1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം നീളുന്നു, സംസ്ഥാനത്ത് ഭരണ പ്രതിസന്ധി
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം നീളുന്നു, സംസ്ഥാനത്ത് ഭരണ പ്രതിസന്ധി
സ്വന്തം ലേഖകന്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം നീളുന്നു, സംസ്ഥാനത്ത് ഭരണ പ്രതിസന്ധി. ഇതോടെ തമിഴ്‌നാട്ടില്‍ നേതൃമാറ്റത്തിന് സാധ്യത തെളിയുകയാണ്. രണ്ട് ആഴ്ചകള്‍ക്കു ശേഷവും ജയലളിത ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഭരണപ്രതിസന്ധി ഒഴിവാക്കാനാണ് ഈ നീക്കം. ധനമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. ഇ.പഴനിസ്വാമിയോ പനീര്‍ശെല്‍വമോ മുഖ്യമന്ത്രിയാകും എന്നാണു സൂചന. പനീര്‍ശെല്‍വം …
ഇന്ത്യാപാക് അതിര്‍ത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും അടക്കുമെന്ന് ഇന്ത്യ, ഇസ്രയേല്‍ മാതൃകയില്‍ മതില്‍ കെട്ടാന്‍ സാധ്യത
ഇന്ത്യാപാക് അതിര്‍ത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും അടക്കുമെന്ന് ഇന്ത്യ, ഇസ്രയേല്‍ മാതൃകയില്‍ മതില്‍ കെട്ടാന്‍ സാധ്യത
സ്വന്തം ലേഖകന്‍: ഇന്ത്യാപാക് അതിര്‍ത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും അടക്കുമെന്ന് ഇന്ത്യ, ഇസ്രയേല്‍ മാതൃകയില്‍ മതില്‍ കെട്ടാന്‍ സാധ്യത. 2018 ഡിസംബറോടെ ഇന്ത്യാ, പാക് അതിര്‍ത്തി പൂര്‍ണ്ണമായും അടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിമാര്‍ …
ലോക പ്രശസ്ത സുഗന്ധ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡ ഗോവയില്‍ കൊല്ലപ്പെട്ടു, മൃതദേഹം കൈകാലുകള്‍ കെട്ടി നഗ്‌നമായ നിലയില്‍
ലോക പ്രശസ്ത സുഗന്ധ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡ ഗോവയില്‍ കൊല്ലപ്പെട്ടു, മൃതദേഹം കൈകാലുകള്‍ കെട്ടി നഗ്‌നമായ നിലയില്‍
സ്വന്തം ലേഖകന്‍: ലോക പ്രശസ്ത സുഗന്ധ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡ ഗോവയില്‍ കൊല്ലപ്പെട്ടു, മൃതദേഹം കൈകാലുകള്‍ കെട്ടി നഗ്‌നമായ നിലയില്‍. കയ്യും കാലും കെട്ടിയ നിലയില്‍ നഗ്‌നമായാണ് 39 വയസുള്ള മൃതദേഹം കണ്ടെത്തിയത്. മോണിക്കയെ മാനഭഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗോവയിലെ സങ്കോള്‍ഡയില്‍ വാടക വീട്ടിലാണ് മോണിക താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയാണ് …
2016 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന്
2016 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന്
സ്വന്തം ലേഖകന്‍: 2016 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന്. കൊളംബിയന്‍ സര്‍ക്കാരും ഫാര്‍ക് വിമതരും തമ്മില്‍ അര നൂറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് നടത്തിയ പരിശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം. പ്രസിഡന്റ് സ്ഥാനത്തെ അവസാന നാളുകള്‍ വരെ സാന്റോസ് പോരാട്ടം നടത്തിയെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. കൊളംബിയയിലെ വിമത …
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യാ സന്ദര്‍ശനം അടുത്ത മാസം, ഒപ്പം ഇന്ത്യ, യുകെ ഉച്ചകോടിയും നടക്കാന്‍ സാധ്യത
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യാ സന്ദര്‍ശനം അടുത്ത മാസം, ഒപ്പം ഇന്ത്യ, യുകെ ഉച്ചകോടിയും നടക്കാന്‍ സാധ്യത
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യാ സന്ദര്‍ശനം അടുത്ത മാസം, ഒപ്പം ഇന്ത്യ, യുകെ ഉച്ചകോടിയും നടക്കാന്‍ സാധ്യത. ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നിലയില്‍ തെരേസ മേയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഡല്‍ഹിയില്‍ നവംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ഇന്ത്യയു.കെ ടെക് ഉച്ചകോടിയോട് അനുബന്ധിച്ചായിരിക്കും സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ ശാസ്ത്രാ …
