക്രാന്ത് നാവികസേനയുടെ ഭാഗമാകുന്നതോടെ മലയാളികള്‍ക്കും അഭിമാനിക്കാം. കാരണം ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ …
സ്വന്തം ലേഖകൻ: വാട്സാപ്, സിഗ്‍നൽ, ഗൂഗിൾ മീറ്റ്, ടെലഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകൾ വഴിയുള്ള സൗജന്യ കോളുകൾക്ക് നിയന്ത്രണം വന്നേക്കുമെന്നു സൂചന. ഇതുസംബന്ധിച്ച് ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ അഭിപ്രായം തേടി. ഇന്റർനെറ്റ് കോളിങ് സൗകര്യം ടെലികോം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്തുമെന്നതിനാൽ ‘ഒരേ സേവനത്തിന് ഒരേ ചാർജ്’ ഏർപ്പെടുത്തണമെന്നതാണ് ദീർഘകാല ആവശ്യം. തങ്ങൾക്കുള്ളതു പോലെയുള്ള ലൈസൻസ് …
സ്വന്തം ലേഖകൻ: ഗൾഫിലേക്കു തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രവാസി കുടുംബങ്ങൾക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. വേനൽ അവധിക്ക് ഗൾഫിലെ സ്കൂളുകൾ അടച്ചതോടെ വൺവേ ടിക്കറ്റെടുത്തു നാട്ടിൽ എത്തിയവരാണു തിരിച്ചുപോകാനാകാതെ കുടുങ്ങിയത്. ഗൾഫിൽ ഇന്നലെ സ്കൂളുകൾ തുറന്നതോടെ പ്രവാസി വിദ്യാർഥികളും വിമാനടിക്കറ്റ് നിരക്ക് വർധന മൂലം പ്രയാസത്തിലാണ്. നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാൻ 1.6 …
സ്വന്തം ലേഖകൻ: ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്റെ പാര്‍ട്ടി വീഡിയോ വിവാദവും പിന്നാലെ നടത്തിയ ഡ്രഗ് ടെസ്റ്റിന്റെ ഫലം നെഗറ്റീവായി വന്നതും വലിയ വാര്‍ത്തയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ സ്വകാര്യ വസതിയില്‍ പാര്‍ട്ടി നടത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഒരു വിഭാഗം ആളുകള്‍ സന്ന മരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും …
സ്വന്തം ലേഖകൻ: സമൂഹമാധ്യമത്തിലൂടെ ലോകശ്രദ്ധ നേടിയ ഖാബാനി ലെയിമിന് ഇറ്റാലിയൻ പൗരത്വം ലഭിച്ചു. സെനഗലിൽ നിന്നും ഇറ്റലിയിലേക്ക് കുടിയേറിയതാണ് ഖാബാനിയുടെ കുടുംബം. അന്ന് ഒരു വയസ്സുണ്ടായിരുന്ന ഖാബാനിക്ക് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇറ്റലിയൻ പൗരത്വം ലഭിച്ചിട്ടില്ലെന്നത് വാർത്തയായിരുന്നു. ഏറെ വൈകാതെയാണ് പൗരത്വം എന്ന ഖാബാനിയുടെ സ്വപ്നം പൂവണിഞ്ഞത്. ഇറ്റലിയിൽ നിയമങ്ങൾ ശക്തമായതാണ് പൗരത്വം ലഭിക്കാൻ വൈകിയതിനു …
സ്വന്തം ലേഖകൻ: കെട്ടിട മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച സൂപ്പർടെക് ഇരട്ട ടവറുകൾ ഓഗസ്റ്റ് 28-ന് പൊളിക്കുമെന്ന് വ്യക്തമാക്കി ഭരണകൂടം. നോയിഡ അതോറിറ്റി അഡീഷണൽ സിഇഒ പ്രവീൺ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചയ്‌ക്ക് 2.30-നാകും ഫ്‌ളാറ്റുകൾ പൊളിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ഫ്‌ളാറ്റുകൾ സ്ഥിതി ചെയ്യുന്ന എമറാൾഡ് കോർട്ടിലെയും എടിഎസ് വില്ലേജിലെയും സമീപവാസികൾ …
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയന്റെ പൊതുവായ ചാർജർ നയം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. എല്ലാ മൊബൈൽ ഫോണുകൾക്കും ഗാഡ്ജറ്റുകൾക്കും മറ്റ് പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതു ചാർജർ എന്ന നയം രാജ്യത്ത് നടപ്പാക്കിയേക്കും. പിടിഐ റിപ്പോർട്ട് അനുസരിച്ച് മൊബൈലുകൾക്കും എല്ലാ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതുവായ ചാർജറുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കേന്ദ്ര …