സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ നിലവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. ലിംഗ നിര്‍ണയ പരിശോധന നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്ര മന്ത്രിസഭ പരിഗണിക്കുന്നുണ്ടെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗന്ധി പറഞ്ഞു. പെണ്‍ ഭ്രൂണഹത്യ തടയുക എന്ന ലക്ഷ്യത്തോടെ രണ്ട് പതിറ്റാണ്ട് …
സ്വന്തം ലേഖകന്‍: സിക്ക വൈറസിനുള്ള മറുമരുന്ന് കണ്ടുപിടിച്ചതായി ഇന്ത്യന്‍ ഗവേഷക സംഘം, പ്രഖ്യാപനം ഹൈദരാബാദില്‍. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് തുടങ്ങി യൂറോപ്പിലേക്കും ഏഷ്യയിലേക്കും സിക വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രതിരോധ മരുന്ന് കണ്ടത്തെിയെന്ന വാര്‍ത്ത. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന പരീക്ഷണശാലയിലെ ഗവേഷകരാണ് പ്രതിരോധമരുന്നായ സികവാക് വികസിപ്പിച്ചതായി …
സ്വന്തം ലേഖകന്‍: ഇന്ത്യയെ നാണം കെടുത്തി ബംഗളുരുവില്‍ ടാന്‍സാനിയക്കാരിയെ ആള്‍ക്കൂട്ടം നഗ്‌നയാക്കി മര്‍ദിച്ച് പൊതു നിരത്തിലൂടെ നടത്തി. ജനക്കൂട്ടം യുവതിയുടെ കാര്‍ കത്തിക്കുകയും ചെയ്തു. ബംഗളൂരുവില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ 21 കാരിയാണ് ജനക്കൂട്ടത്തിന്റെ രോഷത്തിനിരയായത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു സംഭവം. ഞായറാഴ്ച ഇവരുടെ കാര്‍ ഇടിച്ച് ഹെസര്‍ഘട്ട സ്വദേശിയായ 35 കാരന്‍ മരിച്ചെന്ന് …
സ്വന്തം ലേഖകന്‍: വാഹന പരിശോധനക്കിടെ ഊതിച്ചപ്പോള്‍ മുഖത്ത് തുപ്പല്‍ തെറിച്ചതിന് സ്‌കൂട്ടര്‍ യാത്രികന്റെ കരണത്ത് അടിച്ച എസ്‌ഐയെ നാട്ടുകാര്‍ പെരുമാറി, ഒടുവില്‍ എസ്‌ഐയുടെ മാപ്പും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ സുമിത്ത് ജോസ് അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രികന്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഊതാന്‍ ആവശ്യപ്പെടുകയും ഊതിക്കുന്നതിനിടെ എസ്.ഐയുടെ മുഖത്തേയ്ക്ക് തുപ്പല്‍ …
സ്വന്തം ലേഖകന്‍: മുംബൈ വിമാനത്താവളത്തില്‍ പരിശോധനയെന്ന പേരില്‍ വികലാംഗ പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിച്ചത് വിവാദമാകുന്നു. മുംബൈ നിവാസിയായ അന്‍താര ടെലങ്ക് എന്ന ഇരുപത്തിനാലുകാരിക്കാണ് മുംബൈ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് മറക്കാനാകാത്ത അനുഭവം ഉണ്ടായത്. കൃത്രിമക്കാലില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് തന്നെ പരിശോധിച്ചതെന്ന് അന്‍താര പറയുന്നു. പതിനെട്ടാം വയസിലാണ് ഒരു അപകടത്തെ തുടര്‍ന്ന് അന്‍താരയുടെ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ സിക വൈറസിന്റെ താണ്ഡവം ഇന്ത്യയില്‍ ടാറ്റയുടെ പുതിയ കാറിന് കൊടുത്ത പണി. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ ആഘോഷപൂര്‍വം അവതരിപ്പിച്ച ചെറു കാറിന്റെ പേരും സിക എന്നാണ്. തൊട്ടുപിന്നാലെ സിക്ക എന്ന പേരില്‍ മാരക വൈറസ് വാര്‍ത്തയാകുകയും ചെയ്തു. കൊതുകുകള്‍ പരത്തുന്ന ഈ വയറസ് ബാധിച്ചാല്‍ തലച്ചോര്‍ ചുരുങ്ങുന്നതുള്‍പ്പെടെ ഒട്ടേറെ ആരോഗ്യ …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് പാസ്‌വേര്‍ഡ് ഒന്നു തിരുത്തി, ഫലം തടവും പിഴയും. അബുദാബിയിലാണ് സംഭവം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പാസ്‌വേഡ് തിരുത്തിയ ഏഷ്യന്‍ വംശജനാണ് തടവും പിഴയും ശിക്ഷ ലഭിച്ചത്. പ്രതിക്ക് തടവുശിക്ഷ വിധിച്ച അപ്പീല്‍ കോടതിയുടെ വിധി പരമോന്നത കോടതി ശരിവയ്ക്കുകയായിരുന്നു. സ്ഥാപന മേധാവിയുടെ അനുമതിയില്ലാതെ പ്രതി ഫേസ്ബുക്ക് അക്കൗണ്ടിന്റെ പാസ്‌വേഡ് …
സ്വന്തം ലേഖകന്‍: സ്വവര്‍ഗാനുരാഗം കുറ്റകരമാണോ എന്നത് പുന:പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. സ്വവര്‍ഗാനുരാഗം പ്രകൃതി വിരുദ്ധവും ഇന്ത്യന്‍ ശിക്ഷാ നിയമം 377 മത്തെ വകുപ്പ് പ്രകാരം കുറ്റൃത്യവുമാണെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയാണ് തീരുമാനത്തിനായി ഭരണഘടനാ ബെഞ്ചിന് വിട്ടത്. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് 2009 ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ അടിവസ്ത്രം ഇന്ത്യയില്‍ നിന്ന്, ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങി ആഗ്രയിലെ സഹോദരന്മാര്‍. ലോകത്തിലെ ഏറ്റവും ഭാരം കൂടിയതും വലിയതുമായ അടിവസ്ത്രം നിര്‍മ്മിച്ചാണ് ആഗ്രയില്‍ നിന്നുള്ള സഹോദരന്മാരായ ഫൈസല്‍ ഖാന്‍, അനിസ് ഖാന്‍ എന്നിവര്‍ ഗിന്നസ് ബുക്കിനടുത്ത് എത്തിയിരിക്കുന്നത്. 18 അടി ഉയരവും രണ്ട് കിലോ ഭാരവുമുള്ള അടിവസ്ത്രമാണ് ഇരുവരും ചേര്‍ന്ന് …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ വന്‍ ഭീകരവേട്ട, 9 യുഎസ് പൗരന്മാര്‍ അടക്കം 33 പേര്‍ പിടിയില്‍. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കര്‍ശന പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലു യു.എസ് പൗരന്മാരെ കഴിഞ്ഞ തിങ്കളാഴ്ചയും മറ്റുള്ളവരെ പിന്നീടുമാണ് പിടികൂടിയത്. പൗരന്മാര്‍ അറസ്റ്റിലായ വിവരം ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കയും സ്ഥിരീകരിച്ചു. എന്നാല്‍ …