സ്വന്തം ലേഖകന്‍: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് വ്യാജപ്രചരണം, നിയമ നടപടിയെടുക്കുമെന്ന് നടന്‍ സലീം കുമാര്‍. താന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് സലിം കുമാര്‍ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ചില സോഷ്യല്‍ മീഡിയ മാനസിക രോഗികളാണ് പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും സലിം കുമാര്‍ പറഞ്ഞു. ദുഃഖ വെള്ളിയാഴ്ച ദിവസമാണ് സലിം കുമാറിന്റെ നില …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരം മുറുകുന്നു, കരുക്കളായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയുടെ അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ വരെ. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയുടെ അര്‍ദ്ധ നഗ്‌ന ചിത്രങ്ങളാണ് തെരഞ്ഞെടുപ്പ് ആയുധമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2010 ല്‍ പകര്‍ത്തിയ ട്രംപിന്റെ ഭാര്യ മെലാനീയയുടെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ ട്രംപിനെതിരെ പ്രചാരണത്തിന് …
സ്വന്തം ലേഖകന്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന് ഖത്തറിലും നിരോധനം, കാന്‍സറിനു കാരണമാകുമെന്ന് കണ്ടെത്തല്‍. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജ്യത്ത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചു. നിരോധനത്തെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നിര്‍ത്തിയിട്ടുണ്ട്. അമേരിക്കയില്‍ മധ്യവയസ്‌കയുടെ മരണത്തിന് കാരണമായത് ജോണ്‍സണ്‍ ബേബി പൗഡറാണെന്ന ഹര്‍ജിയെ തുടര്‍ന്ന് കമ്പനിക്കെതിരെ വിധി വന്ന …
സ്വന്തം ലേഖകന്‍: 234 നിയോജക മണ്ഡലങ്ങളുടെ പേരു പറയാന്‍ അഞ്ചു മിനിട്ട്, തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ താരമായി രണ്ടാം ക്ലാസുകാരി. തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളുടെയും പേര് അഞ്ചു മിനിറ്റിനുള്ളില്‍ പറഞ്ഞ് യോഗത്തിനെത്തുന്നവരെ ഞെട്ടിക്കുകയാണ് വില്ലനൂരില്‍ നിന്നുള്ള പ്രീതിയെന്ന രണ്ടാം ക്ലാസുകാരി. തന്റെ ടീച്ചറാണ് മണ്ഡലങ്ങളുടെയെല്ലാം പേര് പഠിപ്പിച്ചുതന്നതെന്ന് പ്രീതി പറയുന്നു. പ്രീതിയുടെ കഴിവ് കണ്ട് …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയെ കൊന്നു കൊലവിളിച്ച് പുതിയ മോക്കാ മോക്കാ പരസ്യമെത്തി. ട്വന്റി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്ന ഓസ്‌ട്രേലിയയെ രൂക്ഷമായി പരിഹസിക്കുന്നതാണ് പുതിയ മോക്കാ മോക്കാ പരസ്യം. ട്വന്റി20 ലോകകപ്പ് കിരീടം സ്വപ്നം കാണുന്ന ഓസീസ് ആരാധകനെ പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും ആരാധകര്‍ കണക്കിന് കളിയാക്കുന്നതാണ് വീഡിയോയിലുള്ളത്. ലോകകപ്പില്‍ നിന്ന് നേരത്തെ തന്നെ …
സ്വന്തം ലേഖകന്‍: റഷ്യയിലെ ഫ്‌ലൈ ദുബായ് ദുരന്തം, പൈലറ്റുമാരുടെ അവസാന സംഭാഷണം പുറത്ത്. റഷ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ റോസിയ 1 ആണ് സംഭാഷണം പുറത്തുവിട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് റഷ്യയില്‍ ഫ്‌ളൈ ദുബായ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മലയാളി ദമ്പതികള്‍ അടക്കം 62 യാത്രക്കാരും ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. ദുബായില്‍ നിന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്യാനുള്ള …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ ഒരുങ്ങുന്നു, ചെലവ് 350 കോടി റിയാല്‍. അബ്രാജ് കുദയ് എന്നു പേരിട്ടിരിക്കുന്ന ഈ ഹോട്ടലിന് 14 ലക്ഷം ചതുരശ്ര മീറ്ററാണു വിസ്തൃതി. 40,000 മുറികളുള്ള ഹോട്ടലിന്റെ 24,133 മുറികളുടെ നിര്‍മാണം പൂര്‍ത്തിയായി. 70 റസ്‌റ്റോറന്റുകള്‍, 4 ഹെലിപാഡുകള്‍, ഷോപ്പിംഗ് മാളുകള്‍, കണ്‍വന്‍ഷന്‍ സെന്റര്‍, ബസ് സ്‌റ്റേഷന്‍, …
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി നടന്ന കൂടിക്കാഴ്ചയില്‍ ശ്രീശാന്ത് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വലിയ അവസരമാണെന്നും കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ബി.ജെ.പി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു. …
സ്വന്തം ലേഖകന്‍: യുവനടന്‍ ജിഷ്ണു അന്തരിച്ചു, മരണം കാന്‍സര്‍ ബാധയെ തുടര്‍ന്ന്. 36 വയസായിരുന്നു. ദീര്‍ഘനാളായി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 8.15 നാണ് കണ്ണടച്ചത്. മലയാള സിനിമയിലെ പഴയകാല നായക നടനായ രാഘവന്റെ മകനാണ് ജിഷ്ണു. 1987 ല്‍ അച്ഛന്‍ രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് …
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാല കാമ്പസ് സംഘര്‍ഷഭരിതം, വൈസ് ചാന്‍സലര്‍ രാജിവക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അപ്പാറാവു രാജിവക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതോടെ സര്‍വകലാശാല അടച്ചു. അടച്ചിട്ട ഹോസ്റ്റലുകള്‍ തുറന്നിട്ടില്ലെങ്കിലും കുടിവെള്ളവും വൈദ്യുതിയും ക്യാമ്പസില്‍ പുന:സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ …