സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളി പഠിപ്പിക്കാന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഡയറക്ടറും മുന്‍ നായകനുമായി തിളങ്ങിയ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയതായി വെളിപ്പെടുത്തി. 18 മാസം ടീമിനൊപ്പം ഡയറക്ടറായി പ്രവര്‍ത്തിച്ച രവി ശാസ്ത്രി ട്വന്റി 20 ലോകകപ്പ് അവസാനിച്ചതോടെയാണ് ടീമുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയത്. …
സ്വന്തം ലേഖകന്‍: വിദേശികളായ എഞ്ചിനീയര്‍മാര്‍ക്ക് സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം നിര്‍ബന്ധം. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയില്‍ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ബിരുദ പഠനം കഴിഞ്ഞാലുടനെ സൗദിയില്‍ ജോലിക്കെത്തുന്ന വിദേശി എഞ്ചിനിയര്‍മാര്‍ രാജ്യത്തെ പല പദ്ധതികളുടെയും ഗുണനിലവാരത്തെയും കാര്യക്ഷമതയേയും ബാധിക്കുകയും അധിക …
സ്വന്തം ലേഖകന്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഹിലാരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്ഥാനാര്‍ഥിത്വത്തിനുള്ള പോരാട്ടത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി വ്യക്തമായ മേല്‍ക്കൈ നേടി. കഴിഞ്ഞ രണ്ടു പ്രൈമറി തെരഞ്ഞെടുപ്പുകളിലും എതിരാളി ബെര്‍ണി സാന്‍ഡേഴ്‌സിനെ മറികടക്കാന്‍ ഹിലരിക്കു കഴിഞ്ഞിരുന്നു. നിര്‍ണായകമായ കലിഫോര്‍ണിയ ഉള്‍പ്പെടെ ആറു പ്രൈമറികളിലെ തെരഞ്ഞെടുപ്പിലും വിജയം നേടാന്‍ കഴിഞ്ഞാല്‍ …
സ്വന്തം ലേഖകന്‍: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും വ്രതശുദ്ധിയുടെ റമദാന്‍ മാസത്തിന് തുടക്കമായി. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു. തിങ്കളാഴ്ച നോമ്പ് തുടങ്ങുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ 19 മടങ്ങ് വര്‍ധിച്ചതായി സോഫ്റ്റ്‌വയര്‍ സെക്യൂരിറ്റി കമ്പനിയായ സിനിമാറ്റിക് കോര്‍പ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സൈബര്‍ കുറ്റങ്ങളില്‍ ലോകത്ത് മൂന്നാം സ്ഥാനം ഇന്ത്യക്കാണെന്ന് കണക്കുകള്‍ പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ചൈനയാണ്. രണ്ടാം സ്ഥാനത്ത് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോഡി ബില്‍ഡിങ്ങിന്റെ പിതാവ് കൊല്‍ക്കത്തയില്‍ അന്തരിച്ചു. ഇന്ത്യയിലെ ബോഡി ബില്‍ഡിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന മനോഹര്‍ ഐച്ചാണ് 102 മത്തെ വയസില്‍ കൊല്‍ക്കത്തയില്‍ അന്തരിച്ചത്. ഇന്ത്യയുടെ ആദ്യ മിസ്റ്റര്‍ യൂണിവേഴ്‌സ് കൂടിയായിരുന്നു മനോഹര്‍ ഐച്ച്. 1952 ല്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് ഗ്രൂപ്പ് മൂന്നിലാണ് അദ്ദേഹം വിജയിച്ചത്. ഇന്നത്തെ ബംഗ്ലാദേശിലെ കോമില്ല ജില്ലയിലെ ദാമതി …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ പരമ്പര, പോലീസ് തലവന്റെ ഭാര്യയെ വെടിവച്ചു കൊന്നു. പ്രത്യേക തീവ്രവാദ വിരുദ്ധ പോലീസിന് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ക്രൈസ്തവ വിശ്വാസിയായ ഒരു കച്ചവടക്കാരനെയും ഭീകരര്‍ വധിച്ചു. ഐഎസ് തീവ്രവാദികളുടെ നേതാവിനെ ഒളിത്താവളം വളഞ്ഞ് കീഴ്‌പ്പെടുത്തിയ പോലീസ് സൂപ്രണ്ട് ബാബുല്‍ അക്തറിന്റെ …
സ്വന്തം ലേഖകന്‍: തെക്കന്‍ ചൈനാ കടല്‍ ചൈനയുടെ സ്വത്തല്ലെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി. തെക്കന്‍ ചൈനാ കടലില്‍ വ്യോമ പ്രതിരോധ മേഖലയുണ്ടാക്കുന്ന ചൈനയുടെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു യു.എസ്. പ്രതിരോധ സെക്രട്ടറി ജോണ്‍ കെറി. മംഗോളിയ സന്ദര്‍ശനത്തിനിടെയാണു കെറി ചൈനയ്ക്കു മുന്നറിയിപ്പ് നല്‍കിയത്. ചൈനയുടെ നടപടി എടുത്തുചാട്ടമാണെന്നും മേഖലയിലെ സമാധാനം തകര്‍ക്കുന്ന നടപടിയാണെന്നും കെറി പറഞ്ഞു. …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിരുദധാരി എന്ന ബഹുമതി 96 വയസുള്ള ജപ്പാന്‍കാരന്. ഷിഗെമി ഹിരാത എന്ന ജപ്പാന്‍കാരനാണ് തന്റെ 96 മത്തെ വയസില്‍ ബിരുദം നേടി റെക്കോര്‍ഡിട്ടത്. ബിരുദം നേടിയതോടെ ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിരുദധാരി എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഹിരാതയുടെ പേരില്‍ കുറിച്ചിരിക്കുന്നത്. റെക്കോര്‍ഡ് സ്ഥാപിക്കുന്നതിന് വേണ്ടിയല്ല. പഠിക്കണമെന്ന ആഗ്രഹം മൂലമാണ് …
സ്വന്തം ലേഖകന്‍: തലക്ക് അടിയേറ്റ ഇറ്റലിക്കാരന്‍ ഒറ്റ രാത്രി കൊണ്ട് പച്ചവെള്ളം പോലെ ഫ്രഞ്ച് ഭാഷ സംസാരിച്ചു. മാധ്യമങ്ങള്‍ ജെ.സി എന്നു മാത്രം പേര് പുറത്തുവിട്ട മധ്യവയ്‌സ്‌കനായ ഇയാള്‍ക്കിപ്പോള്‍ അനായാസം ഫ്രഞ്ച് വായിക്കാനും സംസാരിക്കാനും സാധിക്കും. ഫ്രഞ്ച് ഭാഷയോട് ഒരിക്കലും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത ഇയാള്‍ തലക്കടിയേറ്റ ശേഷം വളരെ ഒഴുക്കോടെ ഫ്രഞ്ച് കൈകാര്യം ചെയ്യുന്നത് ബന്ധുക്കളേയും …