സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ ശസ്ത്രക്രിയക്കിടെ ഡോക്ടറുടെ കൈ പാളി, വൃഷണത്തിന് പരുക്കേറ്റ യുവാവിന് 500,000 ദിര്‍ഹം നഷ്ടപരിഹാരം. ശസ്ത്രക്രിയയ്ക്കിടെ ഞരമ്പ് മുറിച്ച് വൃഷണത്തിലേക്കുള്ള രക്തചംക്രമണം നിലച്ചതിനെ തുടര്‍ന്നാണ് ജോര്‍ദാന്‍ സ്വദേശിയായ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി ഉത്തരവിട്ടത്. 2012 ജൂലൈയില്‍ നടത്തിയ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെയാണ് യുവാവിന്റെ വൃഷണത്തിന് പരുക്കേറ്റത്. രോഗിയുടെ അറിവോ സമ്മതമോ കൂടാതെ …
സ്വന്തം ലേഖകന്‍: ചൈനയില്‍ ബുദ്ധ സന്യാസിയുടെ മമ്മി സ്വര്‍ണത്തില്‍ പൊതിഞ്ഞ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ നീക്കം. 2012 ല്‍ അന്തരിച്ച ഫു ഹൗ എന്ന ബുദ്ധ സന്യാസിയുടെ ശരീരമാണ് സ്വര്‍ണ്ണത്തില്‍ പൊതിയുന്നത്. തെക്കന്‍ ചൈനയിലെ ചുവാന്‍ചോയിലുള്ള ചോങ്ഫു ക്ഷേത്രത്തിലാണ് വിഗ്രഹം പ്രതിഷ്ഠിക്കുക. ബുദ്ധ മതത്തെപറ്റി വളരെ ചെറുപ്പം മുതല്‍ പഠനം നടത്തിയിരുന്ന ഫു ഹൗ 94 ആം …
സ്വന്തം ലേഖകന്‍: ഗൂഗിളിനെ മാതൃകയാക്കി ഇസ്ലാമിക് സ്റ്റേറ്റ് ഡ്രൈവറില്ലാത്ത കാര്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്, ലക്ഷ്യം ചാവേര്‍ സ്‌ഫോടനങ്ങള്‍. ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി സ്‌ഫോടനം നടത്താന്‍ അനുയോജ്യമായതിനാലാണ് ഐ.എസ് ഇത്തരം കാറുകള്‍ നിര്‍മ്മിക്കുന്നതെന്നാണ് സൂചന. ഐ.എസിന്റെ റാഖ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് വിഭാഗമാണ് ഈ കാറുകള്‍ വികസിപ്പിക്കുന്നത്. നാറ്റോയുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജനറലായ …
സ്വന്തം ലേഖകന്‍: ആരാധകരെ കോരിത്തരിപ്പിച്ച് പുതിയ രജനീകാന്ത് ചിത്രം കബാലിയുടെ ടീസറെത്തി. ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് സ്‌റ്റൈല്‍ മന്നന്‍ കബാലി ടീസര്‍ പുറത്തിറക്കിയത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലിയില്‍ നരച്ച താടിയുമായി ഒരു അധോലോക രാജാവിന്റെ വേഷത്തിലാണ് രജനി പ്രത്യക്ഷപ്പെടുന്നത്. കബാലീശ്വരന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ചെന്നൈയിലെ മൈലാപ്പൂര്‍ സ്വദേശിയായ …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, മൂന്നു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. ഒരു കാരണവശാലും ഉച്ചനേരത്തെ വെയില്‍ കൊള്ളരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ മേയ് മൂന്നു വരെയും കോഴിക്കോട് ജില്ലയില്‍ മേയ് എട്ടു വരെയും …
സ്വന്തം ലേഖകന്‍: കമല്‍ഹാസനെ വോട്ടു ചെയ്യാന്‍ പ്രോത്സാഹിപ്പിച്ച് ഇലക്ഷന്‍ കമ്മീഷന്റെ ട്വീറ്റ്, താനുണ്ടാവില്ലെന്ന് ഉലകനായകന്റെ മറുപടി. കഴിഞ്ഞ തവണ വോട്ടര്‍പട്ടികയില്‍ പേരില്ലാതിരുന്നതിനാല്‍ വോട്ട് ചെയ്യാന്‍ കമലാഹാസനു കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് താരത്തിന്റെ പരാതിയെ തുടന്ന് ഇലക്ഷന്‍ കമ്മീഷന്‍ നേരിട്ട് ഇടപെടുകയായിരുന്നു. ഇത്തവണ വോട്ടര്‍ പട്ടികയില്‍ താരത്തിന്റെ പേരുള്‍പ്പെട്ട ഭാഗം സ്‌ക്രീന്‍ഷോട്ടെടുത്ത് തമിഴ്‌നാട് ഇലക്ഷന്‍ കമ്മീഷന്‍ ട്വിറ്ററില്‍ പോസ്റ്റിടുകയായിരുന്നു. …
സ്വന്തം ലേഖകന്‍: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ന്യൂസിലന്‍ഡ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രസിഡന്റായി. രാഷ്ട്രപതിയുടെ ആറു ദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായിട്ടാണ് മുഖര്‍ജി ന്യൂസിലന്‍ഡില്‍ എത്തിയത്. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഭാഗമായാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. ഓക്ലന്‍ഡില്‍ വിമാനമിറങ്ങിയ രാഷ്ട്രപതി മൂന്ന് ദിവസം ന്യുസിലന്‍ഡില്‍ ചിലവിടും. ഗവര്‍ണര്‍ ജനറല്‍ ജെറി മറ്റ്‌പെറെ, പ്രധാനമന്ത്രി ജോണ്‍ കെറി …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് സര്‍വകാല റെക്കോര്‍ഡിലേക്ക്, 300 ഓളം പേര്‍ മരിച്ചു, ഗംഗാ നദി വറ്റി വരളുമെന്ന് ആശങ്ക. എല്‍ നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവുമാണ് രാജ്യത്ത് കൊടും ചൂടിന് കാരണമാകുന്നത്. തെലങ്കാനയില്‍ 137 ഉം ആന്ധ്രയില്‍ 45 ഉം ഒഡിഷയില്‍ 110 ഉം പേരുള്‍പ്പടെ 300 ഓളം പേരാണ് കഴിഞ്ഞ ഒരു …
സ്വന്തം ലേഖകന്‍: തന്മാത്രയുമായി സംവിധായകന്‍ ബ്ലസി ബോളിവുഡിലേക്ക്, താര പ്രഖ്യാപനം ഉടന്‍. മലയാളത്തില്‍ മികച്ച വിജയം നേടിയ തന്മാത്ര ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന കാര്യം ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ വച്ചാണ് ബ്ലസി വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുന്നതായും ബ്ലസി പറഞ്ഞു. സെക്രട്ടറിയേറ്റ് ജീവനക്കാരനായ രമേശന്‍ അല്‍ഷിമേഴ്‌സ് ബാധിതനാകുന്ന പ്രമേയവുമായി 2005 ല്‍ …
സ്വന്തം ലേഖകന്‍: ഇറാഖില്‍ കലാപകാരികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചടക്കി, ബാഗ്ദാദില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെയും അമേരിക്കയുടെയും കടുത്ത വിമര്‍ശകനായ ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ അനുയായികളാണ് പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്ത് തലസ്ഥാനത്ത് ആക്രമം അഴിച്ചുവിട്ടത്. യു.എസ് നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ കലാപകാരികള്‍ അഴിഞ്ഞാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രീന്‍ സോണിലുള്ള വിദേശരാജ്യങ്ങളുടെ എംബസികള്‍ സംഘര്‍ഷത്തെ …