സ്വന്തം ലേഖകന്‍: പിവി സിന്ധുവിനും സാക്ഷി മാലികിനും ദീപാ കര്‍മാകര്‍ക്കും ജിത്തു റായിക്കും ഖേല്‍രത്‌ന പുരസ്‌കാരം. റിയോ ഒളിംപിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ പി.വി സിന്ധു, ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്‌സില്‍ നാലാം സ്ഥാനം നേടിയ ദീപ കര്‍മാകര്‍, ഷൂട്ടിംഗ് താരം ജിത്തു റായ് എന്നിവര്‍ക്കൊപ്പം ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം ചൈനയില്‍ തുറന്നു. മധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ജിയാജിയിലുള്ള അവതാര്‍ കുന്നുകളിലാണ് പാലം. രൂപരേഖ, നിര്‍മാണം തുടങ്ങിയ വിഭാഗങ്ങളിലായി പാലം ഇതിനകംതന്നെ പത്ത് ലോകറെക്കോഡുകള്‍ തിരുത്തിക്കഴിഞ്ഞു. പാലത്തിലൂടെ നടക്കാനും സെല്‍ഫികളെടുക്കാനുമായി നൂറുകണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ബലം പരിശോധിക്കാനായി കഴിഞ്ഞമാസം പാലത്തിലൂടെ രണ്ടുടണ്‍ ഭാരമുള്ള ട്രക്കുകള്‍ ഓടിച്ചിരുന്നു. സൂപ്പര്‍ഹിറ്റ്‌ഹോളിവുഡ് …
സ്വന്തം ലേഖകന്‍: ബിഹാറിലെ പൊട്ടക്കിണറ്റില്‍ പെട്രോള്‍ നിറഞ്ഞു, നാട്ടുകാര്‍ തമ്മില്‍ പിടിവലി. ഗയ ജില്ലയിലെ രാംപൂര്‍ താന പ്രദേശത്താണ് വേനല്‍കാലത്ത് ജനങ്ങള്‍ ഉപേക്ഷിച്ച രണ്ട് കിണറുകളില്‍ നിറയെ ഇന്ധനം കണ്ടെത്തിയത്. കിണര്‍ വീണ്ടും നിറഞ്ഞതോടെ വെള്ളമാണെന്ന് കരുതി ശേഖരിക്കാന്‍ എത്തിയവരാണ് വെള്ളമല്ലെന്ന വിവരം അറിയിച്ചത്. ഇത് കാണാനും ശേഖരിക്കുവാനുമായി അനിയന്ത്രിതമായി ഗ്രാമത്തിലേയ്ക്ക് ജനം എത്തി. കിണറിന്റെ …
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കം കാണാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈകളില്‍ ഇരുന്ന് എഴുന്നുള്ളി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്തു കൊണ്ട് പോകുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം മറികടക്കുന്നതിനാണ് ചൗഹാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആശ്രയിച്ചത്. …
സ്വന്തം ലേഖകന്‍: കുടിവെള്ളം തരാന്‍ പോലും അധികൃതരില്ല, റിയോയില്‍ നിന്ന് പിടിപ്പുകേടിന്റെ ഞെട്ടിക്കുന്ന കഥയുമായി മലയാളി കായികതാരം. 42 കിലോമീറ്ററില്‍ മത്സരിച്ച മലയാളി താരം ഒപി ജെയ്ഷയാണ് ഇന്ത്യന്‍ സംഘത്തിന്റെ ഉത്തരവാദിത്വം ഇല്ലായ്മയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. റിയോയില്‍ 42 കിലോ മീറ്റര്‍ മാരത്തോണ്‍ രണ്ടു മണിക്കൂര്‍ 47 മിനിട്ടുകൊണ്ടാണ് ജെയ്ഷ് ഓടിയെത്തിയത്. ശരീരത്തിലെ ജലനഷ്ടം …
സ്വന്തം ലേഖകന്‍: കമല്‍ ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരമായ ഷെവലിയര്‍ ബഹുമതി. സിനിമാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണു കമല്‍ ഹാസനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. പാരിസില്‍ നടക്കുന്ന ചടങ്ങില്‍ കമല്‍ ഹാസനു ബഹുമതി സമ്മാനിക്കും. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പട്ടം കലാരംഗത്തെ മികവും സംഭാവനയും പരിഗണിച്ചാണ് നല്‍കുന്നത്. മികവ് തെളിയിച്ച ലോകമെമ്പാടുമുള്ള …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ വിളയാട്ടം, പ്രതിഷേധമായി മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് മലയാളികള്‍ തകര്‍ത്തു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയായ മനേക ഗാന്ധി മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് ഇന്ത്യ എന്ന വെബ്‌സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കിര്‍മാരുടെ സംഘം ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത പേജില്‍ തിരുവനന്തപുരം പുല്ലുവിളയില്‍ …
സ്വന്തം ലേഖകന്‍: ജയസൂര്യയുടെ പുതിയ ചിത്രമായ ഇഡി ചോര്‍ന്ന് ഫേസ്ബുക്കില്‍, പോലീസിനെ വെല്ലുവിളിച്ച് വ്യാജന്മാര്‍. ലൈവ് സ്ട്രീമിംഗ് വഴി ഫെയ്‌സ്ബുക്കിലൂടെയാണ് ഇഡി ഇന്റനെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഒപ്പം പോലീസിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്നും ചിത്രം ചോര്‍ത്തിയവര്‍ വെല്ലുവിളിച്ചു. കാസര്‍ഗോട്ടെ ചെക്കന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം ചോര്‍ത്തിയത്. പേജിനെ സമീപിച്ച ഇടിയുടെ സംവിധായകന്‍ സജിദ് യഹിയെയാണ് പേജ് …
സ്വന്തം ലേഖകന്‍: ഒളിമ്പിക് മെഡല്‍ദാന ചടങ്ങില്‍ വിജയികള്‍ മെഡല്‍ കടിക്കുന്നത് എന്തിന്? മെഡല്‍ കടിയുടെ ചരിത്രം. പോഡിയത്തില്‍ കയറി നിന്ന് ഒളിമ്പിക്‌സ് വിജയികള്‍ മെഡല്‍ കടിക്കുന്നത് വെറും ഒരു സ്‌റ്റൈല്‍ മാത്രമല്ല, മറിച്ച് ചരിത്രത്തിന്റെ ശേഷിപ്പാണ്. മെഡല്‍ കടിയുടെ ചരിത്രം അന്വേഷിച്ചു പോയാല്‍ എത്തുക പഴയകാല ഒളിമ്പിക്‌സുകളിലാണ്. അക്കാലത്ത് വിജയികള്‍ക്ക് നല്‍കിയിരുന്ന മെഡലുകള്‍ നല്ല ലോഹം …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിനെ ഭാര്യയും കാമുകനും കൊലപ്പെടുത്തിയത് സയനൈഡ് നല്‍കി, കൊല ആസൂത്രിതമെന്ന് പോലീസ്. പുനലൂര്‍ സ്വദേശിയായ സാം ഏബ്രഹാം (33) മരിച്ചത് ഭാര്യ സോഫിയ (32) യും കാമുകന്‍ അരുണ്‍ കമലാസന (34) നും ചേര്‍ന്ന് ഭക്ഷണത്തില്‍ സയെനെഡ് കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണെന്ന് അന്വേഷകസംഘം കണ്ടെത്തി. മുമ്പ് ഒരുവട്ടം സാമിനെ …