സ്വന്തം ലേഖകന്‍: ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന് മരണമണി, ഇനിമുതല്‍ ഓണ്‍ലൈന്‍ പതിപ്പു മാത്രം. വായനക്കാര്‍ കുറഞ്ഞതും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് ഉടമകളെ പത്രം അച്ചടി നിര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബ്രിട്ടനിലെ ആദ്യ ദേശീയ പത്രമാണ് ദി ഇന്‍ഡിപെന്‍ഡന്റ്. മാര്‍ച്ച് മുതല്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ദി ഇന്‍ഡിപെന്‍ഡന്റും സണ്‍ഡെ ഇന്‍ഡിപെന്‍ഡന്റും ഇ.എസ്.ഐ …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ ആനയെകൊണ്ട് രണ്ടുണ്ട് കാര്യം, എഴുന്നുള്ളിക്കാം ഒപ്പം മൗത്ത് ഓര്‍ഗനും വായിക്കാം. തമിഴ്‌നാട്ടിലെ തെപ്പക്കാട്ടെ ആന ക്യാമ്പിലെ ലക്ഷ്മി എന്ന പിടിയാനക്കാണ് മൗത്ത് ഓര്‍ഗന്‍ വായനയില്‍ അപൂര്‍വമായ സിദ്ധിയുള്ളത്. ലക്ഷ്മി മൗത്ത് ഓര്‍ഗന്‍ വായിക്കുന്ന വാര്‍ത്ത വൈറലായതോടെ ആനയും പാപ്പാനും താരങ്ങളായിരിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷമായി ലക്ഷ്മി മൗത്ത് ഓര്‍ഗന്‍ വായിക്കുന്നു. …
സ്വന്തം ലേഖകന്‍: ക്ലാസിലെ ആണ്‍കുട്ടികളുമായി ചൂടന്‍ ചാറ്റ്, ഫ്‌ലോറിഡയില്‍ അധ്യാപികയുടെ ജോലി പോയി. സ്വന്തം വിദ്യാര്‍ഥികളുമായി അശ്ലീല ചാറ്റിങ് നടത്തിയതിന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഫ്‌ളോറിഡയിലുള്ള അലന്‍ ഡി നീസി ഹൈസ്‌കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികക്കാണ് ചൂടന്‍ ചാറ്റ് നടത്തിയതിനെ തുടര്‍ന്ന് ജോലി പോയത്. മൂന്ന് വിദ്യാര്‍ഥികളോടാണ് അദ്ധ്യാപിക ചാറ്റിങ് …
സ്വന്തം ലേഖകന്‍: ക്രിക്കറ്റില്‍ ഇതിലും നാണംകെട്ട റെക്കോര്‍ഡ് സ്വപ്നങ്ങളില്‍ മാത്രം, പൂജ്യത്തിന് ഒരു ഇംഗ്ലീഷ് ക്ലബ് ആള്‍ ഔട്ടായി. ഒരു ടീം ഒരു റണ്‍പോലും നേടാതെ ഓള്‍ ഔട്ട് ആവുകയെന്നത് ലോക ക്രിക്കറ്റിലെ തന്നെ അപൂര്‍വതയാണ്. ഇംഗ്ലണ്ട് ആന്റ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡഡിന്റെ (ഇ.സി.ബി) നാഷണല്‍ സിക്‌സ് എ സൈഡ് ചാമ്പ്യന്‍ ഷിപ്പില്‍ ബാപ്ചില്‍ഡ് എന്ന …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി പാസ്‌പോര്‍ട്ടിനായി നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ട് ഭാര്യ യശോദ ബെന്നിന്റെ വിവരാവകാശ ഹര്‍ജി. മോദി പാസ്‌പോര്‍ട്ടിനായി നല്‍കിയ വിവാഹ രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യശോദബെന്‍ വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നത്. മതിയായ വിവാഹ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി യശോദ ബെന്നിന്റ പാസ്‌പോര്‍ട്ട് അപേക്ഷ കഴിഞ്ഞ നവംബറില്‍ അധികൃതര്‍ തള്ളിയിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ …
സ്വന്തം ലേഖകന്‍: പോരാട്ടം വീര്യം ചോരാതെ ലാന്‍സ് നായിക്ക് ഹനുമന്തപ്പ യാത്രയായി, രാജ്യത്തിന്റെ ആദരം. സിയാച്ചിനില്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ പ്രതീകമായിമായി മാറിയ ലാന്‍സ് നായിക് ഹനുമന്തപ്പ ന്യൂഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് അന്തരിച്ചത്. രണ്ടു ദിവസം മരണവുമായി ഇഞ്ചോടിഞ്ച് പോരാടിയായിരുന്നു അന്ത്യം. കൊടുംതണുപ്പില്‍ തകരാറിലായ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ …
സ്വന്തം ലേഖകന്‍: ശസ്ത്രക്രിയ കഴിഞ്ഞാല്‍ മുറിവ് ഇനി തുന്നിക്കെട്ടണ്ട, മുറിവുണക്കാന്‍ ലേസര്‍ വരുന്നു. സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഗവേഷകരാണ് മുറിവ് ഉണക്കാന്‍ ലേസര്‍ വിദ്യയെന്ന മാര്‍ഗം അവതരിപ്പിച്ചത്. ആഴമില്ലാത്ത മുറിവുകള്‍ പാടുകള്‍ പോലുമില്ലാതെ 15 മിനിറ്റുകൊണ്ട് ഭേദപ്പെടുത്താന്‍ ലേസര്‍ ചികിത്സയ്ക്കാകും. പന്നികളില്‍ നടത്തിയ പരീക്ഷണം വിജയമായെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ പ്രഫ. …
സ്വന്തം ലേഖകന്‍: ഒടുവില്‍ ബ്ലാക്ക് ഹോളുകളുടെ പിറുപിറുക്കല്‍ പിടിച്ചെടുത്തു, വര്‍ഷങ്ങള്‍ക്കു ശേഷം ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിന് തെളിവ്. ലൂസിയാന അഡ്വാന്‍സ് ലിഗോ ഡിറ്റക്ടറില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് 130 കോടി വര്‍ഷം മുമ്പ് കൂട്ടിയിടിച്ച തമോഗര്‍ത്തങ്ങള്‍ പുറപ്പെടുവിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പിടിച്ചെടുത്തത്. ഇത്തരം തരംഗങ്ങളെ റേഡിയോ തരംഗങ്ങളാക്കി മാറ്റിയാണു ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിനു സ്ഥിരീകരണം നല്‍കിയത്. ഒരു നൂറ്റാണ്ട് മുമ്പ് …
സ്വന്തം ലേഖകന്‍: മിന്നല്‍ വേഗമുള്ള ഇന്റര്‍നെറ്റുമായി ലണ്ടന്‍ യൂണീവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍, ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡില്‍ താഴെ സമയം മാത്രം. സെക്കന്‍ഡില്‍ 1.25 ടെറാബൈറ്റ് വേഗമുള്ള ഇന്റര്‍നെറ്റ് ബന്ധം വൈകാതെ യഥാര്‍ഥ്യമാകും. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഡോ. റോബര്‍ട്ട് മാതര്‍ ആണു ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. വൈഫൈയില്‍ റേഡിയോ തരംഗങ്ങള്‍ സംക്ഷിപ്തമാക്കാനുപയോഗിക്കുന്ന …
സ്വന്തം ലേഖകന്‍: 106 വര്‍ഷങ്ങള്‍ക്കു ശേഷം ടൈറ്റാനിക് പുനര്‍ജനിക്കുന്നു, അത്യന്താധുനിക സൗകര്യങ്ങളോടെ പുതിയ കപ്പല്‍. കന്നിയാത്രയില്‍ മഹാ ദുരന്തത്തില്‍ കലാശിച്ച ടൈറ്റാനിക് തുടര്‍ന്ന് സിനിമയിലൂടെ വീണ്ടുമെത്തി ലോകത്തിന്റെ കണ്ണുനനയിച്ചിരുന്നു. എന്നാല്‍ കപ്പലിന്റെ മൂന്നാം വരവ് ശരിക്കും കപ്പലായാണ്. ടൈറ്റാനിക് 2 എന്ന് പേരിട്ടിരിക്കുന്ന കപ്പല്‍ 2018 ഓടെ കടലില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ …