സ്വന്തം ലേഖകന്‍: മാസ് അവതാരവുമായി ദുല്‍ക്കര്‍ സല്‍മാന്‍, കമ്മട്ടിപ്പാടം ടീസര്‍ തരംഗമാകുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന ചിത്രമായ കമ്മട്ടിപ്പാടത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. …
സ്വന്തം ലേഖകന്‍: സിറിയയില്‍ അല്‍ഖ്വയ്ദ ബന്ദികളാക്കിയ സ്പാനിഷ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം. പത്തു മാസങ്ങള്‍ക്ക് മുമ്പ് ബന്ദികളാക്കിയ മൂന്നു സ്പാനിഷ് മാധ്യമപ്രവര്‍ത്തകരേയും തീവ്രവാദികള്‍ വിട്ടയച്ചതായി സ്പാനിഷ് പ്രസ് ഫെഡറേഷനും സര്‍ക്കാരും വ്യക്തമാക്കി. അന്റോനിയൊ പാംപിലിഗ, ജോസ് മാനുവേല്‍ ലോപ്‌സ്, ഏന്‍ജല്‍ സാസ്റ്റര്‍ എന്നിവരെയാണ് അല്‍ഖ്വയ്ദയുടെ വിഭാഗമായ അല്‍നസ്ര പത്ത് മാസങ്ങള്‍ക്ക് മുന്‍പ് തട്ടിക്കൊണ്ടു പോയത്. പിന്നീട് മൂവരെയും …
സ്വന്തം ലേഖകന്‍: വിവാഹ പൂര്‍വ ബന്ധങ്ങള്‍ പരസ്യമാക്കിയ പെണ്‍കുട്ടി പാകിസ്താനിലെ പുതിയ വിവാദ നക്ഷത്രം. സഹ്‌റ ഹൈദര്‍ എന്ന പത്തൊമ്പതുകാരി പെണ്‍കുട്ടിയാണ് ഒരു ഡസന്‍ പുരുഷന്മാരുമായി തനിക്കുണ്ടായിരുന്ന വിവാഹപൂര്‍വ ബന്ധങ്ങളും അവരുമായുള്ള ലൈംഗിക അനുഭവങ്ങളും തുറന്നു പറഞ്ഞ് പാക് സമൂഹത്തെ ഞെട്ടിച്ചത്. പ്രശസ്തമായ വൈസ് മാസികയില്‍ ഇവ അച്ചടിച്ചു വന്നതു മുതല്‍ സഹ്‌റ വിവാദങ്ങള്‍ക്കു നടുവിലാണ്. …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചാല്‍ പിഴയെന്ന് ആഭ്യന്തര മന്ത്രാലയം. ജോലി സ്ഥലത്തെ മോശം പ്രവണതകള്‍ തടയാനുള്ള നടപടികളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഇക്കാര്യം സംബന്ധിച്ച് പ്രവാസി ജീവനക്കാരെ ബോധവല്‍ക്കരിക്കുമെന്നും മന്ത്രാലായം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ മാസികയാണ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. സമൂഹത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന തരത്തില്‍ കിംവദന്തി പരത്തുന്നവര്‍ക്കെതിരെ കനത്തപിഴയും …
സ്വന്തം ലേഖകന്‍: സീസണ്‍ സമയത്തെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക്, കണക്കുകള്‍ ഹാജരാക്കാന്‍ വിമാന കമ്പനികളോട് ഡിസിജിഎ. ദുരന്ത സമയത്തും സീസണുകളിലും വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയ കമ്പനികളാണ് കുരുക്കിലായത്. ടിക്കറ്റുകളുടെ വിവരങ്ങളും ആ റൂട്ടുകളില്‍ നിന്നു ലഭിച്ച ലാഭത്തിന്റെ കണക്കുകളും ഹാജരാക്കാനാണ് വ്യോമയാന നിയമകാര്യ സമിതി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിസിജിഎ) നിര്‍ദ്ദേശം. …
സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഭീഷണിയില്‍ കാനഡ, ഫോര്‍ട്ട് മക്മറെ നഗരം ചാമ്പലാകുമെന്ന് ആശങ്ക. പടരുന്ന കാട്ടുതീയില്‍ നഗരം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. ശനിയാഴ്ചയോടെ ചിലയിടങ്ങളില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകന്നുണ്ട്. അഗ്‌നിശമന സേനയും നാട്ടുകാരും ഉള്‍പ്പെടെ തീകെടുത്താന്‍ ശ്രമിച്ചെങ്കിലും തീ നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുകയായിരുന്നു. രണ്ടു ദിവസമായി തുടരുന്ന …
സ്വന്തം ലേഖകന്‍: രണ്ട് കൈപ്പത്തികളും ഇല്ലാത്ത പെണ്‍കുട്ടിക്ക് അമേരിക്കയിലെ കൈയ്യെഴുത്തു മത്സരത്തില്‍ ഒന്നാം സ്ഥാനം. അനയ എല്ലിക് എന്ന ഏഴു വയസുകാരിയാണ് സ്വന്തം അംഗവൈകല്യത്തെ ഇച്ഛാശക്തികൊണ്ട് ചെറുത്തു തോല്‍പ്പിച്ചത്. രണ്ടു കൈപ്പത്തികളും ഇല്ലാതെയാണ് അനയ എല്ലിക് ജനിച്ചത്. കുഞ്ഞിന്റെ ഈ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ അച്ഛന്‍ ഗ്രേയും അമ്മ ബിയാന്‍കയും ഏറെ ബുദ്ധിമുട്ടി. എന്നാല്‍ പിന്നീട് സാധാരണ …
സ്വന്തം ലേഖകന്‍: ഉസാമ ബിന്‍ ലാദനെ വധിച്ചതിനു പകരമായി പാക് സിഐഎ തലവനെ ഐഎസ്‌ഐ വിഷം കൊടുത്തു കൊന്നതായി ആരോപണം. ലാദന്‍ കൊല്ലപ്പെട്ടു രണ്ടു മാസങ്ങള്‍ക്കകം പാക്കിസ്ഥാനിലെ അമേരിക്കന്‍ ചാര സംഘടനാ മേധാവി മാര്‍ക്ക് കെല്‍ട്ടനെ പാക് ചാരസംഘടനയായ ഐഎസ്‌ഐ വിഷം കൊടുത്തു കൊന്നതായാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ടൈസാണ് വാര്‍ത്ത പുറത്തു വിട്ടത്. ലാദന്‍ കൊല്ലപ്പെട്ടു …
സ്വന്തം ലേഖകന്‍: ഫോട്ടോ ടാഗിംഗിനെതിരെ ഉപയോക്താക്കള്‍ കോടതിയില്‍, അമേരിക്കയില്‍ ഫേസ്ബുക്കിന് തലവേദന മാറുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ആദ്യമായി ഫോട്ടോ ടാഗിംഗ് അവതരിപ്പിച്ച ഫേസ്ബുക്കിന് സുഹൃത്തുക്കളുടെ നിരന്തരമായുള്ള ഫോട്ടോ ടാഗിംഗ് അലോസരപ്പെടുത്തുന്നു എന്ന അംഗങ്ങളുടെ പരാതിയാണ് തലവേദനായിരിക്കുന്നത്. അനാവശ്യ ടാഗിങ്ങ് തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് കാണിച്ച് ഒരുകൂട്ടം ഉപയോക്താക്കള്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയില്‍ നിയമനടപടി നേരിടുകയാണ് ഫേസ്ബുക്ക്. പരാതികള്‍ …
സ്വന്തം ലേഖകന്‍: സൂര്യന്‍ അസ്തമിച്ചാല്‍ ശവമാകുന്ന പാക് സഹോദരമാര്‍ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. പാകിസ്താനിലെ ഖുതെ പ്രവിശ്യ നിവാസികളായ ഷോയിബ് അഹമ്മദ്, അബ്ദുള്‍ റാഷിദ് എന്നീ കുട്ടികളാണ് അത്ഭുത രോഗത്താല്‍ വലയുന്നത്. പകല്‍ സമയത്ത് മറ്റേതൊരു കുട്ടികളെയും പോലെ സജീവമാണ് ഈ സഹോദരങ്ങള്‍. എന്നാല്‍ സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ ഇരുവരെയും തളര്‍ച്ച ബാധിക്കുന്നു. പിന്നീട് ഒരിഞ്ച് അനങ്ങാനോ …