സ്വന്തം ലേഖകന്‍: മോഷണം നടത്തിയ വീടുകളില്‍ തിരിച്ചെത്തി മാപ്പു ചോദിക്കുന്ന മാനസാന്തരം വന്ന കള്ളന്‍! ജയില്‍ ശിക്ഷയിലൂടെ കള്ളന്‍മാര്‍ക്ക് മാനസാന്തരം സംഭവിച്ചതായും ശിക്ഷക്ക് ശേഷം ഇവര്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ജീവിതത്തിലേക്ക് തിരിഞ്ഞതായും കേട്ടുകേള്‍വി ഉള്ളവര്‍ക്ക് ഇതാ ഒരു ജീവിക്കുന്ന ഉദാഹരണം. കര്‍ണാടകയില്‍ നിന്നുള്ള ഷിഗ്ലി ബസ്യ എന്നയാളാണ് പണ്ട് താന്‍ മോഷണം നടത്തിയ വീടുകളില്‍ കയറിയിറങ്ങി …
സ്വന്തം ലേഖകന്‍: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലെത്തിയത് സ്വന്തം ചെലവില്‍,കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. മലയാളികളെ നാട്ടിലെത്തിച്ചതിന്റെ അവകാശം ഉന്നയിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി സുഷമാ സ്വരാജും തമ്മില്‍ വാക്‌പോര് മുറുകുന്നത്. എന്നാല്‍ തങ്ങളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് ലിബിയയില്‍ നിന്ന് മടങ്ങി എത്തിയവര്‍ …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടിക പുറത്ത്, ആദ്യ 50 നഗരങ്ങളില്‍ 22 എണ്ണം ഇന്ത്യയില്‍ നിന്ന്. എന്നാല്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട അന്തരീക്ഷ ഗുണമേന്മ ഡാറ്റ പ്രകാരം 2014 ല്‍ ഒന്നാമതായിരുന്ന ഡല്‍ഹി ഇത്തവണ ഒമ്പതാം സ്ഥാനത്തേക്ക് മാറി. ഇറാന്‍ നഗരമായ സാബോളിനാണ് ഒന്നാം സ്ഥാനം. 103 രാജ്യങ്ങളിലെ 3000 നഗരങ്ങളിലാണ് …
സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് ആറു മാസത്തേക്ക് പുറത്താക്കി, ഇംപീച്ച്‌മെന്റ് ചെയ്യാന്‍ അനുമതി. കുറ്റവിചാരണാ നടപടികള്‍ക്കു തുടക്കം കുറിച്ച് വൈസ് പ്രസിഡന്റ് മൈക്കല്‍ ടെമറിന് പ്രസിഡന്റിന്റെ ഇടക്കാല ചുമതല നല്‍കി. 13 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനു വിരാമം കുറിച്ചാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലില്‍ ദില്‍മ പുറത്താകുന്നത്. ബജറ്റ് അക്കൗണ്ടിങ് …
സ്വന്തം ലേഖകന്‍: വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുതരില്ലെന്ന് ബ്രിട്ടന്‍, ഇന്ത്യന്‍ ബാങ്കുകളുടെ 9400 കോടി രൂപ വെള്ളത്തില്‍. ബ്രിട്ടനില്‍ തങ്ങുന്ന ഒരാള്‍ക്ക് സാധുവായ പാസ്‌പോര്‍ട്ട് ഉണ്ടാകണമെന്ന് 1971 ലെ എമിഗ്രേഷന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ബ്രിട്ടന്‍ വിശദീകരിച്ചു. ബ്രിട്ടനിലേക്ക് എത്തുന്ന സമയത്ത് പാസ്‌പോര്‍ട്ടിന് സാധുത ഉണ്ടായിരുന്നാല്‍ മതി. മല്യയുടെ കാര്യത്തില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടത് ലണ്ടനില്‍ എത്തിയശേഷമാണ്. 