1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊളംബിയയില്‍ സമാധാന കരാര്‍ തള്ളി ജനങ്ങള്‍, സര്‍ക്കാരിനെ ഞെട്ടിച്ച് ഹിതപരിശോധനാ ഫലം
കൊളംബിയയില്‍ സമാധാന കരാര്‍ തള്ളി ജനങ്ങള്‍, സര്‍ക്കാരിനെ ഞെട്ടിച്ച് ഹിതപരിശോധനാ ഫലം
സ്വന്തം ലേഖകന്‍: കൊളംബിയയില്‍ സമാധാന കരാര്‍ തള്ളി ഹിതപരിശോധനാ ഫലം, വിമതരുമായി ചര്‍ച്ചകള്‍ തുടരുമെന്ന് സര്‍ക്കാര്‍. കൊളംബിയയില്‍ സര്‍ക്കാറും മാര്‍ക്‌സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്‌സും (ഫാര്‍ക്) തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിനെതിരെ 50.24 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ 49.8 ശതമാനം പേരാണ് അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ഹിതപരിശോധനാ ഫലം അംഗീകരിക്കുന്നതായി വ്യക്തമാക്കിയ പ്രസിഡന്റ് …
മുന്‍നിര ഇന്ത്യന്‍ കമ്പനികളില്‍ സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
മുന്‍നിര ഇന്ത്യന്‍ കമ്പനികളില്‍ സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മുന്‍നിര ഇന്ത്യന്‍ കമ്പനികളില്‍ സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നിഫ്റ്റിയില്‍ ആദ്യ 50 സ്ഥാനങ്ങിലുള്ള കമ്പനികളിലെ സ്ത്രീ ജീവനക്കാരില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഐടി, ബാങ്കിംഗ് കമ്പനികളില്‍ 80% വനിതാ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ക്ക് ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വരുന്നതായി കണക്കുകള്‍ പറയുന്നു. മാര്‍ച്ചില്‍ …
പാരീസ് സന്ദര്‍ശനത്തിടെ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത അലങ്കാരപ്പണിക്കാരനെ കൊല്ലാന്‍ പറഞ്ഞ സൗദി രാജകുമാരി കുടുങ്ങി
പാരീസ് സന്ദര്‍ശനത്തിടെ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത അലങ്കാരപ്പണിക്കാരനെ കൊല്ലാന്‍ പറഞ്ഞ സൗദി രാജകുമാരി കുടുങ്ങി
സ്വന്തം ലേഖകന്‍: പാരീസ് സന്ദര്‍ശനത്തിടെ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത അലങ്കാരപ്പണിക്കാരനെ കൊല്ലാന്‍ പറഞ്ഞ സൗദി രാജകുമാരി കുടുങ്ങി. സൗദിയിലെ നിലവിലെ രാജാവ് സല്‍മാന്റെ മകളും 42 കാരിയുമായ ഹാസാ രാജകുമാരിക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തന്റെ ചിത്രം എടുത്ത കൂലിപ്പണിക്കാരന് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും ഈ നായയെ കൊല്ലാന്‍ സുരക്ഷാഭടന് രാജകുമാരി നിര്‍ദേശം നല്‍കിയെന്നും കാണിച്ച് അലങ്കാരപ്പണിക്കാരന്‍ …
കണ്ണൂരില്‍ പിടിയിലായത് ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകം നേതാക്കളെന്ന് സൂചന
