സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ മൂന്നു ദിവസം നീണ്ടു നിന്ന ഗതാഗത കുരുക്ക്, മരിച്ചവരുടെ എണ്ണം 12. ഇരുപത്തൊന്നു കിലോമീറ്ററുകളാണ് കുരുക്കില്‍പ്പെട്ട വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്. ചൂടുപിടിച്ച കാറുകളില്‍ മണിക്കൂറുകളോളം ചിലവഴിച്ച് നിര്‍ജ്ജലീകരണത്തിന് വിധേയരായ പ്രായംചെന്നവരാണ് മരിച്ചവരില്‍ കൂടുതലും. വിഷപ്പുക ശ്വസിച്ച് ഒരു കുഞ്ഞും മരിച്ചു. ഇത്രയും നീണ്ട സമയം വാഹനങ്ങളുടെ എയര്‍ കണ്ടീഷനറുകള്‍ പുറംതള്ളിയ വാതകങ്ങളും മരണനിരക്ക് …
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കാന്‍ മലയാളിയായ പിആര്‍ ശ്രീജേഷ്. ഇതോടെ ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളിയാകും ശ്രീജേഷ്. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ അംഗമായ ശ്രീജേഷിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി നേടിയത്. ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ശ്രീജേഷിന്റെ പ്രകടനവും …
സ്വന്തം ലേഖകന്‍: മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് അംഗത്വം, ഔദ്യോഗിക സ്ഥിരീകരണത്തിന് തെളിവില്ലെന്ന് കേന്ദ്രം. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ വിലയിരുത്തല്‍. കേരളത്തില്‍ നിന്ന് മാത്രമല്ല, രാജ്യമൊട്ടാകെയുള്ള ചെറുപ്പക്കാര്‍ നാട് വിടുന്നുണ്ട്. ഇത് ആശങ്കാജനകമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പ്രതികരിച്ചു. മലയാളികള്‍ അടക്കമുള്ളവരെ കാണാതായ സംഭവത്തില്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു. കേരളത്തില്‍ നിന്ന് …
സ്വന്തം ലേഖകന്‍: കശ്മീര്‍ കലാപത്തിനു തൊട്ടുപുറകെ പാകിസ്താനില്‍ പട്ടാള ഭരണം വേണമെന്ന് ആവശ്യമുയരുന്നു. 13 പാക് നഗരങ്ങളില്‍ രാജ്യത്ത് പട്ടാളം ഭരണം പിടിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘മൂവ് ഓണ്‍ പാകിസ്താന്‍’ എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. സൈനിക നിയമം ഏര്‍പ്പെടുത്തണമെന്നും സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പുതിയ ഭരണകൂടത്തെ നിയമിക്കണമെന്നുമാണ് പോസ്റ്ററുകളിലെ ആവശ്യം. …
സ്വന്തം ലേഖകന്‍: കശ്മീര്‍ സംഘര്‍ഷം തുടരുന്നു, താഴ്വരയിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ തീരുമാനം. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തുടങ്ങിയ സംഘര്‍ഷങ്ങള്‍ക്ക് കുറവില്ലാത്ത സാഹചര്യത്തിലാണ് കശ്മീരിലേക്ക് കൂടുതല്‍ സേനയെ നിയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ഒമ്പതു പേര്‍കൂടി കൊല്ലപ്പെട്ടതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം 300 …
സ്വന്തം ലേഖകന്‍: കുരങ്ങു ഭാഷയുടെ രഹസ്യപ്പൂട്ട് പൊളിച്ച് ഫ്രാന്‍സിലെ ഒരു സംഘം ഗവേഷകര്‍. ഫ്രാന്‍സിലെ നാഷനല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെയും ന്യൂയോര്‍ക് സര്‍വകലാശാലയിലേയും ഗവേഷകര്‍ പ്രഫസര്‍ ഫിലിപ് ഷെല്‍ങ്കറിന്റെ നേതൃത്വത്തിലാണ് കുരങ്ങന്മാരുടെ ഭാഷയില്‍ ഗവേഷണം നടത്തുന്നത്. പരസ്പരം അപകട മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും മറ്റു രീതിയില്‍ വിവരങ്ങള്‍ കൈമാറുമ്പോഴും ചില പ്രത്യേകരീതിയിലുള്ള ശബ്ദങ്ങള്‍ ഉപയോഗിക്കുന്നതായി ഗവേഷകര്‍ …
സ്വന്തം ലേഖകന്‍: ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന 21 കാരിക്ക് 3 മാസം ഗര്‍ഭം, തലപുകഞ്ഞ് അധികൃതര്‍. യുപിയിലെ ഒരു ജയിലില്‍ തടവില്‍ കഴിയുന്ന തടവുകാരിക്ക് സോണോഗ്രഫി നടത്തിയപ്പോഴാണ് സംഭവം പുറത്തായത്. കൊലപാതകവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ജയിലില്‍ എത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ചു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു സംശയം തോന്നിയ സീനിയര്‍ പ്രിസണ്‍ കണ്‍സള്‍ട്ടിന്റെ നിര്‍ദേശത്തെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍, അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്. സംസ്ഥാനത്ത് നിന്ന് ഇതുവരെ 21 പേരെ കാണാതായതായി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് നിന്ന് കാണാതായ 11 പേര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ കേരള പോലീസ് തീരുമാനിച്ചു. കേസ് എന്‍.ഐ.എയ്ക്ക് കൈമാറുന്നതിന് മുന്നോടിയായാണ് ഈ നടപടി. ഇതില്‍ അഞ്ച് പേര്‍ക്ക് ഐ.എസുമായി നേരിട്ട് …
സ്വന്തം ലേഖകന്‍: തെരേസ മേയ് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കുന്നു, മാര്‍ഗരറ്റ് താച്ചര്‍ക്കു ശേഷം ഈ സ്ഥാനത്തെത്തുന്ന വനിത. മത്സരത്തില്‍ തെരേസയുടെ ഏക എതിരാളിയായിരുന്ന ആന്‍ഡ്രിയ ലീഡ്‌സം മത്സര രംഗത്തു നിന്നു പിന്മാറിയതോടെയാണു നിലവിലെ ആഭ്യന്തര സെക്രട്ടറികൂടിയായ തെരേസ മെയ് തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായത്. തെരേസ മെയ് പ്രധാനമന്ത്രി പദത്തിലെത്താന്‍ യോഗ്യയായ വനിതയാണെന്നു ആന്‍ഡ്രിയ ലീഡ്‌സം …
സ്വന്തം ലേഖകന്‍: പോര്‍ച്ചുഗല്‍ യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാക്കന്മാര്‍, ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ആതിഥേയരായ ഫ്രാന്‍സിനെ കീഴ്ടടക്കി പോര്‍ച്ചുഗല്‍ തങ്ങളുടെ ആദ്യ യൂറോ കപ്പ് കിരീടം സ്വന്തമാക്കി. സാഞ്ചസിനു പകരക്കാരനായി ഇറങ്ങിയ എഡറാണ് എക്‌സ്ട്രാ ടൈമില്‍ പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്. 2004 ല്‍ യൂറോ കപ്പ് ഫൈനലിലെത്തിയതാണ് പോര്‍ച്ചുഗലിന്റെ ഇതിനുമുമ്പുള്ള വലിയ നേട്ടം. …