1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ഉടന്‍ മോചിപ്പിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ഉടന്‍ മോചിപ്പിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ഉടന്‍ മോചിപ്പിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി. മൂന്നര വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുകയാണ് ജൂലിയന്‍ അസാന്‍ജ്. അസാന്‍ജിന്റേത് അന്യായ തടങ്കലാണെന്നും അദ്ദേഹത്തിനെതിരെ നിയമപരമായി കുറ്റം ചാര്‍ത്തിയിട്ടില്ലെന്നും 18 പേജുള്ള റിപ്പോര്‍ട്ടില്‍ സമിതി വ്യക്തമാക്കി. പ്രാഥമികാന്വേഷണം മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് സമിതി ചെയര്‍മാന്‍ സിയോങ് …
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധനം വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പ്രശ്‌നമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധനം വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പ്രശ്‌നമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധനം വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പ്രശ്‌നമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. അതിനാല്‍ നിരോധനം നീക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതില്‍ ബോധിപ്പിച്ചു. ശബരിമലയില്‍ 10 മുതല്‍ 50 വരെ പ്രായക്കാരായ സ്ത്രീകള്‍ക്കുള്ള നിരോധനമാണ് വിവാദമായിരിക്കുന്നത്. മതപരമായ ആചാരവും വിശ്വാസവും വെച്ചുപുലര്‍ത്താന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛേദ …
പ്രശസ്ത ഗായകന്‍ സോനു നിഗമിനെ വിമാനത്തില്‍ പാടാന്‍ അനുവദിച്ച ക്യാബിന്‍ ക്രൂ അംഗങ്ങളുടെ ജോലി പോയി, നടപടി പാട്ട് വൈറലായതിനെ തുടര്‍ന്ന്
പ്രശസ്ത ഗായകന്‍ സോനു നിഗമിനെ വിമാനത്തില്‍ പാടാന്‍ അനുവദിച്ച ക്യാബിന്‍ ക്രൂ അംഗങ്ങളുടെ ജോലി പോയി, നടപടി പാട്ട് വൈറലായതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: പ്രശസ്ത ഗായകന്‍ സോനു നിഗമിനെ വിമാനത്തില്‍ പാടാന്‍ അനുവദിച്ച ക്യാബിന്‍ ക്രൂ അംഗങ്ങളുടെ ജോലി പോയി, നടപടി പാട്ട് വൈറലായതിനെ തുടര്‍ന്ന്. ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു യാത്രക്കാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ആകാശത്ത് സോനു നിഗമിന്റെ പാട്ട്. കഴിഞ്ഞ മാസം ജോഥാപൂരില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം. ദൃശ്യങ്ങള്‍ വൈറലായതോടെ അഞ്ചു ജീവനക്കാര്‍ക്കെതിരെ …
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും, യുവരാജും ഹര്‍ബജനും ടീമില്‍
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും, യുവരാജും ഹര്‍ബജനും ടീമില്‍
സ്വന്തം ലേഖകന്‍: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും, യുവരാജും ഹര്‍ബജനും ടീമില്‍. പവന്‍ നേഗിയാണ് പതിനഞ്ചംഗ ടീമിലെ ഏക പുതുമുഖം. ശിഖര്‍ ധവാനും രോഹിത് ശര്‍മയും അജിങ്ക്യ രഹാനെ എന്നിവരും ടീമില്‍ ഇടം നേടി. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ആഷിഷ് നെഹ്‌റയും ജസ്പ്രീത് ബ്രൂമയും ടീമില്‍ സ്ഥാനം …
രാജ്യ വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളില്‍ 50% വനിതാ സംവരണം നിര്‍ബന്ധമാക്കാന്‍ നിയമ ഭേദഗതി വരുന്നു
രാജ്യ വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളില്‍ 50% വനിതാ സംവരണം നിര്‍ബന്ധമാക്കാന്‍ നിയമ ഭേദഗതി വരുന്നു
സ്വന്തം ലേഖകന്‍: രാജ്യ വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളില്‍ 50% വനിതാ സംവരണം നിര്‍ബന്ധമാക്കാന്‍ നിയമ ഭേദഗതി വരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം 50 ശതമാനമായി ഉയര്‍ത്താന്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് പഞ്ചായത്ത് രാജ് മന്ത്രി ബീരേന്ദര്‍ സിങ് പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ സ്ത്രീകള്‍ക്ക് 50 ശതമാനം സ്ഥാനങ്ങള്‍ സംവരണമുണ്ട്. ഭരണഘടനാ …
ബംഗളുരുവില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍
ബംഗളുരുവില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരികയാണെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ടാന്‍സാനിയ ഇന്ത്യക്ക് കത്തയച്ചിരുന്നു. സംഭവത്തില്‍ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തിയ ടാന്‍സാനിയന്‍ പ്രതിനിധി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സംഭവിച്ചുകൂടാത്തതാണ് ഇതെന്നും പറഞ്ഞു. …
സംസ്‌കൃത ഭാഷാ ഗവേഷണത്തിന് ചിക്കാഗോ യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ ദമ്പതിമാരുടെ വക 35 ലക്ഷം ഡോളര്‍
സംസ്‌കൃത ഭാഷാ ഗവേഷണത്തിന് ചിക്കാഗോ യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ ദമ്പതിമാരുടെ വക 35 ലക്ഷം ഡോളര്‍
സ്വന്തം ലേഖകന്‍: സംസ്‌കൃത ഭാഷാ ഗവേഷണത്തിന് ചിക്കാഗോ യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ ദമ്പതിമാരുടെ വക 35 ലക്ഷം ഡോളര്‍. ഇന്ത്യന്‍ ദമ്പതിമാരായ ഗുരു രാമകൃഷ്ണന്‍, അനുപമ എന്നിവരാണ് സംസ്‌കൃത ഭാഷാപഠനത്തിനായി ഭീമമായ തുക സംഭാവന നല്‍കിയത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അസ്റ്റിയ ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗമാണ് അനുപമ …
ചെറുപ്പത്തില്‍ തന്നെ വൃദ്ധരാകുന്ന അസുഖം ബാധിച്ച ഡല്‍ഹിയിലെ കുട്ടികള്‍ രാജ്യത്തിന്റെ വേദനയാകുന്നു
ചെറുപ്പത്തില്‍ തന്നെ വൃദ്ധരാകുന്ന അസുഖം ബാധിച്ച ഡല്‍ഹിയിലെ കുട്ടികള്‍ രാജ്യത്തിന്റെ വേദനയാകുന്നു
സ്വന്തം ലേഖകന്‍: ചെറുപ്പത്തില്‍ തന്നെ വൃദ്ധരാകുന്ന അസുഖം ബാധിച്ച ഡല്‍ഹിയിലെ കുട്ടികള്‍ രാജ്യത്തിന്റെ വേദനയാകുന്നു. കേശവ് കുമാര്‍, അഞ്ചലി കുമാരി എന്നീ സഹോദരങ്ങളിലാണ് ചെറു പ്രായത്തില്‍ തന്നെ വൃദ്ധരുടെ ശരീര പ്രത്യേകതകള്‍ ഉടലെടുത്തത്. അഞ്ചലിക്ക് ഏഴു വയസ്സും കേശവിന് 18 മാസവും മാത്രമേ പ്രായമായിട്ടുള്ളു. പക്ഷേ ഇരുവരുടെയും ശരീരപ്രകൃതി വൃദ്ധരുടേതാണ്. തൊലികള്‍ ചുക്കിചുളിയുകയും ശരീര ഭാഗങ്ങള്‍ക്ക് …
ബിന്‍ ലാദന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുള്ള ആശയം ലഭിച്ചത് ഈജിപ്ഷ്യന്‍ വിമാന അപകടത്തില്‍ നിന്ന്?
ബിന്‍ ലാദന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുള്ള ആശയം ലഭിച്ചത് ഈജിപ്ഷ്യന്‍ വിമാന അപകടത്തില്‍ നിന്ന്?
സ്വന്തം ലേഖകന്‍: ബിന്‍ ലാദന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുള്ള ആശയം ലഭിച്ചത് ഈജിപ്ഷ്യന്‍ വിമാന അപകടത്തില്‍ നിന്ന്? 1999 ല്‍ ഒരു ഈജിപ്ഷ്യന്‍ വിമാനം പൈലറ്റ് മനപൂര്‍വം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ താഴ്ത്തിയ സംഭവത്തില്‍ നിന്നാണ് ലാദന്‍ 9/11 ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഭീകര സംഘടനയായ അല്‍ ഖൊയ്ദ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. …
ബോയിംഗ് 737 വിമാനത്തില്‍ ഒറ്റക്ക് പറന്ന ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള വിമാന യാത്രക്കാരി
ബോയിംഗ് 737 വിമാനത്തില്‍ ഒറ്റക്ക് പറന്ന ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള വിമാന യാത്രക്കാരി
സ്വന്തം ലേഖകന്‍: ബോയിംഗ് 737 വിമാനത്തില്‍ ഒറ്റക്ക് പറന്ന ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള വിമാന യാത്രക്കാരി. പുതുവര്‍ഷം ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ച ചൈനീസ് യാത്രക്കാരിക്കാണ് ബോയിംഗ് 737 വിമാനത്തില്‍ ഒറ്റക്കൊരു യാത്ര തരപ്പെട്ടത്. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള വിമാനയാത്രക്കാരി എന്നാണ് ലോക മാധ്യമങ്ങള്‍ ഈ യുവതിയെ വിശേഷിപ്പുക്കുന്നത്. ചൈനയിലെ ഈ വര്‍ഷത്തെ പുതുവര്‍ഷാഘോഷം ഫെബ്രുവരി എട്ടിനാണ്. …