സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ സ്ത്രീ പീഡന വീരനായ ആള്‍ദൈവം പിടിയില്‍, ദൈവത്തിന്റെ ലീലകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. വിവാദ ആള്‍ദൈവമായ ബാബ പര്‍മാനന്ദാണ് പീഡന കേസില്‍ പിടിയിലായത്. പര്‍മാനന്ദിന്റെ ലൈംഗിക പീഡനത്തിനിരയായ സ്ത്രീ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് സ്വാമിയെ കുടുക്കിയത്. തുടര്‍ന്ന് പോലീസ് സ്വാമിയുടെ ആശ്രമം റെയ്ഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റ് …
സ്വന്തം ലേഖകന്‍: ഗ്രീസ്, മാസിഡോണിയ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കുന്നു, പ്രതിഷേധം ശക്തം. മാസിഡോണിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇദോമെനി അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ഒഴിപ്പിക്കലിനെതിരായ പ്രതിഷേധങ്ങള്‍ നേരിടുന്നതിനായി പ്രദേശത്ത് 400 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മേഖലയിലേക്കുള്ള പ്രവേശനമാര്‍ഗം അധികൃതര്‍ പൂര്‍ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി പൊലീസ് ബലം പ്രയോഗിക്കില്ലെന്നും പത്തു ദിവസങ്ങള്‍ക്കകം നടപടികള്‍ …
സ്വന്തം ലേഖകന്‍: ടീം പിണറായി തയ്യാര്‍, അഴമതിക്കാരെ അടുപ്പിക്കില്ലെന്ന് നിയുക്ത കേരള മുഖ്യമന്ത്രി. ഇന്ന് സത്യപ്രതിജ്ഞ. എല്‍.ഡി.എഫ്. മന്ത്രിസഭ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്വന്തമായിരിക്കുമെന്നു നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അഴിമതിക്കെതിരേ കടുത്ത നടപടിയുണ്ടാകും. തന്റെയോ മറ്റു മന്ത്രിമാരുടെയോ ആളുകളെന്നു പറഞ്ഞ് ആരെയും മുതലെടുപ്പു നടത്താന്‍ അനുവദിക്കില്ലെന്നും പഴസണല്‍ സ്റ്റാഫിന്റെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തുമെന്നും …
സ്വന്തം ലേഖകന്‍: കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു തുടങ്ങി, ഭീകരാക്രമണം ആണെന്നുള്ള സംശയം ബലപ്പെടുന്നു. പാരിസില്‍നിന്ന് കൈറോയിലേക്കുള്ള യാത്രക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ശരീരഭാഗങ്ങള്‍ വിമാനം തകര്‍ന്ന സ്ഥലത്തു നിന്നാണ് ലഭിച്ചതെന്ന് ഈജിപ്തിലെ ഫോറന്‍സിക് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടിരുന്നു. ശരീരഭാഗങ്ങളുടെ തീരെ ചെറിയ 80 …
സ്വന്തം ലേഖകന്‍: കാറിന്റെ ഡിക്കിയില്‍ റാണി കുടുങ്ങി, 20,000 ത്തോളം തേനീച്ചകള്‍ രണ്ടു ദിവസം കാറിനു പിന്നാലെ. ഒടുവില്‍ തേനീച്ച വിദഗ്ദ്ധര്‍ എത്തി റാണിയെ ഡിക്കിയില്‍ നിന്ന് പുറത്തെടുക്കുന്നതു വരെ തേനീച്ചപ്പട കാറിനെ പിന്തുടര്‍ന്നു. യുയ്‌കെയിലെ ഹാവര്‍ഫോര്‍ഡ് വെസ്റ്റിലായിരുന്നു രസകരമായ സംഭവം നടന്നത്. തിളങ്ങുന്ന വെള്ളി നിറമുള്ള മിത്സുബിഷി ഔട്ടലാന്റര്‍ കാറിന് പിന്നാലെ മേഘം പോലെ …