മുംബൈയിലെ അനധികൃത കോള്‍ സെന്ററുകള്‍ അമേരിക്കക്കാരില്‍ നിന്ന് തട്ടിയത് 500 കോടിയോളം രൂപ
മുംബൈയിലെ അനധികൃത കോള്‍ സെന്ററുകള്‍ അമേരിക്കക്കാരില്‍ നിന്ന് തട്ടിയത് 500 കോടിയോളം രൂപ
സ്വന്തം ലേഖകന്‍: മുംബൈയിലെ അനധികൃത കോള്‍ സെന്ററുകള്‍ അമേരിക്കക്കാരില്‍ നിന്ന് തട്ടിയത് 500 കോടിയോളം രൂപ. മീരാ റോഡിലെ അനധികൃത കോള്‍സെന്ററുകള്‍ ഒരു വര്‍ഷംകൊണ്ട് 6,500 അമേരിക്കക്കാരില്‍നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 73 പേരെ പോലീസ് അറസ്റ്റുചെയ്തു. അറുന്നൂറോളം ജീവനക്കാരെ ചോദ്യം ചെയ്യുന്നുമുണ്ട്. അനധികൃത കോള്‍ സെന്ററുകളിലിരുന്ന് അമേരിക്കക്കാരുടെ ബാങ്ക് വിവരങ്ങള്‍ …
മഹാരാഷ്ട്രയില്‍ ഇനി കുറഞ്ഞ ചെലവില്‍ സിനിമ കാണാം, ഒപ്പം കുട്ടികള്‍ക്ക് സൗജന്യവും, സല്‍മാന്‍ ടാക്കീസ് വരുന്നു
മഹാരാഷ്ട്രയില്‍ ഇനി കുറഞ്ഞ ചെലവില്‍ സിനിമ കാണാം, ഒപ്പം കുട്ടികള്‍ക്ക് സൗജന്യവും, സല്‍മാന്‍ ടാക്കീസ് വരുന്നു
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ ഇനി കുറഞ്ഞ ചെലവില്‍ സിനിമ കാണാം, ഒപ്പം കുട്ടികള്‍ക്ക് സൗജന്യവും, സല്‍മാന്‍ ടാക്കീസ് വരുന്നു. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് മഹാരാഷ്ട്രയിലെ സിനിമാ പ്രേമികള്‍ക്ക് കുറഞ്ഞ ചെലവില്‍ സിനിമ കാണാന്‍ അവസരം ഒരുക്കുന്നത്. സല്‍മാന്‍ ടാക്കീസ് എന്ന് പേരില്‍ തുടങ്ങാനിരിക്കുന്ന തിയറ്റര്‍ ശൃംഖല ഒരാള്‍ക്ക് 150 രൂപ എന്ന നിരക്കില്‍ …
പരീക്ഷ പാസായത് ചോദ്യ പേപ്പര്‍ ചോര്‍ത്തി, ബിരുദം തിരിച്ചെടുക്കണമെന്ന ഹര്‍ജിയുമായി യുവാവ് ബോംബെ ഹൈക്കോടതിയില്‍
പരീക്ഷ പാസായത് ചോദ്യ പേപ്പര്‍ ചോര്‍ത്തി, ബിരുദം തിരിച്ചെടുക്കണമെന്ന ഹര്‍ജിയുമായി യുവാവ് ബോംബെ ഹൈക്കോടതിയില്‍
സ്വന്തം ലേഖകന്‍: പരീക്ഷ പാസായത് ചോദ്യ പേപ്പര്‍ ചോര്‍ത്തി, ബിരുദം തിരിച്ചെടുക്കണമെന്ന ഹര്‍ജിയുമായി യുവാവ് ബോംബെ ഹൈക്കോടതിയില്‍. വൈഭവ് പാട്ടീല്‍ (26) എന്ന യുവാവാണു ഹര്‍ജിയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ബോംബെ ഹൈക്കോടതി ഹര്‍ജി തള്ളി. ചോദ്യക്കടലാസ് ചോര്‍ത്തിയാണു താന്‍ എന്‍ജിനിയറിങ് പാസായതെന്നു യുവാവ് ഹര്‍ജിയില്‍ പറയുന്നു. സര്‍വകലാശാല നിയമപ്രകാരം ഇത്തരം ഒരു നിര്‍ദേശം …
അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറല്‍
അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറല്‍
സ്വന്തം ലേഖകന്‍: അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറല്‍. യുഎന്‍ രക്ഷാസമിതിയില്‍ നടന്ന അനൗദ്യോഗിക തെരഞ്ഞെടുപ്പിലാണ് പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ അന്റോണിയോയെ യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തത്. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോയ്ക്ക് അഞ്ച് സ്ഥിരാംഗ രാഷ്ട്രങ്ങളും അദ്ദേഹത്തെ അംഗീകരിച്ച് വോട്ട് ചെയ്തു. ആറ് ഘട്ടമായി നടന്ന അനൗദ്യോഗിക …
മാര്‍ഷല്‍ ദ്വീപുകള്‍ ഇന്ത്യക്കെതിരെ നല്‍കിയ ആണവ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി
മാര്‍ഷല്‍ ദ്വീപുകള്‍ ഇന്ത്യക്കെതിരെ നല്‍കിയ ആണവ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി
സ്വന്തം ലേഖകന്‍: മാര്‍ഷല്‍ ദ്വീപുകള്‍ ഇന്ത്യക്കെതിരെ നല്‍കിയ ആണവ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. കേസ് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്ന് കാണിച്ചാണ് കേസ് തള്ളിയത്. കൂടുതല്‍ ആണവ നിരായുധീകരണത്തിന് ആണവശക്തികളില്‍ സ്വാധീനം ചെലുത്തണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ഷല്‍ ദ്വീപുകള്‍ പരാതി നല്‍കിയത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിധിയില്‍ വരുന്നതല്ല കേസെന്ന ഇന്ത്യന്‍ വാദം യു.എന്‍ കോടതി …