1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ ആല്‍വിന്‍ ടോഫ്‌ലര്‍ അമേരിക്കയില്‍ അന്തരിച്ചു
പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ ആല്‍വിന്‍ ടോഫ്‌ലര്‍ അമേരിക്കയില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ ആല്‍വിന്‍ ടോഫ്‌ലര്‍ അമേരിക്കയില്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി ലോസ് ആഞ്ചലസിനെ ബെല്‍ എയറിനുള്ള വസതിയിലായിരുന്നു അന്ത്യം. സാമൂഹ്യ, സാമ്പത്തിക, സാങ്കേതിക മേഖലകളിലെ ഭാവിയിലെ മാറ്റങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 1960 കളിലെ സാമൂഹ്യ മാറ്റങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ‘ഫ്യൂച്ചര്‍ ഷോക്’ എന്ന ഗ്രന്ഥത്തിന്റെ …
ജിഷാ വധക്കേസ്, പ്രതി അമിര്‍ ഉള്‍ ഇസ്‌ളാമിന്റെ ചിത്രം പുറത്തുവിട്ടു
ജിഷാ വധക്കേസ്, പ്രതി അമിര്‍ ഉള്‍ ഇസ്‌ളാമിന്റെ ചിത്രം പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: ജിഷാ വധക്കേസ്, പ്രതി അമിര്‍ ഉള്‍ ഇസ്‌ളാമിന്റെ ചിത്രം പുറത്തുവിട്ടു. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി വീണ്ടും ഹാജരാക്കാനിരിക്കെ മുഖംമൂടിയില്ലാതെയാണ് പ്രതിയെ അന്വേഷണ സംഘം പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി വരച്ച രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിവക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രം. ആലുവ പോലീസ് ക്ലബ്ബില്‍ നിന്നും മുഖം മൂടാതെ പ്രതിയെ …
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, അമേരിക്ക അയല്‍ക്കാര്‍ക്കിടയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതായി ചൈന
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, അമേരിക്ക അയല്‍ക്കാര്‍ക്കിടയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതായി ചൈന
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, അമേരിക്ക അയല്‍ക്കാര്‍ക്കിടയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതായി ചൈന. ആണവവിതരണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് പ്രവേശനം അനുവദിക്കാത്ത വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായി ചൈനയുടെ വക്താവ് ആരോപിച്ചു. ദക്ഷിണ ചൈന കടലിലെ തര്‍ക്ക വിഷയത്തില്‍ അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങള്‍ തെറ്റാണെന്നും ചൈന തുറന്നടിച്ചു. ആണവ വിതരണ …
ബ്രിട്ടീഷ് പ്രധാനമന്ത്രി പദം, കാമറണിനു പിന്‍ഗാമിയാകാന്‍ അഞ്ചു പേര്‍, അപ്രതീക്ഷിത പ്രഖ്യാപനവുമായി ബോറിസ് ജോണ്‍സണ്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി പദം, കാമറണിനു പിന്‍ഗാമിയാകാന്‍ അഞ്ചു പേര്‍, അപ്രതീക്ഷിത പ്രഖ്യാപനവുമായി ബോറിസ് ജോണ്‍സണ്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദം, കാമറണിനു പിന്‍ഗാമിയാകാന്‍ അഞ്ചു പേര്‍, അപ്രതീക്ഷിത പ്രഖ്യാപനവുമായി ബോറിസ് ജോണ്‍സണ്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളായ ജസ്റ്റിസ്‌സെക്രട്ടറി മൈക്കിള്‍ ഗോവ്(48), ആഭ്യന്തര സെക്രട്ടറി തെരേസ മേയ് (59) വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി സ്റ്റീഫന്‍ ക്രാബ് (43), ഊര്‍ജമന്ത്രി ആന്‍ഡ്രിയ ലീഡ്‌സം (53) മുന്‍ പ്രതിരോധ സെക്രട്ടറി ലിയാം ഫോക്‌സ് …
പ്രശസ്തി തുണയായി, മലാല യൂസഫ് സായി കോടീശ്വരിയായി
പ്രശസ്തി തുണയായി, മലാല യൂസഫ് സായി കോടീശ്വരിയായി
സ്വന്തം ലേഖകന്‍: പ്രശസ്തി തുണയായി, മലാല യൂസഫ് സായി കോടീശ്വരിയായി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിനു താലിബാന്റെ ആക്രമണത്തിനിരയായ പാക് പെണ്‍കുട്ടി മലാല യൂസഫ് സായിക്ക് കോടികളുടെ വരുമാനമെന്ന് റിപ്പോര്‍ട്ട്. ഐ ആം മലാല എന്ന ഓര്‍മക്കുറിപ്പിന്റെ 18 ലക്ഷം കോപ്പികള്‍ ലോകമാസകലം വിറ്റഴിഞ്ഞെന്നാണു കണക്ക്. യുകെയില്‍ മാത്രം മൂന്നുലക്ഷത്തോളം കോപ്പികള്‍ വിറ്റു. വിറ്റുവരവ് 22ലക്ഷം പൗണ്ട്.സണ്‍ഡേ …
ഇസ്റ്റാംബുള്‍ ചാവേര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ബോളിവുഡ് സൂപ്പര്‍താരം ഋതിക് റോഷന്‍
ഇസ്റ്റാംബുള്‍ ചാവേര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ബോളിവുഡ് സൂപ്പര്‍താരം ഋതിക് റോഷന്‍
സ്വന്തം ലേഖകന്‍: ഇസ്റ്റാംബുള്‍ ചാവേര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിക്കെന്ന് ബോളിവുഡ് സൂപ്പര്‍താരം ഋതിക് റോഷന്‍. ഋതിക് റോഷനും മക്കളായ റിഹാനും റിഥാനും ഇസ്താംബൂള്‍ ചാവേര്‍ ആക്രമണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പുവരെ അറ്റാര്‍ടക് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നുവെന്ന് ഋതിക് തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനാല്‍ പോകേണ്ടിയിരുന്ന വിമാനത്തില്‍ ഋതികിനും മക്കള്‍ക്കും ബിസിനസ് ക്ലാസ് …
ബലാത്സംഗ പരാമര്‍ശം, ക്ഷമാപണം നടത്തില്ലെന്ന് സല്‍മാന്‍ ഖാന്‍
ബലാത്സംഗ പരാമര്‍ശം, ക്ഷമാപണം നടത്തില്ലെന്ന് സല്‍മാന്‍ ഖാന്‍
സ്വന്തം ലേഖകന്‍: ബലാത്സംഗ പരാമര്‍ശം, ക്ഷമാപണം നടത്തില്ലെന്ന് സല്‍മാന്‍ ഖാന്‍. ‘ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ’ എന്ന പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ വനിതാ കമീഷന്‍ അയച്ച നോട്ടീസിന് മറുപടി നല്‍കവെയാണ് ഖേദപ്രകടനം നടത്തില്ലെന്ന് വ്യക്തമാക്കിയത്. സല്‍മാന്റെ അഭിഭാഷകന്‍ അയച്ച മറുപടി ലഭിച്ചുവെന്നും എന്നാല്‍, കമീഷന്‍ നിര്‍ദേശിച്ചതുപോലെ അദ്ദേഹം അതില്‍ ക്ഷമാപണം നടത്തിയിട്ടില്ലെന്നും …
ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ചാവേര്‍ ആക്രമണം, 41 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ചാവേര്‍ ആക്രമണം, 41 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകന്‍: ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ചാവേര്‍ ആക്രമണം, 41 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയ മൂന്നു ഭീകരര്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. വെടിവപ്പ് നടത്തിയ ശേഷം മൂന്നു ചാവേറുകളും പൊട്ടിത്തെറിക്കുകയും ചെയ്തു. ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 150 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. …
യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. പെരുന്നാള്‍ ദിവസവും പിറ്റേന്നും ഒഴിവു ദിവസം
യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. പെരുന്നാള്‍ ദിവസവും പിറ്റേന്നും ഒഴിവു ദിവസം
സ്വന്തം ലേഖകന്‍: യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. പെരുന്നാള്‍ ദിവസവും പിറ്റേന്നും ഒഴിവു ദിവസം. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് ദിവസം അവധി ലഭിക്കും. യുഎഇ തൊഴില്‍ മന്ത്രാലയമാണ് അവധികള്‍ പ്രഖ്യാപിച്ചത്. പെരുന്നാള്‍ ദിനത്തിലും പിറ്റെ ദിവസവുമാണ് പൊതു അവധികളെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏഴു ദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. …
കേരളത്തിന്റെ എയര്‍ കേരളക്ക് ഉടന്‍ ചിറകു മുളക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം
കേരളത്തിന്റെ എയര്‍ കേരളക്ക് ഉടന്‍ ചിറകു മുളക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം
സ്വന്തം ലേഖകന്‍: കേരളത്തിന്റെ എയര്‍ കേരളക്ക് ഉടന്‍ ചിറകു മുളക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ ആരംഭിക്കാനിരുന്ന ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ കേരളയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. പുതിയ വ്യോമയാന നയം …