സ്വന്തം ലേഖകന്‍: പത്മ പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ല, ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പത്മ പുരസ്‌കാര ജേതാക്കളുടെ പട്ടികയില്‍ അര്‍ഹതപ്പെടാത്തവരും കടന്നുകൂടിയെന്ന ആരോപണങ്ങള്‍ ഉയരുന്നതിന് ഇടയിലാണ് പുരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന പ്രതികരണവുമായി പത്മശ്രീ ജേതാവ് രാജമൗലി രംഗത്തെത്തിയത്. പത്മശ്രീ ലഭിക്കുന്നതിനുമാത്രം കലാപരമായ യാതൊരു നേട്ടവും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന ആദ്യ ബ്രിട്ടീഷ് പൗരന്‍ ജിഹാദി ജാക്ക് എന്ന ജാക്ക് ലെറ്റസ് സിറിയയിലേക്ക് പോയത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന് അമ്മ സാല്ലി ലെറ്റസ്. തന്റെ മകന്‍ ഒരു തീവ്രവാദ സംഘടനയിലും അംഗമല്ലെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അവന്‍ സിറിയയിലേക്ക് പോയതെന്നും അമ്മ സാല്ലി ലെറ്റസ് പറഞ്ഞു. 2014 ല്‍ മാതാപിതാക്കളെ വിട്ടുപോയ ജാക്ക് …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ എഞ്ചിനീയറിങ് ബിരുദധാരികളില്‍ 80 ശതമാനവും തൊഴിലില്ലാത്തവര്‍, പഠന നിലവാരം കുത്തനെ താഴോട്ടെന്ന് സര്‍വേ ഫലം. ആസ്പിരിങ് മൈന്‍ഡ്‌സ് നാഷണല്‍ എംപ്ലോയബിലിറ്റി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്‌യാന്‍ പ്രാപ്തമായ കഴിവില്ലെന്നതാണ് എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ജോലി കിട്ടാത്തതിന്റ കാരണം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ 650 എഞ്ചിനീയറിംഗ് …
സ്വന്തം ലേഖകന്‍: സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം 12 മണിക്കൂറായി ഉയര്‍ത്തണമെന്ന് ആര്‍എസ്എസ്. വിദ്യാഭ്യാസ രംഗത്ത് വിചിത്രമായ പരിഷ്‌കാര നിര്‍ദ്ദേശങ്ങളാണ് ആര്‍.എസ്.എസ്. മുന്നോട്ടു വക്കുന്നത്. നിലവില്‍ ആറ് മണിക്കൂറാണ് സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം. ഇത് പന്ത്രണ്ട് മണിക്കൂറായി ഉയര്‍ത്തിയാല്‍ സംസ്‌കൃതം അടക്കമുള്ള ഭാഷകള്‍ പഠിപ്പിക്കാന്‍ സാധിക്കുമെന്ന് ആര്‍.എസ്.എസ് പറയുന്നു. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിയാണ് ഇത്തരമൊരു …
സ്വന്തം ലേഖകന്‍: മുസ്ലിം പുരുഷന്മാര്‍ക്ക് മറ്റു മതങ്ങളിലെ സ്ത്രീകളെ അപമാനിക്കുന്നതിനും ബലാത്സംഗം ചെയ്‌യുന്നതിനും അനുവാദമുണ്ടെന്ന് ഈജിപ്തിലെ വനിതാ പ്രൊഫസര്‍. ഈജിപ്റ്റിലെ വനിതാ പ്രൊഫസറായ സുവാദ് സാലെയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. യുദ്ധത്തില്‍ തടവുകാരാക്കുന്ന സ്ത്രീകളുമായി മുസ്ലിങ്ങള്‍ക്ക് ഭാര്യയോടെന്നപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നും ഇവര്‍ പറയുന്നു. ഈജിപ്റ്റിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ അധ്യാപികയാണ് സുവാദ് സാലെ. പ്രസ്താവന …
സ്വന്തം ലേഖകന്‍: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, രജനീകാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷന്‍. മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ജഗ്‌മോഹനും മാധ്യമ സംരംഭകന്‍ രാമോജി റാവുവിനും പത്മവിഭൂഷന്‍ ലഭിച്ചു. റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷന്‍ ലഭിച്ചു. മുന്‍ സി.എ.ജി വിനോദ് റായി, ബോളിവുഡ് താരം അനുപം ഖേര്‍, ഗായകന്‍ ഉദിത് നാരായണന്‍ …
സ്വന്തം ലേഖകന്‍: തമിഴ്‌നാട് മെഡിക്കല്‍ കോളേജുകളില്‍ തോന്നിയ ഫീസ്, ഉയര്‍ന്ന ഫീസ് താങ്ങാനാവാതെ മൂന്നു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു. എസ്.വി.എസ്. യോഗാ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളായ ഇ. ശരണ്യ (18), വി. പ്രിയങ്ക (18), ടി. മോണിഷ (19) എന്നിവരാണു കിണറ്റില്‍ച്ചാടി മരിച്ചത്. കോളജ് ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യന്‍, മകന്‍ സുഖി വര്‍മ എന്നിവര്‍ക്കെതിരേ കേസെടുത്തു. …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഹിമക്കാറ്റിന്റെ താണ്ഡവം, കനത്ത ഹിമപാതത്തില്‍ 18 മരണം. അമേരിക്കയിലെ കിഴക്കന്‍ സംസ്ഥാനങ്ങളാണ് ഹിമക്കാറ്റിന്റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ജനജീവിതം നിശ്ചലമാക്കിയ ഹിമപാതം ഇതുവരെ 18 പേരുടെ ജീവന്‍ കവര്‍ന്നാതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നുമാണു അധികൃതര്‍ നല്‍കുന്ന സൂചന. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് 10 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: യുകെയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആസൂത്രണം ചെയ്ത ആക്രമണ പരമ്പരാ പദ്ധതി സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. ബ്രിട്ടനിലെ നാലു വ്യത്യസ്ത സ്ഥലങ്ങളില്‍ ആക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ പദ്ധതിയാണ് തകര്‍ത്തെതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐ.എസ് അനുഭാവികളായ രണ്ട് വിദേശ പൈലറ്റുമാര്‍ നടത്തിയ സംഭാഷണത്തില്‍നിന്നാണ് ഏജന്‍സികള്‍ക്ക് ആക്രമണ പദ്ധതിയെക്കുറിച്ച് നിര്‍ണായക വിവരം ലഭിച്ചത്. കഴിഞ്ഞ നവംബറിലാണ് …
സ്വന്തം ലേഖകന്‍: മോശം പെരുമാറ്റം, റായ്പൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് എഴുപത് യാത്രക്കാരെ ഇറക്കി വിട്ടു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റായ്പുരിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തില്‍ നിന്നാണ് യാത്രക്കാരെ ഇറക്കിവിട്ടത്. റായ്പൂരിലേക്ക് പോകാനെത്തിയ ഒരു സംഘം ആളുകള്‍ പരസ്പരം സീറ്റ് വച്ചുമാറാന്‍ ശ്രമിച്ചതിനെച്ചൊല്ലിയാണ് പ്രശ്‌നമുണ്ടായത്. വിമാന ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് രൂക്ഷമായ …