സ്വന്തം ലേഖകൻ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ചെറുതോണിയുടെ ഷട്ടര്‍ നാളെ (ഞായറാഴ്ച) രാവിലെ പത്തുമണിക്ക് തുറക്കും. റൂള്‍ കര്‍വ് അനുസരിച്ച് ഒരു ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. മുല്ലപ്പെരിയാര്‍ തുറക്കുകയും നീരൊഴുക്ക് കൂടുകയും ചെയ്തതിനെ തുടര്‍ന്നാണ് അണക്കെട്ട് തുറക്കുന്നത്. വളരെക്കുറച്ച് സമയത്തേക്ക് മാത്രമേ ഷട്ടര്‍ തുറക്കൂവെന്നാണ് വിവരം. …
സ്വന്തം ലേഖകൻ: ടോള്‍ പ്ലാസകളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കുന്നതിനായി 2019-ലാണ് ഫാസ്ടാഗ് സംവിധാനം ഒരുക്കിയത്. ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് രീതി ലഭകരമാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, ഈ സംവിധാനത്തിലും മാറ്റം വരുത്തി കൂടുതല്‍ ഹൈടെക് രീതി പരീക്ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ടോള്‍ പ്ലാസകള്‍ …
സ്വന്തം ലേഖകൻ: ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നടൻ ദേവ് പട്ടേൽ ഇപ്പോൾ ആസ്ട്രേലിയയിൽ വൈറൽ താരമാണ്. രാജ്യത്തെ ഒരു നഗരത്തിൽ അരങ്ങേറിയ കൈയ്യാങ്കളി സ്വന്തം ജീവൻ പണയം വെച്ച് തടയാൻ ശ്രമിച്ചതാണ് ദേവിനെ വാർത്തകളിൽ നിറച്ചത്. അഡ്‌ലെയ്ഡിലെ തെരുവിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വഴക്ക് കണ്ടപ്പോൾ നടൻ ഇടപെടുകയായിരുന്നു. വാക്കേറ്റം അക്രമാസക്തമാവാൻ തുടങ്ങിയപ്പോൾ നടൻ …
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനാപകടം സംഭവിച്ച് രണ്ട് വര്‍ഷം തികയുന്ന സമയത്ത് കരിപ്പൂരുകാര്‍ക്ക് 50 ലക്ഷത്തോളം രൂപ മുടക്കി ആശുപത്രി നിര്‍മിക്കാന്‍ വിമാനത്തിലെ യാത്രക്കാര്‍. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിര്‍മിച്ചു നല്‍കുന്നത്. ഓഗസ്റ്റ് ഏഴാം തീയതി കരിപ്പൂരിലെ അപകട സ്ഥലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച ധാരണാപത്രം …
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള റെസിഡൻസി നിയമം അടിയന്തര സ്വഭാവമുള്ള ഉത്തരവിലൂടെ പാസാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻവലിഞ്ഞതായി റിപ്പോർട്ട്. ദേശീയ കൗൺസിൽ ചേരാത്തപ്പോൾ പെട്ടെന്ന് നിയമനിർമാണം വേണ്ടിവരുന്ന വിഷയങ്ങളിലാണ് ‘അടിയന്തര ഉത്തരവ്’ഇറക്കുകയെന്ന ഭരണഘടനവ്യവസ്ഥ സർക്കാർ ഉപയോഗപ്പെടുത്താറുള്ളത്. ഉത്തരവ് പിന്നീട് ദേശീയ കൗൺസിലിന് മുന്നിൽവെച്ച് വോട്ടിനിട്ട് പാസാക്കിയാൽ ഔദ്യോഗിക നിയമമാവും. വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി …
സ്വന്തം ലേഖകൻ: ലോകത്തെ പല രാജ്യങ്ങളിലും പടർന്നുകൊണ്ടിരിക്കുന്ന മങ്കിപോക്സ് ഇന്ത്യയിലാദ്യമായി കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. കൊല്ലത്തും കണ്ണൂരിലും ഏറ്റവുമൊടുവിൽ തൃശ്ശൂരിലുമാണ് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആദ്യത്തെ മങ്കിപോക്സ് രോഗി ഡിസ്ചാർജ് ചെയ്യപ്പെട്ടെന്ന ആശ്വാസ വാർത്ത പുറത്തുവന്നതിനു പിന്നാലെ തൃശൂരിലെ രോഗി മരണപ്പെട്ടെന്ന വാർത്തയും വന്നിരുന്നു. മങ്കിപോക്‌സ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യമരണമായിരുന്നു അത്. യുവാവ് …
സ്വന്തം ലേഖകൻ: രോഗിയുടെ കണ്ണില്‍ നിന്ന് ചോരയൊഴുകുന്നത് ഉള്‍പ്പെടെയുള്ള ഭയാനക ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മാരക വൈറല്‍ പനി യൂറോപ്പില്‍ സ്ഥിരീകരിച്ചു. ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ എന്നറിയപ്പെടുന്ന ഈ വൈറല്‍ പനി ബാധിച്ച മധ്യവയസ്കന്‍ സ്പെയ്നിലെ കാസ്റ്റൈയ്ല്‍ ആന്‍ഡ് ലിയോണ്‍ പ്രദേശത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ഈ രോഗിയെ വിമാനത്തില്‍ മറ്റൊരു ഇടത്തേക്ക് മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: ലോകത്തിന്റെ ടൂറിസം ഭൂപടത്തില്‍ വലിയ സ്ഥാനമുള്ള രാജ്യമാണ് തായ്‌ലന്‍ഡ്. ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം തന്നെയാണ് രാജ്യത്തിന്റെ നട്ടെല്ലും. കോവിഡാനന്തരമുണ്ടായ പ്രതിസന്ധികള്‍ അതിജീവിക്കാനായി ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് തായ്‌ലന്‍ഡ്. കൂടുതല്‍ സഞ്ചാരികളെയും കൂടുതല്‍ വിദേശ നാണ്യത്തെയും ആകര്‍ഷിക്കാനായി തായ്‌ലന്‍ഡ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ള ഏറ്റവും …
സ്വന്തം ലേഖകൻ: പകൽസമയത്ത് അൽപമൊന്നു മയങ്ങാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ ഈ മയക്കം നിരന്തരമാകുന്നത് അത്ര നല്ലതല്ലെന്നാണ് പഠനം പറയുന്നത്. ഇത് പക്ഷാഘാതത്തിനും ഉയർന്ന രക്തസമ്മർദത്തിനും ഇടയാക്കുമെന്നാണ് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണലായ ഹൈപ്പർടെൻഷനിൽ ആണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. പകൽസമയത്തെ മയക്കവും രക്തസമ്മർദവും പക്ഷാഘാതവും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. …
സ്വന്തം ലേഖകൻ: പതിമൂന്നുകാരിയായ അഫ്ഷീന്‍ ഗുലിന് കൂട്ടുകാരോടൊപ്പം കളിക്കാനോ സ്‌കൂളില്‍ പോയി പഠിക്കാനോ കഴിയുമായിരുന്നില്ല. ഒരു കൈപ്പിഴ കൊണ്ട് അഫ്ഷീന് നഷ്ടപ്പെട്ടത് നികത്താനാകാത്തതാണ്. പാകിസ്ഥാനിലെ സിന്ദ് പ്രവിശ്യയിലാണ് അഫ്ഷീന്റെ സ്വദേശം. ജനിച്ച് പത്താം മാസത്തില്‍ ഉണ്ടായ അപകടമാണ് അഫ്ഷീന്റെ ജീവിതത്തില്‍ കരിനിഴലായി മാറിയത്. സഹോദരിയുടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ അഫ്ഷീന്‍ താഴേക്ക് വീണതിനെ തുടര്‍ന്ന് ഒരു …