സ്വന്തം ലേഖകന്‍: ഗായകന്‍ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന് ബിജെപി എംപി സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ്, ഇല്ലെന്ന് പ്രഭാ യേശുദാസ്. ” എല്ലാ വിരാട് ഹിന്ദുക്കളുടെയും ശ്രദ്ധക്ക്. ഗായകന്‍ യേശുദാസ് ഹിന്ദുമതത്തിലേക്ക് മാറിയെന്ന ട്വിറ്റര്‍ വാര്‍ത്ത ശരിയാണെങ്കില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അഭിമാനിക്കാവുന്നതാണ്” എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. സ്വാമിയുടെ ട്വീറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും വാര്‍ത്ത മറ്റു സമൂഹ മാധ്യമങ്ങള്‍ …
സ്വന്തം ലേഖകന്‍: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഇളവുകള്‍ അനുവദിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്ങിനും മറ്റു സേവനങ്ങള്‍ക്കും ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കാനാണ് റെയില്‍വേയുടെ നീക്കം. ആള്‍മാറാട്ടം തടയാനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.രണ്ടു ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ യാത്രാ ടിക്കറ്റില്‍ ഇളവുകള്‍ ലഭിക്കുന്നവര്‍ക്കാണ് ആധാര്‍ കാര്‍ഡ് …
സ്വന്തം ലേഖകന്‍: നികുതി വെട്ടിപ്പു കേസില്‍ ലയണല്‍ മെസിക്ക് 21 മാസം തടവ് ശിക്ഷ, ജയിലില്‍ പോകാതെ രക്ഷപ്പെടാന്‍ അവസരം. ബാഴ്‌സലോണ കോടതിയാണു ശിക്ഷ വിധിച്ചത്. കേസില്‍ മെസിയുടെ പിതാവു ജോര്‍ജ് മെസിക്കും 21 മാസം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പു നടത്തിയതില്‍ 14 കോടി രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ …
സ്വന്തം ലേഖകന്‍: ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കോഴിക്കോട് സ്വദേശിക്ക് മോചനം. കഴിഞ്ഞ മാര്‍ച്ചില്‍ ട്രിപ്പോളിയിലെ ജോലി സ്ഥലത്തു നിന്നു തട്ടിക്കൊണ്ടുപോയ കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫിനെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിക്കുകയായിരുന്നു. റെജി ജോസഫിനെ മോചിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അസ്ഹര്‍ഖാന്റെ ശ്രമഫലമായാണ് ഇത് സാധ്യമായതെന്നും സുഷമാ സ്വരാജ് ഡല്‍ഹിയില്‍ പറഞ്ഞു. …
സ്വന്തം ലേഖകന്‍: ധാക്ക റെസ്റ്റോറന്റ് സ്‌ഫോടനം സാമ്പിള്‍ വെടിക്കെട്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റ്, ഭീഷണിയുമായി പുതിയ വീഡിയോ. ഇരുപതു പേര്‍ കൊല്ലപ്പെട്ട ധാക്ക സ്‌ഫോടനത്തിനു പിന്നാലെ ബംഗ്ലാദേശില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്നാണ് ഭീകര സംഘടന വീഡിയോയില്‍ ഭീഷണി മുഴക്കുന്നത്. ലോകത്ത് ശരീഅത്ത് നിയമം പ്രബല്യത്തില്‍ വരുന്നിടം വരെ ഇത്തരം ആക്രമണങ്ങള്‍ പ്രതിക്ഷിക്കാം എന്നും ഐ എസ് പുറത്തിറക്കിയ …
സ്വന്തം ലേഖകന്‍: ഒടുവില്‍ പെരുമാള്‍ മുരുകന് നീതി, വിവാദ പുസ്തകം അര്‍ധനാരീശ്വരന്‍ പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പെരുമാള്‍ മുരുകന്റെ വിവാദ പുസ്തകം ‘മാതൊരുഭാഗന്‍’ (അര്‍ധനാരീശ്വരന്‍) പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണമെന്ന് നാമയ്ക്കല്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. 2015 ജനുവരി 12 ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ …
സ്വന്തം ലേഖകന്‍: കെട്ടിടത്തിനു മുകളില്‍ നിന്നു നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോ, പ്രതി ചെന്നൈയിലെ മെഡിക്കല്‍ വിദ്യാര്‍ഥി. വീഡിയോ സമൂഹ മാധ്യമങ്ങള്‍ പരക്കെ ചര്‍ച്ചയായതിനു പിന്നാലെയാണ് വീഡിയോക്കു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞത്. ചെന്നൈ മാത മെഡിക്കല്‍ കോളേജിലെ ഗൗതം എസ് എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയാണു വീഡിയോയില്‍ നായയെ വലിച്ചെറിയുന്നതെന്ന് വ്യക്തമായി. ഇയാളും സുഹൃത്തും ചേര്‍ന്ന് ഒരു നേരമ്പോക്കിനു വേണ്ടിയാണു …
സ്വന്തം ലേഖകന്‍: മദീനയില്‍ ചാവേര്‍ ആക്രമണം നടത്തിയത് പാക് പൗരനെന്ന ആരോപണവുമായി സൗദി. പുണ്യ നഗരമായ മദീനയില്‍ ചാവേര്‍ ആക്രമണം നടത്തിയത് അബ്ദുള്ള ഖല്‍സാര്‍ ഖാന്‍ എന്ന 34 കാരനാണെന്ന് സൗദി ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ഇയാള്‍ കുടുംബത്തോടൊപ്പം ജിദ്ദയിലെ റെഡ് സീ പോര്‍ട്ടിലാണു താമസം. പന്ത്രണ്ട് വര്‍ഷം മുമ്പു ഡ്രൈവറായി ജോലിനോക്കാന്‍ വേണ്ടിയാണ് ഇയാള്‍ …
സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതയുടെ കഥകള്‍ വീണ്ടും, കുട്ടികള്‍ക്കു മുന്നില്‍ തലവെട്ടുന്ന ചിത്രം പുറത്ത്. സിറിയയിലെ റാക്കയിലാണ് ആരാച്ചാര്‍ ജനക്കൂട്ടത്തിനു മുന്‍പില്‍ വെച്ച് ഒരാളുടെ തല വെട്ടാന്‍ പോകുന്ന ചിത്രം എടുത്തിരിക്കുന്നത്. ഒപ്പം പുറത്തുവിട്ട രണ്ടാമത്തെ ചിത്രത്തില്‍ തലവെട്ടുകയും ചെയ്യുന്നുണ്ട്. കുട്ടികളടങ്ങുന്ന വന്‍ ജനാവലിക്കു മുന്‍പില്‍ വെച്ചാണ് ഐസിസിന്റെ തലവെട്ടല്‍ പ്രദര്‍ശനം …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. മാസപ്പിറവി കാണാത്തതിനാല്‍ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബും കോഴിക്കോട് ഖാസിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അറിയിച്ചു. എവിടെയും മാസപ്പിറവി കണ്ടതായി റിപ്പോര്‍ട്ടില്ലാത്തതിനാലും 30 നോമ്പ് പൂര്‍ത്തിയാക്കിയതിനാലുമാണ് മറ്റന്നാള്‍ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.