സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കേസില്‍ കാവ്യാ മാധവന് നോട്ടീസ്. അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നോട്ടീസ്. നേരത്തെ കാവ്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കാവ്യ സ്ഥലത്തില്ല എന്ന മറുപടിയാണ് നല്‍കിയിരുന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ തിങ്കളാഴ്ച ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്. കാവ്യയുമായി ബന്ധപ്പെട്ട ചില …
സ്വന്തം ലേഖകൻ: രാജ്യത്ത് 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും കരുതൽ ഡോസ് വാക്സിൻ നല്‍കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. നിലവിൽ എല്ലാവര്‍ക്കും നല്‍കുന്ന രണ്ട് ഡോസ് വാക്സിനു പുറമെയാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വിതരണം. ഏപ്രിൽ 10 മുതൽ വാക്സിൻ ലഭ്യമായിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 18 വയസിനു മുകളിൽ പ്രായമുള്ളതും …
സ്വന്തം ലേഖകൻ: അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിനിടെ കാർഗോ വിമാനം രണ്ടായി പിളർന്നു. മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റിക്കയിലാണ് സംഭവം. അപകടത്തിന് പിന്നാലെ സാൻ ജോസിലെ ജുവാൻ സാന്താമരിയ അന്താരാഷ്‌ട്ര വിമാനത്താവളം വ്യാഴാഴ്ച താൽക്കാലികമായി അടച്ചുപൂട്ടി. ജർമ്മൻ ലോജിസ്റ്റിക്‌സ് ഭീമനായ ഡിഎച്ച്എല്ലിന്റെ ബോയിങ് 757-200 എന്ന മഞ്ഞ കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങ് സമയത്ത് വിമാനത്തിന്റെ …
സ്വന്തം ലേഖകൻ: റംസാനോടനുബന്ധിച്ച് ഇന്ത്യൻ എംബസിയുടെ പാസ്പോർട്ട്, വിസ ഔട്ട്സോഴ്സ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം മാറ്റി. രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടു വരെയാണ് മൂന്ന് കേന്ദ്രങ്ങളും പ്രവർത്തിക്കുക. അതേസമയം, എമർജൻസി കോൺസുലർ സേവനങ്ങൾ ഏതു സമയത്തും എംബസി ലഭ്യമാക്കുമെന്ന് അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. ഏപ്രിൽ ഒന്നുമുതൽ മേയ് രണ്ടു വരെയാണ് പുതുക്കിയ പ്രവർത്തന …
സ്വന്തം ലേഖകൻ: ഭാവിയില്‍ കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിക്കാനുള്ള സാധ്യതകള്‍ പ്രധാനമായും മൂന്ന് തരത്തിലാണെന്ന് ലോകാരോഗ്യ സംഘടന. വൈറസിന് മാറ്റങ്ങള്‍ വന്നു കൊണ്ടേയിരിക്കുമെങ്കിലും രോഗതീവ്രത കുറവായിരിക്കുമെന്ന് ഈ മൂന്ന് സാധ്യതകള്‍ അവതരിപ്പിച്ചു കൊണ്ട് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറഞ്ഞു. ആദ്യത്തെ സാധ്യത അനുസരിച്ച് കുറഞ്ഞ തീവ്രതയുള്ള തരംഗങ്ങള്‍ കോവിഡിനെതിരെയുള്ള …
സ്വന്തം ലേഖകൻ: ഓസ്‌കര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിന് ശേഷം പരിപാടിയില്‍ നിന്ന് പുറത്ത് പോകാന്‍ വില്‍ സ്മിത്തിനോട് ആവശ്യപ്പെട്ടതായി അക്കാദമി. വില്‍ സ്മിത്തിനെതിരേയുള്ള നടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അക്കാദമിയുടെ വെളിപ്പെടുത്തല്‍. സംഭവത്തിന് ശേഷം വില്‍ സ്മിത്തിനോട് പുറത്തുപോകാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം അനുസരിച്ചില്ല. അദ്ദേഹത്തിന് ആ സാഹചര്യം മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു- …
സ്വന്തം ലേഖകൻ: ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായതിന് പിന്നാലെ സെനഗലിനെതിരേ ഈജിപ്ത് രംഗത്ത്. സെനഗലിലെ ഡാക്കറില്‍ നടന്ന മത്സരത്തിലുടനീളം കാണികള്‍ ഈജിപ്ത് താരങ്ങളുടെ മുഖത്ത് ലേസര്‍ പ്രയോഗിച്ചുവെന്നാണ് പരാതി. ഷൂട്ടൗട്ടില്‍ ഈജിപ്തിന്റെ ആദ്യ കിക്ക് എടുക്കാനെത്തിയ ഈജിപ്തിന്റെ സൂപ്പര്‍ താരം സലയുടെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്നത് ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന് …
സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് ആനുകൂല്യം അനുവദിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതായി അല്‍- റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ജീവനക്കാരില്‍ ആരൊക്കെ മികച്ച പ്രകടനം നടത്തിയെന്ന് ഇതിലൂടെ വിലയിരുത്തും. മികച്ച പ്രകടനം നടത്തിയവര്‍ക്ക് ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. മൂല്യനിര്‍ണയത്തില്‍ പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണ് ജീവനക്കരുടെ ഹാജരെന്ന് …
സ്വന്തം ലേഖകൻ: ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. ഓസ്കർ വേദിയിൽ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു താരം. ഭാര്യയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനായിരുന്നു ക്രിസ് റോക്ക് വേദിയിലെത്തിയത്. പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് റോക്ക് ജാദയുടെ രൂപത്തെ പരിഹസിച്ചത്. ജിഐ ജെയ്ൻ സിനിമയിലെ ഡെമി …
സ്വന്തം ലേഖകൻ: “സഹായിക്കുന്നവർക്ക് നന്ദി,“ യെമൻ ജയിലിൽ മരണം കാത്തുകഴിയുന്ന നിമിഷപ്രിയയുടെ കത്ത്. തന്നെ രക്ഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഠിനാധ്വാനം ചെയ്യുന്നവർക്കാണ് നിമിഷപ്രിയ നന്ദി അറിയിച്ചിരിക്കുന്നത്. ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ സേവ് നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾക്കാണ് കത്ത് അയച്ചിരിക്കുന്നത്. “ഞാൻ നിമിഷപ്രിയ, ഈ യെമൻ ജയിലിൽനിന്ന് എന്റെ ജീവൻ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും …