സ്വന്തം ലേഖകന്‍: അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ തന്നെയെന്ന് മാര്‍പാപ്പ, തുര്‍ക്കി മുഖം ചുളിക്കുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അര്‍മേനിയയില്‍ എത്തിയ മാര്‍പാപ്പ വെള്ളിയാഴ്ച രാത്രിനടത്തിയ പ്രസംഗത്തിലാണു വംശഹത്യയെന്ന നിലപാട് ആവര്‍ത്തിച്ചത്. എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ചാണ് മാര്‍പാപ്പ 15 ലക്ഷം ക്രൈസ്തവര്‍ കൊല്ലപ്പെട്ട 1915 ലെ കൂട്ടക്കൊലയെ വംശഹത്യയെന്നു വിശേഷിപ്പിച്ചത്. ഒരു വര്‍ഷം മുമ്പും മാര്‍പാപ്പ ഇതു …
സ്വന്തം ലേഖകന്‍: നാലരക്കോടിയോളം വരുന്ന വോട്ടര്‍മാര്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്‍ന്റെ തീരുമാനത്തെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ ബ്രിട്ടന്റെ ഭാവി എന്താകുമെന്ന ആശങ്കകളും പ്രതീക്ഷകളും വ്യാപകമാകുകയാണ്. രണ്ടു വര്‍ഷത്തോളം നീളുന്ന നടപടിക്രമങ്ങള്‍ക്കൊടുവിലേ ഔദ്യോഗികമായി ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ കഴിയൂ. ആ കാലയളവില്‍ യൂറോപ്യന്‍ യൂനിയന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതരാവും. യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാരബന്ധങ്ങള്‍ …
സ്വന്തം ലേഖകന്‍: മൈസൂര്‍ രാജകുമാരന് മംഗല്യം, അഞ്ചു ദിവസം നീളുന്ന വമ്പന്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. മൈസൂര്‍ രാജകുടുംബത്തിലെ ഇളമുറ തമ്പുരാന്‍ യദുവീര്‍ കൃഷ്ണ ദത്തയുടെ വിവാഹ ചടങ്ങുകള്‍ക്കാണ് തുടക്കമായത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹചടങ്ങുകളൊടനുബന്ധിച്ച് മൈസൂരില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. പൊതുജനങ്ങള്‍ കൊട്ടാരത്തില്‍ പ്രവേശിക്കുന്നതു നിരോധിച്ചിട്ടുണ്ട്. സല്‍ക്കാരത്തിന്റെ ഭാഗമായി നിരവധിയാളുകള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. …
സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പൂട്ടിടാന്‍ കേരള സര്‍ക്കാര്‍. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം രൂപീകരിച്ചേക്കും. സീരിയലുകളുടെ സെന്‍സറിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കിയിരിന്നു. സീരിയലുകളുടെ ഉള്ളക്കടത്തെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അവിഹിതവും കുടുംബ ബന്ധങ്ങളിലെ വിള്ളലുമാണ് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പേമാരിയും കൊടുങ്കാറ്റും, സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രളയത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കൊച്ചുകുട്ടിയടക്കം നിരവധിപേര്‍ ഒഴുകിപ്പോവുകയും ചെയ്തു. വെസ്റ്റ് വെര്‍ജീനിയ മുഴുവന്‍ വെള്ളത്തിലായപ്പോള്‍ 100 കണക്കിന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 44 കൗണ്ടികളിലാണ് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നൂറ് വര്‍ഷത്തിനിടയില്‍ വിര്‍ജീനിയയില്‍ പെയ്ത അതിശക്തമായ പേമാരിയില്‍ കനത്ത …
സ്വന്തം ലേഖകന്‍: ശരീരഭാരം കുറക്കാന്‍ കല്ല് തലയില്‍ ചുമന്നുകൊണ്ട് നടക്കുന്ന ചൈനക്കാരന്‍. നാല്‍പത് കിലോ ഭാരമുള്ള കല്ല് തലയില്‍ ചുമന്ന് ദിവസവും രാവിലെയും വൈകീട്ടും നടക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. തന്റെ നടത്തംകൊണ്ട് പ്രയോജനമുണ്ടായി എന്നുതന്നെയാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. ചൈനയിലെ ജിലിന്‍ സ്വദേശിയായ കോങ് യാനാണ് (54) കഴിഞ്ഞ കുറച്ചു നാളുകളായി തലയില്‍ കല്ലും ചുമന്ന് നടക്കുന്നത്. …
സ്വന്തം ലേഖകന്‍: ‘എത്രയും വേഗം പുറത്തുപോകൂ’, ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശം. ബ്രെക്‌സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയ സാഹചര്യത്തില്‍ കഴിയും വേഗം യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടനോട് ഇയു നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. വേദനാജനകമാണെങ്കിലും ബ്രിട്ടീഷ് ജനതയുടെ തീരുമാനം എത്രയുംവേഗം നടപ്പാക്കണമെന്ന് ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം അറിഞ്ഞശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ നേതാക്കള്‍ …
സ്വന്തം ലേഖകന്‍: സികാ വൈറസ് പേടി, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭം ധരിക്കാന്‍ ആളില്ല. സിക വൈറസ് പല തരത്തിലുള്ള ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ക്ക് പ്രിയമേറുന്നത്. വനിതാ സംഘടനകള്‍ വ്യാപകമായി ഗുളികകള്‍ വിതരണം ചെയ്യുന്നുമുണ്ട്. ബ്രസീല്‍, ഇക്വഡോര്‍, വെനസ്വേല എന്നീ രാജ്യങ്ങളില്‍ ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗം രണ്ടു മടങ്ങായി …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി സ്വപ്നങ്ങള്‍ അവസാനിച്ചു, അംഗത്വ അപേക്ഷയില്‍ തീരുമാനമാകാതെ യോഗം പിരിഞ്ഞു. ചൈനയ്ക്കു പുറമേ കൂടുതല്‍ രാജ്യങ്ങളും വിയോജിപ്പുമായി എത്തിയതോടെയാണ് ഇന്ത്യന്‍ സ്വപ്നം തുടക്കത്തിലെ കരിഞ്ഞത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യത്തിന് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കിയാല്‍ സമാന ആവശ്യമുന്നയിച്ച് പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ചൈന ഇന്ത്യന്‍ നീക്കത്തെ …
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വന്‍ അഭയാര്‍ഥി വേട്ട, ഇറ്റാലിയന്‍ നാവികസേന 4,500 പേരെ രക്ഷപ്പെടുത്തി. ലിബിയന്‍ തീരത്തിനടുത്തായാണ് സേന 4,500 പേരെ രക്ഷപ്പെടുത്തിയത്. തീരത്തിനടുത്ത് 40 മേഖലകളിലായി നടത്തിയ തെരച്ചിലാണ് ഇത്രയും പേരെ കണ്ടെത്തിയത്. ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് തീരസംരക്ഷണ സേനയുടെ വക്താവ് അറിയിച്ചു. യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മില്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ ധാരണയില്‍ …