1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷെയ്ൻ വോണിന്റെ മരണത്തിൽ ദുരൂഹത? മുറിയിലും തലയണയിലും ടവ്വലിലും രക്തക്കറ
ഷെയ്ൻ വോണിന്റെ മരണത്തിൽ ദുരൂഹത? മുറിയിലും തലയണയിലും ടവ്വലിലും രക്തക്കറ
സ്വന്തം ലേഖകൻ: ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി തായ്‌ലൻഡ് പൊലീസ്. താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയ വില്ലയിലെ മുറിയിൽ ഉൾപ്പെടെ രക്തക്കറ കണ്ടെത്തിയതായി അവർ സ്ഥിരീകരിച്ചു. താരം താമസിച്ചിരുന്ന മുറിയിലും ഉപയോഗിച്ചിരുന്ന ബാത് ടവ്വലിലും തലയണയിലുമാണ് രക്തക്കറ കണ്ടെത്തിയതെന്ന് തായ്‌ലൻഡ് പൊലീസിനെ ഉദ്ധരിച്ച് ‘ദ് ബാങ്കോക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. …
യുക്രൈനിൽ നിന്ന് വ്യോമസേന യുടെ സി-17 വിമാനങ്ങൾ തിരിച്ചെത്തി; മടങ്ങിയത് 798 ഇന്ത്യക്കാരുമായി
യുക്രൈനിൽ നിന്ന് വ്യോമസേന യുടെ സി-17 വിമാനങ്ങൾ തിരിച്ചെത്തി; മടങ്ങിയത് 798 ഇന്ത്യക്കാരുമായി
സ്വന്തം ലേഖകൻ: ഇന്ത്യൻ വ്യോമസേനയുടെ നാല് വിമാനങ്ങളിലായി മാതൃരാജ്യത്തേക്ക് മടങ്ങിയത് 798 ഇന്ത്യൻ പൗരന്മാർ. റുമാനിയ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നാണ് വ്യോമസേനയുടെ സി-17 വിമാനങ്ങൾ മടങ്ങിയെത്തിയത്. ഘാസിയാബാദിലുള്ള വ്യോമസേനയുടെ ഹിൻഡൻ എയർബേസിലാണ് വിമാനങ്ങൾ ലാൻഡ് ചെയ്തത്. ആദ്യ സി-17 വിമാനം ബുച്ചാറെസ്റ്റിൽ നിന്നും 200 ഇന്ത്യക്കാരുമായി വ്യാഴാഴ്ച പുലർച്ചെ 1.30ന് എത്തി. സ്വീകരിക്കാനെത്തിയത് …
യുക്രൈൻ രക്ഷാദൗത്യം; കൂടുതൽ ഇന്ത്യക്കാർ എത്തുന്നു; മലയാളികൾക്കായി ഡൽഹിയിൽ നിന്ന് വിമാനം
യുക്രൈൻ രക്ഷാദൗത്യം; കൂടുതൽ ഇന്ത്യക്കാർ എത്തുന്നു; മലയാളികൾക്കായി ഡൽഹിയിൽ നിന്ന് വിമാനം
സ്വന്തം ലേഖകൻ: യുക്രൈയിനിൽ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന വിദ്യാർഥികൾ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസർഗോട്ടേക്കും ബസ് …
കോവിഡ്: അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി ഡിജിസിഎ
കോവിഡ്: അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി ഡിജിസിഎ
സ്വന്തം ലേഖകൻ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. ഇനിയൊരു ഉത്തരവ് വരുന്നത് വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡിജിസിഎയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് സൂചന. ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ചിട്ടുള്ള അന്താരാഷ്‌ട്ര കാർഗോ പ്രവർത്തനങ്ങൾക്കും മറ്റ് വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല. . …
ലോകത്തെ ഏറ്റവും വലിയ വിമാനവും റഷ്യന്‍ ആക്രമണ ത്തില്‍ തകർന്നു; പുനർനിർമ്മി ക്കുമെന്ന് യുക്രൈൻ
ലോകത്തെ ഏറ്റവും വലിയ വിമാനവും റഷ്യന്‍ ആക്രമണ ത്തില്‍ തകർന്നു; പുനർനിർമ്മി ക്കുമെന്ന് യുക്രൈൻ
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ വിമാനം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി യുക്രൈന്‍. ഞായറാഴ്ച കീവിനടുത്തെ എയര്‍ഫീല്‍ഡിലുണ്ടായ ആക്രമണത്തിലാണ് AN-225 മ്രിയ (യുക്രൈനിയന്‍ ഭാഷയില്‍ സ്വപ്‌നം എന്ന് അര്‍ഥം) വിമാനം തകര്‍ക്കപ്പെട്ടത്. റഷ്യയുടെ നടപടിയെ ശക്തമായ അപലപിച്ച യുക്രൈന്‍ തങ്ങളുടെ സ്വപ്‌ന വിമാനത്തെ പുനര്‍നിര്‍മിക്കുമെന്നും വ്യക്തമാക്കി. കോവിഡിന്റെ ഇരുണ്ട മണിക്കൂറുകളില്‍ പ്രതീക്ഷയുടെ അടയാളമായിരുന്ന വിമാനമാണ് റഷ്യ …
