1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബംഗ്ലാദേശില്‍ ഹോമിയോ ഡോക്ടറെ ഭീകരര്‍ വെട്ടി കൊലപ്പെടുത്തി
ബംഗ്ലാദേശില്‍ ഹോമിയോ ഡോക്ടറെ ഭീകരര്‍ വെട്ടി കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഹോമിയോ ഡോക്ടറെ ഭീകരര്‍ വെട്ടി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ കുഷ്ടിയാ ജില്ലയില്‍ ഹോമിയോപ്പതി ഡോക്ടര്‍ മിര്‍ സന്നൂര്‍ റഹ്മാനെയാണ് ബൈക്കിലെത്തിയ ഭീകരര്‍ വെട്ടിക്കൊന്നത്. റഹ്മാന്റെ സുഹൃത്തും യൂണിവേഴ്‌സിറ്റി അധ്യാപകനുമായ സൈഫുസ്മാനു ഗുരുതരമായ പരിക്കേറ്റു. ഇസ്‌ലാമിസ്റ്റ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് മേധാവി ചൗധരി പറഞ്ഞു. മത നിരപേക്ഷ ബ്ലോഗ് എഴുത്തുകാര്‍, …
പിണറായി കേരള മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ അടുത്തയാഴ്ച, ഉമ്മന്‍ ചാണ്ടി രാജി സമര്‍പ്പിച്ചു
പിണറായി കേരള മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ അടുത്തയാഴ്ച, ഉമ്മന്‍ ചാണ്ടി രാജി സമര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: പിണറായി കേരള മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ അടുത്തയാഴ്ച. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണു വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചത്. എ.കെ.ജി. സെന്ററില്‍ വിളിച്ചുചേര്‍ന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. പിണറായിയെ സി.പി.എം. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോയാണു വി.എസെന്നും പ്രായാധിക്യം …
പറക്കലിനിടെ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു, ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന
പറക്കലിനിടെ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു, ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന
സ്വന്തം ലേഖകന്‍: പറക്കലിനിടെ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു, ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന. അലക്‌സാണ്ട്രിയയില്‍ നിന്ന് 290 കിമി വടക്കായാണ് ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ തെരച്ചില്‍ സംഘം അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സീറ്റുകളും വിമാനത്തിന്റെ മറ്റു ചില ഭാഗങ്ങളുമാണ് ലഭിച്ചതെന്ന് ഈജിപ്ത് സൈന്യത്തിന്റെ പ്രതിനിധി പറഞ്ഞു. ഗ്രീക്, ഈജിപ്ഷ്യന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളാണ് വിമാനത്തിനായി തെരച്ചില്‍ നടത്തുന്നത്. …
തായ്‌വാന് പുതിയ വനിതാ പ്രസിഡന്റ്, മുറുമുറുപ്പുമായി ചൈന
തായ്‌വാന് പുതിയ വനിതാ പ്രസിഡന്റ്, മുറുമുറുപ്പുമായി ചൈന
സ്വന്തം ലേഖകന്‍: തായ്‌വാന് പുതിയ പ്രസിഡന്റ്, മുറുമുറുപ്പുമായി ചൈന. സായ് യിങ് വെനാണ് തായ്‌വാന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റത്. ഭരണത്തിലേറിയ ഉടന്‍ രാജ്യത്ത് ജനാധിപത്യം ഉറപ്പാക്കുമെന്നു വ്യക്തമാക്കിയ വെന്‍ ചൈനയില്‍നിന്നുള്ള സ്വാതന്ത്ര്യം അനിവാര്യമാണെന്നു വിശ്വസിക്കുന്ന ജനാധിപത്യ പുരോഗമന പാര്‍ട്ടിയുടെ നേതാവാണ്. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സായ് യിങ് വെന്‍ പ്രസിഡന്റ് പദമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഭീഷണി …
സുസുകി കാറുകളുടെ ക്ഷമതാ പരിശോധനയില്‍ കൃത്രിമം കാട്ടിയതായി കമ്പനിയുടെ കുറ്റസമ്മതം
സുസുകി കാറുകളുടെ ക്ഷമതാ പരിശോധനയില്‍ കൃത്രിമം കാട്ടിയതായി കമ്പനിയുടെ കുറ്റസമ്മതം
സ്വന്തം ലേഖകന്‍: സുസുകി കാറുകളുടെ ക്ഷമതാ പരിശോധനയില്‍ കൃത്രിമം കാട്ടിയതായി കമ്പനിയുടെ കുറ്റസമ്മതം. കാറുകളുടെ ഇന്ധനക്ഷമത പരിശോധനയിലും പുകപരിശോധനയിലും ‘അനുചിത നടപടികള്‍’ ഉണ്ടായിട്ടുണ്ടെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുകി സമ്മതിച്ചു. എന്നാല്‍, ഉപയോക്താക്കളെ വഞ്ചിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ പുതിയ മോഡലുകളുടെ പരിശോധന ഔദ്യോഗികമായി നിര്‍ദേശിച്ച പ്രകാരമല്ല നടത്തിയതെന്ന് കമ്പനി സമ്മതിച്ചു. എന്നാല്‍, പരിശോധനയില്‍ കൃത്രിമം …
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ
സ്വന്തം ലേഖകന്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വെള്ളാപ്പള്ളി നടേശനും, ഒ രാജഗോപാലുമാണ് ട്രോളുകളുടെ പ്രധാന ഇര. കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച് അക്കൗണ്ട് തുറന്നെങ്കിലും ഒ. രാജഗോപാലിനെ വിടാതെ കൂടിയിരിക്കുകയാണ് ട്രോള്‍ ദൈവങ്ങള്‍. സപ്ലിക്കാരുടെ കണ്‍കണ്ട ദൈവം, കേരളത്തിലെ ഡികാപ്രിയോ തുടങ്ങിയ വിശേഷണങ്ങളാണ് ട്രോളന്‍മാര്‍ രാജഗോപാലിന് ചാര്‍ത്തിക്കൊടുക്കുന്നത്. …
തമിഴ്‌നാട്ടില്‍ ജയലളിത, ബംഗാളില്‍ മമത, അസമില്‍ ബിജെപി, പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ്
തമിഴ്‌നാട്ടില്‍ ജയലളിത, ബംഗാളില്‍ മമത, അസമില്‍ ബിജെപി, പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ജയലളിത, ബംഗാളില്‍ മമത, അസമില്‍ ബിജെപി, പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ്. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഭരണ കക്ഷി ഭരണം നിലനിര്‍ത്തിയപ്പോള്‍ അസം ബി.ജെ.പി. പിടിച്ചെടുത്തു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചു. ഓള്‍ ഇന്ത്യ എന്‍.ആര്‍. കോണ്‍ഗ്രസി(എ.ഐ.എന്‍.ആര്‍.സി.)നാണ് ഇവിടെ ഭരണം നഷ്ടമായത്. 15 വര്‍ഷം തുടര്‍ച്ചയായി …
ഫ്രാന്‍സില്‍ വ്യാപകമായി ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി ഫ്രഞ്ച് രഹസ്യാന്വേഷണ സംഘടന
ഫ്രാന്‍സില്‍ വ്യാപകമായി ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി ഫ്രഞ്ച് രഹസ്യാന്വേഷണ സംഘടന
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ വ്യാപകമായി ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിടുന്നതായി ഫ്രഞ്ച് രഹസ്യാന്വേഷണ സംഘടന. ഇസ്ലാമിക് സ്റ്റേറ്റ് വ്യാപകമായ ആക്രമണ പരമ്പരയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഫ്രഞ്ച് ഇന്റലിജന്‍സ് മേധാവി പാട്രിക് കാല്‍വര്‍ പറഞ്ഞു. അടുത്തമാസം നടക്കുന്ന യൂറോ സോക്കര്‍ ചാമ്പ്യന്‍ഷിപ്പിനു ഫ്രാന്‍സ് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷയെക്കുറിച്ച് പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയില്‍ മൊഴി നല്‍കുകയായിരുന്നു …
സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ വിഷമിപ്പിക്കുന്നതായി വിരാട് കോഹ്‌ലി
സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ വിഷമിപ്പിക്കുന്നതായി വിരാട് കോഹ്‌ലി
സ്വന്തം ലേഖകന്‍: സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ വിഷമിപ്പിക്കുന്നതായി വിരാട് കോഹ്‌ലി. സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ കുഴക്കുന്ന കാര്യമാണെന്ന് താരം വെളിപ്പെടുത്തുന്നു. സച്ചിനെ ആരുമായും താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അങ്ങനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നുമാണ് കോഹ്ലിയുടെ വാദം. സച്ചിന്‍ രാജ്യത്തിന് വേണ്ടി 24 വര്‍ഷം കളിച്ച താരമാണ്. എന്നാല്‍ താന്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷമേ ആകുന്നുള്ളൂ. …
അയര്‍ലന്‍ഡില്‍ തടവു പുള്ളി മൊബൈല്‍ വിഴുങ്ങി, ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു
അയര്‍ലന്‍ഡില്‍ തടവു പുള്ളി മൊബൈല്‍ വിഴുങ്ങി, ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ തടവു പുള്ളി മൊബൈല്‍ വിഴുങ്ങി, ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. ഡബ്ലിനിലെ ടള്ളാട്ട് ആശുപത്രിയിലായിരുന്നു ഓപ്പറേഷന്‍ നടന്നത്. തടവു പുള്ളിയായ 29 കാരന്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി ഛര്‍ദ്ദിച്ച ശേഷം മരണവെപ്രാളം കാണിക്കാന്‍ ആരംഭിച്ചതോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വയറിനുള്ളില്‍ മൊബൈല്‍ കണ്ടെത്തുകയായിരുന്നു. ഒരു ക്യാമറയില്‍ ഗ്രിപ്പറും …