സ്വന്തം ലേഖകന്‍: ചില ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കുന്നതിനെതിരെ നടി വിദ്യാ ബാലന്‍ രംഗത്ത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങളെ ലംഘിക്കുന്നത് ശരിയല്ലെന്ന് വിദ്യ തുറന്നടിച്ചു. ഇത്തരമൊരു ചോദ്യം ഇപ്പോഴെങ്കിലും ഉന്നയിച്ചത് നന്നായി. സാമൂഹിക ജീവിതത്തിലും ജോലിയിലെ അവസരങ്ങളിലും ഉള്‍പ്പടെ എല്ലായിടത്തും സ്ത്രീക്കും പുരുഷനും തുല്യത ലഭിക്കണം, മാധ്യമങ്ങളോട് പ്രതികരിക്കവെ വിദ്യാ ബാലന്‍ …
സ്വന്തം ലേഖകന്‍: 15 വയസുള്ള വിദ്യാര്‍ഥിനിയെ ലൈംഗിതകക്ക് ഉപയോഗിച്ചു, ആരാധകരെ ഞെട്ടിച്ച് പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരത്തിന്റെ കുറ്റസമ്മതം. ഇംഗ്ലണ്ടിന്റെ ദേശീയ ഫുട്‌ബോള്‍ താരവും സണ്ടര്‍ലാന്റിന്റെ കളിക്കാരനുമായ ആദം ജോണ്‍സണാണ് 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ലൈംഗികത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയിലെ വിചാരണക്കിടയില്‍ കുറ്റസമ്മതം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ചു …
സ്വന്തം ലേഖകന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി, മൈതാനത്തില്‍ ടെന്നീസ് പന്തുമഴ പെയ്യിച്ച് ആരാധകരുടെ പ്രതിഷേധം. സെമി ഫൈനല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ടെന്നീസ് പന്തുകള്‍ വലിച്ചെറിഞ്ഞാണ് ആരാധകള്‍ നിരക്ക് കൂട്ടിയതിലുള്ള ദേഷ്യം തീര്‍ത്തത്. ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട് ക്ലബിന്റെ ആരാധകരാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് സൂചന. സ്വന്തം നാട്ടില്‍ ഏറ്റവും അധികം ആരാധകരുള്ള ടീമുകളിലൊന്നാണ് …
സ്വന്തം ലേഖകന്‍: ദേശ സ്‌നേഹം മൂത്ത് റിപ്പബ്ലിക് ദിനത്തില്‍ വളര്‍ത്തു നായയെ ദേശീയ പതാക ഉടുപ്പിച്ചയാള്‍ അറസ്റ്റില്‍. സൂറത്ത് സ്വദേശി ഭാരത് ഗോലിയെയാണ് ദേശീയ പതാക അപമാനിച്ചു എന്ന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ദേശത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നത് തടയല്‍ നിയമമനുസരിച്ചാണ് അറസ്റ്റ്.സൂറത്ത് സ്വദേശിയായ അസീസ് സൈക്കിള്‍വാലയുടെ പരാതിയിലാണ് അറസ്റ്റ്. വളര്‍ത്തുമൃഗങ്ങളുടെ മാരത്തണിന് മുന്നോടിയായി …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ മകളെ അച്ഛന്‍ ബലാത്സംഗം ചെയ്തതായി പരാതി. മകള്‍ പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ അമ്മയുമായി വേര്‍പിരിഞ്ഞ അച്ഛനെ കാണാനെത്തിയ മകള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. അച്ഛനെ മകള്‍ തന്നെയാണ് 20 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്. നീണ്ടകാലത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം ക്യൂന്‍സ് ലാന്‍ഡില്‍ കഴിയുകയായിരുന്ന പിതാവിനെ പെണ്‍കുട്ടി കണ്ടെത്തുകയായിരുന്നു. നേരത്തെ അടിപിടിക്കേസില്‍ ജയിലില്‍ …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ സുനാമി കവര്‍ന്നെടുത്ത ജീവനുകള്‍ പ്രേതങ്ങളായി അലയുന്നു, ടാക്‌സി ഡ്രൈവര്‍മാരുടെ നേര്‍സാക്ഷ്യം. ജപ്പാനിലെ ചില ടാക്‌സി ഡ്രൈവര്‍മാരുടെ അനുഭവ കഥകളാണ് പുതിയ വെളിപ്പെടുത്തലായി പുറത്തു വന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ആദ്യ സംഭവം. ഇഷിനോമാകി റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ഒരു പെണ്‍കുട്ടി ടാക്‌സിപിടിച്ചു. നീണ്ട കോട്ടുധരിച്ച, 20 നും 25 നും ഇടയില്‍ പ്രായമുള്ള സുമുഖയായ …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ ഏറ്റവും വലിയ തലവേദന വൈഫൈ കണക്ഷനെന്ന് പ്രസിഡന്റ് ബാരക് ഒബാമ. എല്ലാ സൗകര്യങ്ങളും തികഞ്ഞ വൈറ്റ് ഹൗസില്‍ വൈഫൈ സൗകര്യം മാത്രം തീരെ കാര്യക്ഷമമല്ലെന്ന് ഒബാമ സാക്ഷ്യപ്പെടുത്തുന്നു. ബി.ബി.സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഒബാമയുടെ വെളിപ്പെടുത്തല്‍. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായ വൈറ്റ് ഹൗസില്‍ ഒബാമമിഷേല്‍ ദമ്പതികളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് …
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റ് സമത്വത്തിന് ട്രായ് പച്ചക്കൊടി വീശി, ഫേസ്ബുക്കിന്റെ ഫ്രീ ബേസിക് പദ്ധതിക്ക് കനത്ത തിരിച്ചടി. ഇന്റര്‍നെറ്റ് സമത്വത്തിന് (നെറ്റ് ന്യൂട്രാലിറ്റി) ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) അംഗീകാരം നല്‍കിയതോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേക സേവനങ്ങള്‍ക്ക് അധികം തുക ഈടാക്കാനുള്ള ടെലികോം സേവനദാതാക്കളുടെ നീക്കത്തിനും അവസാനമായി. ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ സൗജന്യം അല്ലെങ്കില്‍ നിരക്കിളവ് …
സ്വന്തം ലേഖകന്‍: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം, പരിഹാരം തേടി ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കേല്‍ തുര്‍ക്കിയില്‍. റഷ്യയുടെ പിന്തുണയോടെ അലപ്പോയില്‍ സിറിയന്‍ സര്‍ക്കാര്‍ സൈനിക നടപടി ശക്തമാക്കിയതോടെ തുര്‍ക്കി അതിര്‍ത്തിയില്‍ പതിനായിരങ്ങളാണ് അഭയാര്‍ഥികളായി എത്തിയിരിന്നു. കടല്‍ മാര്‍ഗം തുര്‍ക്കിയിലൂടെ യൂറോപ്പിലേക്ക് കടക്കുന്നവരില്‍ ബോട്ടു മുങ്ങി മരിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തുര്‍ക്കി …
സ്വന്തം ലേഖകന്‍: ഒക്ടോബറില്‍ ദുബായില്‍ പെയ്ത പണമഴയുടെ പിന്നില്‍ ബാങ്കുകൊള്ളക്കാരന്‍. 2015 ഒക്‌ടോബര്‍ മാസത്തില്‍ ബാനിയാസ് പ്രദേശത്താണ് ആകാശത്തു നിന്ന് പണം മഴ പോലെ പെയ്തത്. സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. സംഭവത്തിനു പുറകിലുള്ള രഹസ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രദേശത്തെ ഒരു കടയില്‍ നിന്നും അന്നത്തെ വരുമാനം ഉടമയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ പോയ സെയില്‍സ്മാനെ …