സ്വന്തം ലേഖകൻ: ബുധനാഴ്ച പുലർച്ചെ കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്. കൊല്ലം …
സ്വന്തം ലേഖകൻ: “ഞങ്ങളുടെ സിനിമ ഇവിടെ എത്തിച്ചതിന് കാൻസ് ഫിലിം ഫെസ്റ്റിവലിന് വളരെ നന്ദി. മറ്റൊരു ഇന്ത്യൻ സിനിമ എത്തിക്കാന്‍ ദയവായി ഇനി അടുത്ത 30 വർഷം കാത്തിരിക്കരുത്, ” 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ തന്‍റെ ആദ്യ ഫീച്ചറായ ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന്‍റെ അഭിമാനകരമായ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയതിനു ശേഷം …
സ്വന്തം ലേഖകൻ: സമരം മൂലം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന്, മസ്കറ്റിൽ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന നമ്പി രാജേഷിനെ ഭാര്യ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കി കുടുംബം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനിക്ക് ഇ മെയില്‍ അയച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്. …
സ്വന്തം ലേഖകൻ: പന്തീരാങ്കാവ് ഗാർഹികപീഡനത്തിൽ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങൾക്കായാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇന്റർ പോൾ നോട്ടിസിൽ മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോർണർ നോട്ടീസ്. ഇന്റർപോൾ ബ്ലു കോർണർ നോട്ടീസിനായി സിബിഐ മുഖേന …
സ്വന്തം ലേഖകൻ: കുവൈത്ത് പ്രവാസികളെ വട്ടംകറക്കി എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ. ഇന്ന് കുവൈത്തിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകളാണ് മണിക്കൂറുകൾ വൈകിയത്. കോഴിക്കോട് നിന്നു രാവിലെ ഒമ്പതിന് പുറപ്പെടേണ്ട വിമാനം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് പുറപ്പെട്ട് വൈകീട്ട് നാലോടയൊണ് കുവൈത്തിൽ എത്തിയത്. ഇതോടെ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവും വൈകി. മണിക്കൂറുകൾ വൈകി വൈകീട്ട് 4.40നാണ് …
സ്വന്തം ലേഖകൻ: സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോയെ വധിക്കാൻ ശ്രമം. ഹാൻഡലോവ പട്ടണത്തിൽവച്ചു വെടിയേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതലവണ വെടിയേറ്റ ഫിസോയുടെ ആരോഗ്യനില അപകടകരമാണെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ വന്ന അറിയിപ്പ്. അക്രമിയെ പോലീസ് സ്ഥലത്തുവച്ചുതന്നെ പിടികൂടി. തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽനിന്ന് 180 കിലോമീറ്റർ വടക്കുകിഴക്കുള്ള ഹാൻഡലോവ പട്ടണത്തിൽ ഇന്നലെ ഗവൺമെന്റ് മീറ്റിംഗിൽ പങ്കെടുത്തു …
സ്വന്തം ലേഖകൻ: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ കാണാനാവതെ മസ്ക്കറ്റില്‍ യുവാവ് മരിച്ചു. കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ …
സ്വന്തം ലേഖകൻ: തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കാബിന്‍ ക്രൂ നടത്തിവന്ന സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ സാധാരണഗതിയിലാക്കാന്‍ സാധിച്ചില്ല. വെള്ളിയാഴ്ചയും 75 എയര്‍ഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഞായറാഴ്ചയോടെ പ്രവര്‍ത്തനങ്ങള്‍ സാധരണഗതിയിലാക്കാന്‍ കഴിയുമെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എയര്‍ഇന്ത്യ എക്പ്രസ് വാക്താവ് ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. വിമാനങ്ങള്‍ റദ്ദാക്കിയത് …
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളില്‍ പരസ്യ പ്രചരണങ്ങളുമായി സംസ്ഥാന ടൂറിസം വകുപ്പ്. ലണ്ടന്‍ ഉള്‍പ്പടെയുള്ള വിദേശ നഗരങ്ങളിലാണ് കേരളത്തിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ പരസ്യങ്ങള്‍ വന്നിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ലണ്ടനിലെ ബസുകളിലെ പരസ്യം സാമൂഹിക മാധ്യമങ്ങളിലും ഹിറ്റായി മാറി. ആലപ്പുഴയിലെ ഹൗസ്‌ബോട്ടും വള്ളംകളിയുമൊക്കെയാണ് ലണ്ടനിലെ ഒരു ഡബിള്‍ ഡക്കര്‍ ലൈന്‍ ബസില്‍ സ്റ്റിക്കര്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴയിലെ മനോഹരമായ ഭൂപ്രകൃതിയും ഉള്‍നാടന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്യധികം നിര്‍ണ്ണായകമായേക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് രാജ്യം അഭിമുഖീകരിക്കാനിരിക്കെ, പ്രവാസികളുടെ വോട്ടവകാശം വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി സജീവമാണെങ്കിലും ഇതുവരേക്കും പ്രവാസികളുടെ ഈ ആവശ്യത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇത്തവണയുമില്ല. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്‍ …