9400 …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ജമാഅത്തെ നേതാവ് മോത്തിയുര്‍ റഹ്മന്‍ നിസാമിയെ തൂക്കിലേറ്റി. 1971 ല്‍ പാകിസ്താനുമായി നടന്ന ബംഗ്ലാദേശ് സ്വതന്ത്ര്യ സമരത്തില്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് ശിക്ഷ. നേരത്തെ മോത്തിയൂറിന്റെ വധശിക്ഷ ബംഗ്ലാദേശ് സുപ്രീം കോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് ധാക്കയിലെ സെന്‍ട്രല്‍ ജയിലില്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 12.10 നാണ് മോത്തിയുറിനെ തുക്കിലേറ്റിയതെന്ന് നിയമമന്ത്രി …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് കറി കഴിച്ചയാള്‍ മരിച്ചു, ഉടമക്കെതിരെ നരഹത്യക്ക് കേസ്. നോര്‍ത്ത് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ റസ്‌റ്റോറന്റ് നടത്തുന്ന മൊഹമ്മദ് സമന്‍ എന്ന ബംഗ്ലാദേശിക്കെതിരെയാണ് കേസ്. റസ്റ്റോറന്റില്‍ വിളമ്പിയ കറി കഴിച്ച ഇടപാടുകാരന്‍ അലര്‍ജിയെ തുടര്‍ന്ന് മരിച്ചെന്ന ആരോപണത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പോള്‍ വില്‍സണ്‍ എന്ന ബ്രിട്ടീഷുകാരനാണ് മരണമടഞ്ഞത്. ആരോപണം …
സ്വന്തം ലേഖകന്‍: ട്വിറ്ററില്‍ ‘#PoMoneModi’ ഹാഷ്ടാഗ് തരംഗം, കേരളത്തെ സൊമാലിയയുമായി ഉപമിച്ച മോഡിക്ക് മലയാളികളുടെ പൊങ്കാല. പോ മോനേ ദിനേശാ എന്ന മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗ് പോ മോനെ മോഡി എന്നാക്കി മാറ്റി ഹാഷ്ടാഗോടെയാണു പ്രചരണം. ഇനി ഈ ഡയലോഗ് മനസിലാകാത്തവര്‍ക്കായി ഇംഗ്ലിഷ് പരിഭാഷയുമുണ്ട്. പോ മോനേ മോഡി എന്നതിന്റെ അര്‍ഥം ഗേറ്റ് ലോസ്റ്റ് മോഡി …
സ്വന്തം ലേഖകന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ തമ്മില്‍ കുടിപ്പക വര്‍ദ്ധിക്കുന്നു, മാഞ്ചസ്റ്റര്‍ യുണൈറ്റൈഡിന്റെ ബസിനു നേരെ വെസ്റ്റ് ഹാം ആരാധകരുടെ ആക്രമണം. അറ്റകുറ്റ പണിക്കായി ഒരുങ്ങൂന്ന ഉപ്ടണ്‍ പാര്‍ക്കിലെ ബൊളേണ്‍ സ്‌റ്റേഡിയത്തിലെ അവസാന മത്സരത്തിനായി ടീം എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോള്‍ കളിക്കാരും ടീമും മാനേജര്‍മാരും മറ്റ് ഒഫീഷ്യലുകളും ബസില്‍ ഉണ്ടായിരുന്നു. ബസിന് കാര്യമായ …
സ്വന്തം ലേഖകന്‍: കേരളത്തില്‍ പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു, 80.94 % വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ (83.96 ശതമാനം) 3.02 ശതമാനം കുറവാണിത്. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 79.03 ശതമാനം പേര്‍ ഉപരിപഠന യോഗ്യത നേടി. മുന്‍ വര്‍ഷത്തെ (80.54) അപേക്ഷിച്ച് 1.51 ശതമാനം കുറവ്. 2033 സ്‌കൂളുകളില്‍നിന്ന് 361683 പേര്‍ പരീക്ഷയെഴുതിയതില്‍ 292753 പേരാണ് …