കോവിഡ് നാലാം തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്; ഒക്ടോബർ വരെ നീണ്ടു നിൽക്കും
കോവിഡ് നാലാം തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്; ഒക്ടോബർ വരെ നീണ്ടു നിൽക്കും
സ്വന്തം ലേഖകൻ: കോവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയിൽ ജൂൺ മാസത്തിൽ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ജൂൺ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബർ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. അതിനിടെ സംസ്ഥാനത്ത് …
ഒമാനിൽ ഈ വര്‍ഷം 35,000 സ്വദേശികൾക്ക് കൂടി ജോലി; പ്രവാസികള്‍ക്ക് തിരിച്ചടിയാകും
ഒമാനിൽ ഈ വര്‍ഷം 35,000 സ്വദേശികൾക്ക് കൂടി ജോലി; പ്രവാസികള്‍ക്ക് തിരിച്ചടിയാകും
സ്വന്തം ലേഖകൻ: സ്വദേശികള്‍ക്ക് ഈ വര്‍ഷം 35,000 തൊഴിലുകള്‍ കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇവര്‍ക്കായി പുതിയ ജോലികള്‍ കണ്ടെത്തി നല്‍കിയും നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നിന്ന് അവരെ ഒഴിവാക്കിയുമാണ് ഇത് സാധ്യമാക്കുകയെന്നും തൊഴില്‍ മന്ത്രി പ്രഫ. മഹദ് ബിന്‍ സൈദ് ബിന്‍ അലി ബാവൈന്‍ അറിയിച്ചു. …
യുക്രൈയ്ൻ പൗരന്റെ കാറിലേക്ക് ഇടിച്ചുകയറി റഷ്യൻ ടാങ്കർ: തലനാരിഴയ്‌ക്ക് രക്ഷപെടൽ; വീഡിയോ
യുക്രൈയ്ൻ പൗരന്റെ കാറിലേക്ക് ഇടിച്ചുകയറി റഷ്യൻ ടാങ്കർ: തലനാരിഴയ്‌ക്ക് രക്ഷപെടൽ; വീഡിയോ
സ്വന്തം ലേഖകൻ: റഷ്യൻ ആക്രമണത്തിനെതിരെയുള്ള യുക്രൈയ്‌ന്റെ പോരാട്ടം തുടരുകയാണ്. യുക്രൈയ്‌നിൽ നിന്നുള്ള നിരവധി വീഡിയോകൾ പുറത്തുവന്നിരുന്നു. അത്ഭുത രക്ഷപെടലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റഷ്യൻ ടാങ്കർ, എതിർ ദിശയിൽ സഞ്ചരിക്കുന്ന യുക്രൈയ്ൻ പൗരന്റെ കാറിന്റെ മുകളിലൂടെ കയറ്റുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. യുക്രൈയ്ൻ പൗരന്റെ വാഹനത്തിലേക്ക് ടാങ്കർ മനഃപ്പൂർവ്വം ഇടിച്ചു കയറ്റുകയായിരുന്നു. തകർന്ന കാറിൽ …
യുക്രൈയ്ൻ: മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ തെല്ലാം ചെയ്യും; നോർക്ക കൺട്രോൾ റൂം വിവരങ്ങൾ
യുക്രൈയ്ൻ: മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ തെല്ലാം ചെയ്യും; നോർക്ക കൺട്രോൾ റൂം വിവരങ്ങൾ
സ്വന്തം ലേഖകൻ: യുക്രൈയ്നിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം നോർക്ക റൂട്സ് കൈക്കൊള്ളുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആശങ്കൾക്കു വഴിയിടാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരാനുള്ള ഇന്ത്യൻ എംബസിയുടെ നിർദ്ദേശം പാലിക്കണം. ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ …
കുവൈത്ത് ദേശീയ ദിനം: ഇന്ത്യന്‍ എംബസിയില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍
കുവൈത്ത് ദേശീയ ദിനം: ഇന്ത്യന്‍ എംബസിയില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന  ആഘോഷ പരിപാടികള്‍
സ്വന്തം ലേഖകൻ: കുവൈത്ത് ദേശീയ ദിനം ഫെബ്രുവരി 25 നാളെ. കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന നമസ്‌തേ കുവൈത്ത് ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഉത്ഘാടനം ചെയ്തു. കുവൈത്തും ഇന്ത്യയും തമ്മില്‍ തുടരുന്ന സുദീര്‍ഘമായ ചരിത്ര പരവും സാംസ്‌കാരികവും പൈതൃകവുമായ സഹൃദ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സാംസ്‌കാരിക കലാ …