സ്വന്തം ലേഖകന്‍: പറക്കലിനിടെ പക്ഷിയിടിച്ച ബ്രിട്ടീഷ് ബോയിംഗ് 737 വിമാനത്തിന് സംഭവിച്ചത് അപൂര്‍വമായ ഒരു കാര്യമാണ്. പറക്കലിനിടെ പക്ഷിയിടിച്ച് വിമാനം താഴെ ഇറക്കേണ്ടി വരുന്നത് പുതിയ കാര്യമല്ല. എന്നാല്‍ പക്ഷിയുമായി കൂട്ടിയിടിച്ച ബ്രിട്ടീഷ് വിമാനത്തിന്റെ മുന്‍വശത്ത് വലിയൊരു ദ്വാരമാണ് രൂപപ്പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. 71 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. വെള്ളിയാഴ്ച സിയാറോയില്‍ നിന്നും …
സ്വന്തം ലേഖകന്‍: വിക്‌സ് ആക്ഷന്‍ 500 ഗുളികക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിരോധനം നിലവില്‍ വന്നതോടെ വിക്‌സ് ആക്ഷന്‍ 500 ഗുളിക ഇനി ഇന്ത്യയില്‍ വില്‍ക്കാനും വിതരണം ചെയ്യാനും കഴിയില്ല. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്ന് പ്രോക്ടര്‍ ആന്റ് …
സ്വന്തം ലേഖകന്‍: പാലക്കാട് സൂര്യന്റെ വറച്ചട്ടിയില്‍, റെക്കോര്‍ഡ് ചൂടില്‍ നാലു പേര്‍ക്ക് സൂര്യതാപമേറ്റു. രണ്ടാഴ്ചയായി ജില്ലയില്‍ തുടരുന്ന കനത്ത ചൂടില്‍ വിവിധ ഭാഗങ്ങളിലായി നാലുപേര്‍ക്ക് സൂര്യതാപം ഏറ്റതായാണ് റിപ്പോര്‍ട്ട്. അതിനിടെ അട്ടപ്പാടി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഇന്നലെ വൈകുന്നേരം ശക്തമായ വേനല്‍ മഴ ലഭിച്ചെങ്കിലും മറ്റിടങ്ങളില്‍ ചൂടിന് കുറവില്ല. മുതലമടയില്‍ രണ്ടുപേര്‍ക്കും കൊല്ലങ്കോട് കല്‍മണ്ഡപത്തില്‍ രണ്ടു …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് അക്കൗണ്ടില്‍ ഹാക്കര്‍മാരുടെ വിളയാട്ടം, അടിച്ചുമാറ്റിയത് 100 കോടി ഡോളര്‍. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ വിവരം പുറത്തുവന്നതോടെ ബാങ്ക് മേധാവി അതിയൂര്‍ റഹ്മാന്‍ രാജിവച്ചു. റഹ്മാന്‍ തന്റെ രാജിക്കത്ത് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കൈമാറി. രാജ്യത്തിന്റെ വിദേശനാണ്യ കരുതലില്‍ നിന്നാണ് 100 കോടി ഡോളര്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. ബാങ്കിന്റെ …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍. ലൈസന്‍സില്ലാതെ വാഹനവുമായി നിരത്തിലിറങ്ങുന്ന വിദേശികള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് കടുത്ത നടപടിക്ക് കുവൈത്ത് തയ്യാറാകുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഗതാഗതവകുപ്പ് അസി.അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ മുഹന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനം ഓടിക്കുന്നതും കള്ള ടാക്‌സി സര്‍വീസ് നടത്തുന്നതും പിടിക്കപ്പെട്ടാല്‍ …
സ്വന്തം ലേഖകന്‍: ലോക വനിതാ ദിനത്തില്‍ ചൈനയില്‍ ബ്രായുടെ ഹുക്കഴിക്കല്‍ മത്സരം, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ചൈനയിലെ ഒരു പ്രമുഖ മാളാണ് വലിയ വേദിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി മത്സരം നടത്തിയത്. ചൈനയിലെ ലിസോവു നഗരത്തിലുള്ള പ്രമുഖ മാളിലായിരുന്നു കാഴ്ചക്കാര്‍ക്കായി വ്യത്യസ്തമായ മത്സരം. വേദിയില്‍ അര്‍ദ്ധ നഗ്‌നരായി നില്‍ക്കുന്ന ആറ് യുവ മോഡലുകളുടെ …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സ്‌നേഹത്തെ പുകഴ്ത്തിയ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ അഫ്രീദിക്ക് വക്കീല്‍ നോട്ടീസ്. ലാഹോറില്‍ നിന്നുള്ള ഒരു അഭിഭാഷകനാണ് നോട്ടീസ് അയച്ചത്. ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്ന പ്രസ്താവന പിന്‍വലിച്ച് അഫ്രീദി മാപ്പു പറയണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. നേരത്തെ അഫ്രീദിയുടെ ഇന്ത്യാ അനുകൂല പ്രസ്താവനക്കെതിരെ പരിഹാസവുമായി മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ജാവേദ് മിയാദാദും രംഗത്തെത്തിയിരുന്നു. …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ തദ്ദേശ മിസൈല്‍ അഗ്‌നി ഒന്ന് വിജയകരമായി പരീക്ഷിച്ചു. ആണവ വാഹക ശേഷിയുള്ള മിസൈലായ അഗ്‌നി ഒന്ന് ഉടന്‍ തന്നെ സൈന്യത്തിന്റെ ആയുധപുരയില്‍ എത്തുമെന്നാണ് സൂചന. രീക്ഷിച്ചു. ഒഡീഷയിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു പരീക്ഷണം. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല മിസൈലാണ് അഗ്‌നി1. സിംഗിള്‍ സ്‌റ്റേജ് മിസൈല്‍ ആയ അഗ്‌നി1 ഘനദ്രവ്യ പ്ര?പ്പല്ലന്റുകള്‍ ഉപയോഗിച്ചാണ് …
സ്വന്തം ലേഖകന്‍: ലണ്ടനിലെ നഴ്‌സറി വിദ്യാര്‍ഥി പറഞ്ഞത് കുക്കുംബര്‍, ടീച്ചര്‍ കേട്ടത് കുക്കര്‍ ബോംബ്, സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ഭീകരനാക്കി. ഒരു വാക്ക് ഉച്ചരിക്കുന്നതില്‍ വന്ന തെറ്റാണ് ഏഷ്യന്‍ വംശജനായ നാലു വയസുകാരന്‍ വിദ്യാര്‍ഥിക്ക് വിനയായത്. ലണ്ടന്‍ നിവാസിയായ കുട്ടി ലൂണിലെ നഴ്‌സറി സ്‌കൂളില്‍ വിദ്യാര്‍ഥിയാണ്. ക്ലാസില്‍ ‘കുക്കുംബര്‍’ എന്ന വാക്ക് ‘കുക്കര്‍ ബോംബ്’ എന്ന് …
സ്വന്തം ലേഖകന്‍: മരണ ശേഷമെങ്കിലും ഞങ്ങളുടെ മണിയെ വെറുതെ വിടൂ, അപേക്ഷയുമായി കലാഭവന്‍ മണിയുടെ കുടുംബം. മണിയുടെ മരണം സംബന്ധിച്ച് പ്രചരിക്കുന്ന അപവാദങ്ങള്‍ തങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നത് ഏറെ സങ്കടകരമാണെന്നും മണിയുടെ കുടുംബം വ്യക്തമാക്കി. മണിയുടെ മരണത്തിലും ആരോഗ്യത്തെ കുറിച്ചും തെറ്റായ വിവരങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി ആര്‍.എല്‍.വി രാമകൃഷ്ണന്‍ …