സ്വന്തം ലേഖകന്‍: ഇന്ത്യയോടുള്ള വൈരാഗ്യത്തിന് കാരണം കുട്ടിക്കാലത്ത് സ്‌കൂളില്‍ നടന്ന ബോംബാക്രമണമെന്ന് ലഷ്‌ക്കര്‍ ഭീകരന്‍ ഹെഡ്‌ലി. താന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ നടത്തിയ ബോംബാക്രമണമാണ് ഇന്ത്യയോട് വൈരാഗ്യം തോന്നാന്‍ കാരണമെന്നാണ് അമേരിക്കയിലെ ജയിലില്‍ നിന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മൊഴി നല്‍കി. 1971 ല്‍ നടത്തിയ ബോംബാക്രമണത്തില്‍ സ്‌കൂള്‍ തകരുകയും ജോലിക്കാരെല്ലാം കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരേ പ്രവര്‍ത്തിക്കുക …
സ്വന്തം ലേഖകന്‍: 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍, നിര്‍മ്മാതാക്കള്‍ നിയമക്കുരുക്കില്‍. വെറും 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദാനവുമായെത്തിയ റിംഗിങ് ബെല്‍സ് കമ്പനിക്കെതിരെ നോയിഡ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വ്യജ വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഫ്രീഡം 251’ എന്ന പേരില്‍ 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന …
സ്വന്തം ലേഖകന്‍: കഥാ പ്രാസംഗികനും നടനുമായിരുന്ന വിഡി രാജപ്പന്‍ അന്തരിച്ചു. 66 വയസായിരുന്നു. കോട്ടയം കുടമാളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് പേരൂരിലെ വീട്ടുവളപ്പില്‍. സിനിമകളിലും സീരിയലുകളിലും ഹാസ്യതാരമായും ഉത്സവ പറമ്പുകളില്‍ കഥാ പ്രാസംഗികനായും പ്രശസ്തനായ രാജപ്പന്റെ അവസാന കാലം വിവിധ രോഗങ്ങള്‍ മൂലം ദുരിതപൂര്‍ണമായിരുന്നു. പരേതനായ ദേവദാസാണു പിതാവ്. …
സ്വന്തം ലേഖകന്‍: ബ്രസല്‍സില്‍ സ്‌ഫോടനം, അര്‍ജന്റീനയില്‍ ഒബാമയുടെ ടാങ്കോ നൃത്തം, അമേരിക്കന്‍ പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനം. ബ്രസല്‍സ് ദുരന്തത്തില്‍ നിരവധി അമേരിക്കക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒബാമ അര്‍ജന്റീനയില്‍ ടാങ്കോ നൃത്തം ചെയ്തു കളിക്കുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ വിമര്‍ശര്‍ കുറ്റപ്പെടുത്തുന്നത്. ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം ബ്രസല്‍സ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ജന്റീന സന്ദര്‍ശനം റദ്ദാക്കി മടങ്ങിവരണമെന്ന ആവശ്യം നിരാകരിച്ച ഒബാമ …
സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ രണ്ടു അവശിഷ്ടങ്ങള്‍ മൊസാംബിക്ക് തീരത്ത് കണ്ടെത്തി. മൊസാംബിക് തീരത്തു കണ്ടെത്തിയ രണ്ടു വിമാന ഭാഗങ്ങള്‍ രണ്ടു വര്‍ഷം മുമ്പു കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് ഓസ്‌ട്രേലിയയും മലേഷ്യയും സംയുക്തമായി നടത്തിയ പ്രഖ്യാപനത്തിലാണ് വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് വിമാനത്തിന്റേതെന്നു കരുതുന്ന രണ്ടു ലോഹഭാഗങ്ങള്‍ മൊസാംബിക് തീരത്തു നിന്നു …