സ്വന്തം ലേഖകന്‍: കേരളത്തില്‍ പത്തു വര്‍ഷം പഴക്കവും 2000 സി.സിക്ക് മുകളില്‍ ശേഷിയുമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലാണ് നിരോധനം ബാധകമാവുക. ദേശീയ ഹരിത ട്രൈബൂണലിന്റെതാണ് വിധി. 2000 സി.സിക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങളുടെ റെജിസ്‌ട്രേഷനും റീ റെജിസ്‌ട്രേഷനും ട്രൈബൂണല്‍ തടഞ്ഞു. കേരളത്തിലെ വാഹന …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആദ്യ സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണം വിജയം, ചെലവു കുറഞ്ഞ ബഹിരാകാശ യാത്രാ രംഗത്ത് പുതിയ കാല്‍വപ്പ്. റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍(ആര്‍.എല്‍.വി ടി.ഡി.) എന്നു വിളിക്കുന്ന പേടകം ബഹിരാകാശ യാത്രക്കൊടുവില്‍ വിജയകരമായി ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങി. പേടകം വൈകാതെ കണ്ടെടുക്കും. എന്നാല്‍ പദ്ധതി പൂര്‍ണമായി നടപ്പാകണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. യഥാര്‍ഥ പേടകത്തിന്റെ ആറിലൊന്നു വലിപ്പമുള്ള …
സ്വന്തം ലേഖകന്‍: പറ്റിയ വരനെ കിട്ടിയില്ല, ബ്രിട്ടീഷുകാരിയായ യുവതി സ്വയം വിവാഹം കഴിച്ചു. ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ സ്വദേശിനിയായ സോഫി ടാനര്‍ (37) എന്ന യുവതിയാണ് അപൂര്‍വമായ വിവാഹം നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഡിജിറ്റല്‍ കണ്‍സള്‍ട്ടന്റായ ടാനര്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി തനിക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ തെരയുകയായിരുന്നു. ദീര്‍ഘമായ അന്വേഷണത്തിനൊടുവിലും തനിക്ക് അനുയോജ്യനായ വരനെ …
സ്വന്തം ലേഖകന്‍: ജപ്പാനിലെ ഹിരോഷിമയില്‍ ആറ്റം ബോംബ് പ്രയോഗിച്ചതില്‍ ഖേദമില്ലെന്ന് ബാരക് ഒബാമ. ലോകത്തെ ഏറ്റവും ക്രൂരമായ ആക്രമണത്തില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഹിരോഷിമ ആറ്റം ബോംബ് ആക്രമണത്തില്‍ ഖേദമില്ലെന്ന് ജപ്പാനില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെയാണ് ഒബാമ തുറന്നു പറഞ്ഞത്. ജാപ്പനീസ് മാധ്യമമായ എന്‍എച്ച്‌കെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ തുറന്ന അഭിപ്രായ പ്രകടനം. ഹിരോഷിമാ സംഭവത്തില്‍ ഖേദമുണ്ടോ …
സ്വന്തം ലേഖകന്‍: യാത്രക്കാരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താന്‍ എയര്‍ ഇന്ത്യ, ആതിഥ്യ മര്യാദ കൂട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍. ആതിഥ്യ മര്യാദ കുറയുന്നു എന്ന പഴി കെട്ടു മടുത്താണ് എയര്‍ ഇന്ത്യ ഇപ്പോള്‍ അതു പരിഹരിക്കാന്‍ ചില വ്യത്യസ്ത മാര്‍ഗങ്ങളുമായി രംഗത്തെത്തുന്നത്. ഇനി മുതല്‍ വിമാനത്തിലെ യാത്രക്കാരോട് ജയ് ഹിന്ദ് എന്നു അഭിസംബോധന ചെയ്യണമെന്നാണു തീരുമാനം. യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞു …