സ്വന്തം ലേഖകൻ: യുക്രൈയ്നിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം നോർക്ക റൂട്സ് കൈക്കൊള്ളുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആശങ്കൾക്കു വഴിയിടാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരാനുള്ള ഇന്ത്യൻ എംബസിയുടെ നിർദ്ദേശം പാലിക്കണം. ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ …
സ്വന്തം ലേഖകൻ: കുവൈത്ത് ദേശീയ ദിനം ഫെബ്രുവരി 25 നാളെ. കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന നമസ്‌തേ കുവൈത്ത് ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഉത്ഘാടനം ചെയ്തു. കുവൈത്തും ഇന്ത്യയും തമ്മില്‍ തുടരുന്ന സുദീര്‍ഘമായ ചരിത്ര പരവും സാംസ്‌കാരികവും പൈതൃകവുമായ സഹൃദ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സാംസ്‌കാരിക കലാ …
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. അതേ സമയം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യുക. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യംചെയ്യല്‍. മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. …
സ്വന്തം ലേഖകൻ: ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കാമില രാജ്ഞിയെന്ന് അറിയപ്പെടണമെന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടീഷ് സിംഹാസനത്തിൽ 70 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് എലിസബത്ത് രാജ്ഞി. ഈ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയിലാണ് കാമിലയെ രാജ്ഞിയാക്കണമെന്ന തന്റെ ആഗ്രഹം എലിസബത്ത് രാജ്ഞി പറഞ്ഞത്. ‘ചാൾസ് രാജാവാകുമ്പോൾ കാമില രാജ്ഞിയാകണെന്ന് ഞാൻ ആത്മാർത്ഥമായി …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഒറ്റ ഫോൺവിളിയിലാണു തനിക്കു സ്പേസ് പാർക്കിൽ ജോലി കിട്ടിയതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. യുഎഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയായിരുന്ന തന്നോട് അവിടം സുരക്ഷിതമല്ലാത്തതിനാൽ രാജിവയ്ക്കാൻ നിർദേശിച്ചതു ശിവശങ്കറാണ്. സ്പേസ് പാർക്കിൽ ജോലിക്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ച കെപിഎംജി എന്ന കൺസൽറ്റൻസിയെ ശിവശങ്കർ ഇടപെട്ടു മാറ്റിയതിനുശേഷമാണ് പിഡബ്ല്യുസിയെ …
സ്വന്തം ലേഖകൻ: ഏഷ്യൻ, ആഫ്രിക്കൻ മേഖലകളിലെ 8 രാജ്യങ്ങളിൽ നിന്നു കൂടി സൗദി അറേബ്യയിലേക്കു ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നു. ചില രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 60% വരെ വർധിച്ചതും ഉയർന്ന റിക്രൂട്മെന്റ് നിരക്കുകളും കടുത്ത നിബന്ധനകളുമാണു കൂടുതൽ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട് ചെയ്യാൻ സൗദിയെ …
സ്വന്തം ലേഖകൻ: ഖത്തറിന്റെ കോവിഡ് അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസിനെകുറിച്ചുള്ള സമഗ്ര ഗൈഡ് പുറത്തിറക്കി. പൊതുജനാരോഗ്യ മന്ത്രാലയമാണു ഗൈഡ് പുറത്തിറക്കിയത്. ഇഹ്‌തെറാസിലെ ഹെൽത്ത് സ്റ്റേറ്റസ് നിറങ്ങൾ സൂചിപ്പിക്കുന്നവ, ഗോൾഡ് ഫ്രെയിം യോഗ്യത, കോവിഡ് മുക്തരുടെ സ്റ്റേറ്റസ്, കോവിഡ് പരിശോധനാ ഫലം എന്നിവയ്ക്കു പുറമേ ഇഹ്‌തെറാസ് സംബന്ധിച്ച പൊതു വിവരങ്ങളും അടങ്ങിയതാണു ഗൈഡ്. 2020 മേയ് 22 …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തേണ്ട സമയമായെന്നും എന്നാല്‍ പൂര്‍ണ ജാഗ്രതയോടെ മാത്രമേ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പാടുള്ളുവെന്നും മന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് അറിയിച്ചു. നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുതെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ചും വൈറസ് ബാധിതരായ ആളുകളുടെ സങ്കീര്‍ണതകള്‍ ലഘൂകരിക്കുന്നതിലെയും …
സ്വന്തം ലേഖകൻ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ അനാവരണം ചെയ്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പുസ്തകം. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നപേരിലുള്ള പുസ്തകത്തില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളെയും മാധ്യമങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പുസ്തകം അടുത്ത ദിവസം പുറത്തിറങ്ങും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്റെ …