സ്വന്തം ലേഖകന്‍: ഈജിപ്തിലെ ജീവകാരുണ്യ ലേലത്തിന് ഷൂ ഊരി നല്‍കിയ ഫുട്‌ബോള്‍ താരം മെസി പിടിച്ച പുലിവാല്‍. സൂപ്പര്‍താരം കാലില്‍ ഇടുന്ന ബൂട്ട് ദാനം ചെയ്ത് ഈജിപ്ഷ്യന്‍ ജനതയെ മൊത്തം അപമാനിച്ചു എന്നാണ് ചില ഈജിപ്ഷ്യന്‍ രാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയും ആരോപണം. ഒരു സ്പാനീഷ് ടിവിയിലെ യെസ് അയാം ഫേമസ് എന്ന ഷോയിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക …
സ്വന്തം ലേഖകന്‍: അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ഇനി തലവേദനയില്ല, ഒപ്പം സമ്മാനവും ലഭിക്കും. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ എത്തിച്ചയാള്‍ പുലിവാലു പിടിക്കുമെന്ന ധാരണ മൂലം രാജ്യത്ത് ചോര വാര്‍ന്നു മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരുക്കേറ്റവരെ തക്ക സമയത്ത് ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് നിയമ പരിരക്ഷയും സമ്മാനങ്ങളും നല്‍കാനും കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ …
സ്വന്തം ലേഖകന്‍: കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് പേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉരുക്കു കമ്പികള്‍ക്കും കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ക്കുമടിയില്‍ ഇനിയും ധാരാളം പേര്‍ കുടുങ്ങിപ്പോയിട്ടുള്ളതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും മുകളിലേക്കാണ് ഇന്നലെ ഉച്ചയോടെ മേല്‍പ്പാലം തകര്‍ന്നു വീണത്. ബസുകളും ഓട്ടോറിക്ഷകളും അടക്കമുള്ള വാഹനങ്ങള്‍ ഞെരിഞ്ഞമര്‍ന്നു. …
സ്വന്തം ലേഖകന്‍: അമ്മയും മകനുമെന്ന് ഭാവിച്ച് സ്‌നാപ്ഡീലിനെ പറ്റിച്ച മുംബൈയിലെ തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത് 17 ഐഫോണുകള്‍. മുംബൈയിലെ ഡോംബിവിലി സ്വദേശിനിയായ അനിതാ ഷിരീഷ് കുല്‍ക്കര്‍ണി (49), നൗപുര സ്വദേശി മോബിന്‍ യൂസഫ് മഹാഫുലെ (24) എന്നിവരാണ് അമ്മയും മകനും ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. കാഷ് ഓണ്‍ ഡെലിവറി ഓപ്ഷനില്‍ പ്രമുഖ ഇ കൊമ്മേര്‍സ് സൈറ്റായ സ്‌നാപ്ഡീലില്‍ …
സ്വന്തം ലേഖകന്‍: പാലഭിഷേകം നടത്തി ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ പാഴാക്കി, സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെതിരെ കേസ്. സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തി ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ പാഴാക്കിയെന്ന് ആരോപിച്ചാണ് കേസ്. ഇത്തരം ദുര്‍ചെലവുകള്‍ തടയാന്‍ സൂപ്പര്‍താരം മുന്‍കൈയ്യെടുക്കണമെന്നും ഇതു സംബന്ധിച്ച് രജനീകാന്തിനും അദ്ദേഹത്തിന്റെ ഫാന്‍സിനും നിര്‍ദേശം നല്‍കണമെന്നും പരാതിക്കാരനായ ഡോ. ഐ.എം.എസ് മണിവാണ ആവശ്യപ്പെടുന്നു. …
സ്വന്തം ലേഖകന്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബാബു ഭരദ്വാജ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍, വൃക്ക സംബന്ധമായ അസുഖത്തിനു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1948 ജനുവരി 15 നു കോഴിക്കോടിനടുത്ത് ചേമഞ്ചേരിയില്‍ ഡോ. എം.ആര്‍. വിജയരാഘവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച ബാബു ഭരദ്വാജ് പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ …
സ്വന്തം ലേഖകന്‍: അമിതാഭ് ബച്ചനെ ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ മോഡി സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആലോചിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവായ അമര്‍ സിംഗാണ് വെളിപ്പെടുത്തിയത്. ബച്ചനെ രാഷ്ട്രപതിയാക്കാന്‍ നരേന്ദ്ര മോഡിക്ക് താല്‍പ്പര്യമുണ്ടെന്നാണ് അമര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമമായ സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് …
സ്വന്തം ലേഖകന്‍: അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വീണ്ടും, കുവൈത്തിലേക്ക് സ്വകാര്യ ഏജന്‍സികള്‍ ഇരുനൂറോളം പേരെ കടത്തിയതായി റിപ്പോര്‍ട്ട്. ചങ്ങനാശേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ ഏജന്‍സികള്‍ ദുബായ് വഴി കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. എഴുത്തു പരീക്ഷ, അഭിമുഖം, പണമിടപാടുകള്‍ എന്നിവ വിദേശത്തു വച്ചു നടത്തി, കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇരുനൂറോളം …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഇനിമുതല്‍ ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി നല്‍കണം. വാഹന നിര്‍മാതാക്കളുടെ യോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയാണ് ഈ നിര്‍ദേശം നല്‍കിയത്. ഐ.എസ്.ഐ നിലവാരത്തിലുള്ള ഹെല്‍മറ്റാകണം നല്‍കേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ ഇരുചക്ര വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ക്രാഷ് ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി …
സ്വന്തം ലേഖകന്‍: അടിയന്തിര സഹായ സര്‍വീസുകള്‍ ഇനി മുതല്‍ ഒറ്റ നമ്പറില്‍ ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍, 112 ല്‍ വിളിക്കൂ. പോലീസ്, ഫയര്‍ഫോഴ്‌സ്, ആംമ്പുലന്‍സ് തുടങ്ങി അടിയന്തര സഹായത്തിന് ഇനി 112 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. ഇതിനായുള്ള ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. പൊതുജനങ്ങള്‍ക്ക് അടിയന്തര സഹായത്തിന് വിളിക്കാന്‍ രാജ്യമൊട്ടാകെ ഒരൊറ്റ നമ്പര്‍ എന്ന …