കണ്ണൂരില്‍ പിടിയിലായത് ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകം നേതാക്കളെന്ന് സൂചന
സ്വന്തം ലേഖകന്‍: കണ്ണൂരില്‍ പിടിയിലായത് ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകം നേതാക്കളെന്ന് സൂചന. കനകമലയില്‍ ഇന്നലെ നടന്ന റെയ്ഡില്‍ പിടിയിലായത് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരള ഘകടം നേതാക്കളാണെന്ന് എന്‍.ഐ.എ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്‍സാറുല്‍ ഖലീഫ എന്ന പേരിലാണ് ഐ.എസിന്റെ കേരള ഘടകം പ്രവര്‍ത്തിക്കുന്നതെന്നും എന്‍.ഐ.എ കണ്ടെത്തി. കൊച്ചിയിലെ യോഗത്തില്‍ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. ഇതിന് …
വൈദ്യശാസ്ത്ര നൊബേല്‍ മനുഷ്യ കോശങ്ങളെക്കുറിച്ച് പഠിച്ച ജാപ്പനീസ് ശാസ്ത്രജ്ഞന്‍ യോഷിനോരി ഓഷിമിക്ക്
വൈദ്യശാസ്ത്ര നൊബേല്‍ മനുഷ്യ കോശങ്ങളെക്കുറിച്ച് പഠിച്ച ജാപ്പനീസ് ശാസ്ത്രജ്ഞന്‍ യോഷിനോരി ഓഷിമിക്ക്
സ്വന്തം ലേഖകന്‍: വൈദ്യശാസ്ത്ര നൊബേല്‍ മനുഷ്യ കോശങ്ങളെക്കുറിച്ച് പഠിച്ച ജാപ്പനീസ് ശാസ്ത്രജ്ഞന്‍ യോഷിനോരി ഓഷിമിക്ക്. മനുഷ്യ ശരീരകോശങ്ങളിലെ പുനരുജ്ജീവനത്തെ കുറിച്ചുള്ള (ഓട്ടോഫാഗി) പഠനത്തിനാണ് പുരസ്‌കാരം. 718,000 യൂറോയാണ് പുരസ്‌കാര തുക. ശരീരത്തിലെ കോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പഠനമാണ് ഓട്ടോഫാഗി. ഈ സംവിധാനത്തിലുണ്ടാകുന്ന തകരാറുകള്‍ പാര്‍ക്കിന്‍സണ്‍സ്, ടൈപ്പ് ടു പ്രമേഹം, കാന്‍സര്‍, വാര്‍ദ്ധക്യ സഹജമായ നിരവധി …
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമെന്ന് സംശയം, കണ്ണൂരില്‍ അഞ്ചുപേര്‍ പിടിയില്‍
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമെന്ന് സംശയം, കണ്ണൂരില്‍ അഞ്ചുപേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമെന്ന് സംശയം, കണ്ണൂരില്‍ അഞ്ചുപേര്‍ പിടിയില്‍. പാനൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡിലാണ് അഞ്ചു പേര്‍ പിടിയിലായത്. ആന്ധ്രയില്‍ നിന്ന് നാല് മാസം മുന്‍പ് ലഭിച്ച ചില വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്‍കി. ഇന്നു രാവിലെ കണ്ണൂരില്‍ …
ഇന്തോനേഷ്യയില്‍ നഗര മധ്യത്തിലെ ഡിജിറ്റല്‍ പരസ്യബോര്‍ഡില്‍ അശ്ലീല വീഡിയോ, ഗതാഗത കുരുക്ക്
ഇന്തോനേഷ്യയില്‍ നഗര മധ്യത്തിലെ ഡിജിറ്റല്‍ പരസ്യബോര്‍ഡില്‍ അശ്ലീല വീഡിയോ, ഗതാഗത കുരുക്ക്
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ നഗര മധ്യത്തിലെ ഡിജിറ്റല്‍ പരസ്യബോര്‍ഡില്‍ അശ്ലീല വീഡിയോ, ഗതാഗത കുരുക്ക്. തലസ്ഥാന നഗരിയായ ജക്കാര്‍ത്തയില്‍ തിരക്കേറിയ സമയത്താണ് നഗര മധ്യത്തിലെ പടുകൂറ്റന്‍ സ്‌ക്രീനില്‍ അപ്രതീക്ഷിതമായി പോണ്‍ വീഡിയോ ഓടാന്‍ തുടങ്ങിയത്. ചൂടന്‍ രംഗങ്ങള്‍ കണ്ട് അമ്പരന്ന ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തിയതോടെ നഗരം വലിയ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. പരസ്യരംഗത്തിനിടയ്ക്ക് കടന്നുവന്ന ‘കിടപ്പറ’വീഡിയോ മിനിട്ടുകള്‍ക്കുള്ളില്‍ …
