സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സ്വന്തം സ്‌പേസ് ഷട്ടില്‍ കുതിച്ചുയരാന്‍ തയ്യാറാകുന്നു, ആദ്യ പരീക്ഷണം പറക്കല്‍ ഇന്ന്. നാസയുടെ സ്‌പേസ് ഷട്ടിലിന്റെ ഇന്ത്യന്‍ പകര്‍പ്പായ റീയുസബില്‍ ലോഞ്ച് വെഹിക്കിള്‍ ഇന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു കുതിച്ചുയരും. രാവിലെ 9.30 നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഏഴു മുതല്‍ പതിനൊന്നു മണി വരെയുള്ള ഏതു സമയത്തും വിക്ഷേപണം നടക്കുമെന്നാണ് സൂചന. ഉപഗ്രഹങ്ങളെ …
സ്വന്തം ലേഖകന്‍: ആലീസിന്റെ അത്ഭുത ലോകം, ആദ്യ പ്രതി ലേലത്തിന്, വില 30 ലക്ഷം ഡോളര്‍. ലോകമെങ്ങുമുള്ള വായനക്കാരെ അത്ഭുത ലോകത്തേക്ക് കൈ പിടിച്ചുകൊണ്ടുപോയ ചിത്രകഥ ആലീസ് അഡ്വഞ്ചേഴ്‌സ് ഇന്‍ വഡര്‍ലാന്റിന്റെ 1865 ല്‍ പുറത്തിറങ്ങിയ ആദ്യ പ്രതിയാണ് ലേലത്തിന് എത്തിയിരിക്കുന്നത്. 30 ലക്ഷം ഡോളറാണ് (20 കോടിയിലേറെ രൂപ) അപൂര്‍വ പ്രതിയുടെ ലേലത്തുകയായി കണക്കാക്കിയിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: പരസ്യ ചുംബനം, അറസ്റ്റ്, ഒടുവില്‍ നഷ്ട പരിഹാരമായി ലഭിച്ചത് 80,000 ഡോളര്‍, ലോസ് ആഞ്ചലസ് സ്വദേശികളായ സ്വവര്‍ഗ പ്രേമികളുടെ കഥ. പരസ്യമായി ചുംബിച്ചതിന് പോലീസ് അറസ്റ്റു ചെയ്ത സ്വവര്‍ഗാനുരാഗികളായ കമിതാക്കള്‍ക്കകാണ് 80,000 യുഎസ് ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചത്. ലോസ് ആഞ്ചല്‍സ് സ്വദേശികളായ കോര്‍ട്ണി വില്‍സ(25)ണിനും ടെയ്‌ലര്‍ ഗ്വെരേരോ(21)യ്ക്കുമാണ് ഹവായിയിലെ ഹോണാലുലുവിലുള്ള പ്രാദേശിക കോടതി …
സ്വന്തം ലേഖകന്‍: കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ വസ്തുക്കള്‍ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ നിന്നും കണ്ടെത്തിയ ലൈഫ് ജാക്കറ്റുകള്‍, സീറ്റിന്റെ ഭാഗങ്ങള്‍, ബാഗുകള്‍, ഷൂസുകള്‍ തുടങ്ങിയ വസ്തുക്കളാണ് തെരച്ചില്‍ സംഘം കണ്ടെത്തിയത്. കണ്ടെടുത്ത ലൈഫ് ജാക്കറ്റുകളിലും മറ്റ് വസ്തുക്കളിലും ഈജിപ്ത് എയര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശരിരാവശിഷ്ടങ്ങളും കടലില്‍ നിന്നു കണ്ടെടുത്തതായി …
സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരെ വില്‍പ്പന നടത്തുന്നവരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി സൗദി സര്‍ക്കാര്‍. വീട്ടുജോലിക്കാരെ വില്‍പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ മധ്യസ്ഥം വഹിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 15 വര്‍ഷം തടവോ പത്ത് ലക്ഷം റിയാല്‍ പിഴയോ രണ്ടും ഒന്നിച്ചോ ആയിരിക്കും ശിക്ഷയായി ലഭിക്കുക. …
സ്വന്തം ലേഖകന്‍: ആദ്യമായി ഇന്ത്യന്‍ തീവ്രവാദിയെ ഉള്‍പ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ, ബാബ്‌റി മസ്ജിദ് സംഭവത്തിന് പകരം ചോദിക്കുമെന്ന് ഭീഷണി. ബാബറി മസ്ജിദിനും, കാശ്മീരിലും ഗുജറാത്തിലും മുസാഫര്‍ നഗറിലുമെല്ലാം കൊല്ലപ്പെട്ട മുസ്ലിംങ്ങള്‍ക്ക് വേണ്ടി പകരം ചോദിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ വരുന്നതെന്ന ഭീഷണിയാണ് വീഡിയോയിലുടെ ഭീകരന്‍ മുഴക്കുന്നത്. ഐഎസിന്റെ പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന വീഡിയോയില്‍ ഇന്ത്യക്കാരായ ഭീകരവാദികളുടെ …
സ്വന്തം ലേഖകന്‍: ‘ലോകത്തിലെ ഏറ്റവും വലിയ ബാറ്റ് എന്റെ കൈയ്യില്‍’ മാധ്യമ പ്രവര്‍ത്തകയെ കണ്ടപ്പോള്‍ ക്രിസ് ഗെയിലിന്റെ നാവ് വീണ്ടും വിളയാടി. മാധ്യമ പ്രവര്‍ത്തകയോട് ദ്വയാര്‍ത്ഥ പ്രയോഗം നടത്തി വെട്ടിലായ ചരിത്രമുള്ള വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ വീണ്ടും വിവാദത്തില്‍. ‘ലോകത്തിലെ ഏറ്റവും വലിയ ബാറ്റ് തന്റെ പക്കലാണെന്നായിരുന്നു ഇത്തവണ ഗെയ്ല്‍ പറഞ്ഞത്. ബ്രിട്ടനില്‍ …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ തീരുമാനമായെങ്കിലും കലിപ്പ് തീരാതെ പത്തനാപുരത്തെ താരങ്ങള്‍. എതിരാളിയായിരുന്ന നടന്‍ ജഗദീഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി തെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.ബി. ഗണേഷ്‌കുമാര്‍ രംഗത്തെത്തി. ജഗദീഷ് നീചമായും മ്ലേച്ചമായും സംസ്‌കാരശൂന്യവുമായാണു തനിക്കെതിരേ പ്രചാരണം നടത്തിയതെന്നു ഗണേഷ് കുമാര്‍ പത്ര സമ്മേളനത്തില്‍ തുറന്നടിച്ചു. അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്‌നിപരീക്ഷകളേയും അതിജീവിച്ചു തിരിച്ചുവരാന്‍ അവസരമൊരുക്കിയതു പത്തനാപുരത്തെ ജനങ്ങളാണ്. അഴിമതിക്കാരായ …
സ്വന്തം ലേഖകന്‍: മലയാളിയായ ഭാര്യയെ കൊന്നു കുഴിച്ചു മൂടിയ ജര്‍മ്മന്‍കാരനായ ഭര്‍ത്താവ് ജര്‍മ്മനിയില്‍ പിടിയില്‍. ജര്‍മ്മന്‍ മലയാളിയായ ജാനെറ്റാണ് കൊല്ലപ്പെട്ടത്. ജാനെറ്റിനെ കൊന്ന് പൂന്തോട്ടത്തില്‍ കുഴിച്ചു മൂടിയ കുറ്റത്തിന് ഭര്‍ത്താവ് ജര്‍മ്മന്‍ പൗരനായ റെനെ ഫെര്‍ഹോവ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്ക് എട്ടു മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്. ജര്‍മ്മന്‍ നഗരമായ ഡൂയീസ്ബുര്‍ഗിന് അടുത്തുള്ള ഹോംബെര്‍ഗിലാണ് സംഭവം. …
സ്വന്തം ലേഖകന്‍: കാണാതായ ഈജിപ്ഷ്യന്‍ വിമാനം തകരും മുമ്പ് പുക ഉയര്‍ന്നിരുന്നതായി അന്വേഷക സംഘം, കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു. മെഡിറ്ററേനിയനില്‍ വ്യാഴാഴ്ച തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന 66 യാത്രക്കാരും കൊല്ലപ്പെട്ടതായി ഉറപ്പായിട്ടുണ്ട്. പാരീസില്‍നിന്നു കയ്‌റോയ്ക്കുള്ള പറക്കലിനിടയില്‍ മെഡിറ്ററേനിയനില്‍ വച്ചായിരുന്നു വിമാനം അപ്രത്യക്ഷമായത്. വിമാനം തകരുന്നതിനുമുമ്പ് പുക ഉയര്‍ന്നതായി ഓട്ടോമാറ്റിക് ഡിറ്റക്ഷന്‍ സിസ്റ്റം നല്‍കിയ സിഗ്‌നലുകളില്‍നിന്നു …