സ്വന്തം ലേഖകന്‍: ബാഴ്‌സക്കു വേണ്ടി മെസി ഗോളടിച്ചു, റയല്‍ മാഡ്രിഡ് ആരാധികയുടെ കൈ ഒടിഞ്ഞു. റയല്‍ മാഡ്രിഡും ബാഴ്‌സലോണയും സ്പാനിഷ് ലീഗിലെ കീരിയും പാമ്പുമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്കും തനിക്കും തമ്മില്‍ എന്തു വൈരാഗ്യമെന്നാണ് ഒരു റയല്‍ മാഡ്രിഡ് ആരാധികയുടെ ചോദ്യം. സ്പാനിഷ് ലീഗ് മത്സരത്തില്‍ മെസ്സിയുടെ ഗോളിലേക്കുള്ള …
സ്വന്തം ലേഖകന്‍: വിരാട് കോഹ്‌ലിക്കു പിന്നാലെ 13 ബ്രാന്‍ഡുകള്‍, വരുമാനം 100 കോടി കടന്നു. അനുഷ്‌ക വിവാദത്തിനും തകര്‍പ്പന്‍ ഫോമിനുമിടയില്‍ കോഹ്‌ലിയെ സംബന്ധിച്ച് മാധ്യമങ്ങള്‍ വിട്ടുപോയ ഒന്നായിരുന്നു താരത്തിന്റെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം. സച്ചിനും ധോണിയും കഴിഞ്ഞാല്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും വിലയുള്ള ക്രിക്കറ്റ് താരമാണ് കോഹ്‌ലി. പരസ്യക്കാരുടെ പ്രിയ താരമായ കോഹ്‌ലി 13 ലധികം …
സ്വന്തം ലേഖകന്‍: നിറം കലക്കിയ വെള്ളം സ്ത്രീകളുടെ ദേഹത്തു വീഴരുതെന്ന് പോലീസ്, മുംബൈയില്‍ ഹോളി ആഘോഷം വിവാദത്തില്‍. നനഞ്ഞൊട്ടി സ്ത്രീകളുടെ നഗ്‌നത വെളിവാകുന്നു എന്ന ആരോപണത്തിന്റെ പേരിലാണ് ഹോളി ആഘോഷങ്ങളില്‍ നിറം കലക്കിയ വെള്ളം ഒഴിക്കുന്നതും ബലൂണില്‍ വെള്ളം നിറച്ച് സ്ത്രീകള്‍ക്ക് നേരെ എറിയുന്നതും നിരോധിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിന്റെ പട്ടികയില്‍ പെടുത്തി …
സ്വന്തം ലേഖകന്‍: ബലാത്സംഗ വീരനെ പാഠം പഠിപ്പിച്ച ഷെഫീല്‍ഡിലെ 21 കാരിക്ക് ധീരതക്കുള്ള പുരസ്‌കാരം. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ജോനാഥന്‍ ഹോംസ് എന്ന കുറ്റവാളിയെ വീടിന്റെ താക്കോല്‍ കൊണ്ട് കൈകാര്യം ചെയ്ത 21 കാരിയുടെ ധൈര്യത്തെ പ്രശംസിക്കുന്ന തിരക്കിലാണ് യുകെയിലെ മാധ്യമങ്ങള്‍. ഹോംസ് ആക്രമിച്ചപ്പോള്‍ തിരിച്ച് ആക്രമിക്കുകയും പരാതി കൊടുക്കുകയും അന്വേഷണത്തില്‍ സഹായിച്ച് ഹോംസിനെ അഴികള്‍ക്കുള്ളിലാക്കാന്‍ …
സ്വന്തം ലേഖകന്‍: ബെല്‍ജിയം ചാവേര്‍ സ്‌ഫോടനങ്ങളില്‍ പൊട്ടിത്തെറിച്ചത് സഹോദരന്മാരെന്ന് കണ്ടെത്തല്‍. ഇബ്രാഹിം എല്‍ ബക്കറൂയി, ഖാലിദ് എല്‍ ബക്കറൂയി എന്നീ സഹോദരന്മാരാണ് ചാവേര്‍ ബോംബുകളായി 42 പേരുടെ ജീവനെടുത്തത്. ഇബ്രാഹിം സാവെന്റെം വിമാനത്താവളത്തിലൂം ഖാലിദ് മാല്‍ബീക് മെട്രോ സ്‌റ്റേഷനിലുമാണു പൊട്ടിത്തെറിച്ചത്. വിമാനത്താവളത്തില്‍ 12 പേരും മെട്രോ സ്‌റ്റേഷനില്‍ 30 പേരും കൊല്ലപ്പെട്ടു. രണ്ടിടത്തുമായി ഇരുനൂറ്റമ്പതോളം പേര്‍ക്കു …