ഏഴായിരം വര്‍ഷം മുമ്പ് സുമേറിയക്കാര്‍ വിമാനത്തില്‍ ആകാശയാത്ര നടത്തിയതായി ഇറാഖ് മന്ത്രി
ഏഴായിരം വര്‍ഷം മുമ്പ് സുമേറിയക്കാര്‍ വിമാനത്തില്‍ ആകാശയാത്ര നടത്തിയതായി ഇറാഖ് മന്ത്രി
സ്വന്തം ലേഖകന്‍: ഏഴായിരം വര്‍ഷം മുമ്പ് സുമേറിയക്കാര്‍ വിമാനത്തില്‍ ആകാശയാത്ര നടത്തിയതായി ഇറാഖ് മന്ത്രി. പൗരാണിക സുമേറിയക്കാര്‍ ബഹിരാകാശ വാഹനത്തില്‍ പ്ലൂട്ടോയില്‍ എത്തിയതായി ഇറാഖ് ഗതാഗത മന്ത്രി കസെം ഫിന്‍ജാന്‍ അവകാശപ്പെട്ടു. 7000 വര്‍ഷങ്ങള്‍ക്കു മുമ്പ് മെസപ്പൊട്ടോമിയയില്‍ നിര്‍മിച്ച വിമാനത്താവളമാണ് ലോകത്തിലെ ആദ്യത്തെതെന്നും ഫിന്‍ജാന്‍ വാദിക്കുന്നു. ബിസി 5000 ത്തിനുമുമ്പാണ് പ്രാചീന വിഭാഗങ്ങളിലൊന്നായ സുമേറിയക്കാര്‍ ബഹിരാകാശ …
ചൈനയില്‍ കസ്റ്റംസ് ഓഫിസര്‍മാരായി ഇനി റോബോട്ടുകള്‍, ആദ്യ ബാച്ച് ജോലി ഏറ്റെടുത്തു
ചൈനയില്‍ കസ്റ്റംസ് ഓഫിസര്‍മാരായി ഇനി റോബോട്ടുകള്‍, ആദ്യ ബാച്ച് ജോലി ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: ചൈനയില്‍ കസ്റ്റംസ് ഓഫിസര്‍മാരായി ഇനി റോബോട്ടുകള്‍, ആദ്യ ബാച്ച് ജോലി ഏറ്റെടുത്തു. ആദ്യമായാണ് ഒരു രാജ്യം കസ്റ്റംസ് ഓഫീസര്‍മാര്‍ക്കു പകരം റോബോട്ടുകളെ രംഗത്തിറക്കുന്നത്. ദക്ഷിണ ഗ്വാങ്‌ദോങ്ങിലെ തുറമുഖങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെടുന്നവരെ പിടികൂടാന്‍ പത്തു റോബോട്ട് ഓഫീസര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. ‘ഇന്റലിജന്റ്’ റോബാട്ടുകളുടെ പ്രഥമ ബാച്ചാണിത്. ക്‌സിയാവോ ഹൈ എന്ന് പേരിട്ട റോബോട്ടുകള്‍ക്ക് കേള്‍ക്കാനും …
ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം തുറന്നു, യാഥാര്‍ഥ്യമാകുന്നത് നീണ്ട കാലത്തെ പ്രവാസികളുടെ ആവശ്യം
ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം തുറന്നു, യാഥാര്‍ഥ്യമാകുന്നത് നീണ്ട കാലത്തെ പ്രവാസികളുടെ ആവശ്യം
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം തുറന്നു, യാഥാര്‍ഥ്യമാകുന്നത് നീണ്ട കാലത്തെ പ്രവാസികളുടെ ആവശ്യം. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. പ്രവാസിയായി രാജ്യംവിട്ട മഹാത്മജി നാടിന്റെ വിളി കേട്ട് മടങ്ങിയത്തെിയതില്‍ പ്രവാസികള്‍ക്ക് പാഠമുണ്ടെന്ന് മോദി പറഞ്ഞു. പ്രവാസികള്‍ ഇന്ത്യയുടെ കരുത്താണ്. ആ കരുത്ത് ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യയെ മാറ്റിമറിക്കാനാകുമെന്നും അദ്ദേഹം …