1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ടാമത്തെ ലോക നേതാവായി മോഡി
ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ടാമത്തെ ലോക നേതാവായി മോഡി
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ടാമത്തെ ലോക നേതാവായി മോഡി. ട്വിറ്ററിലെ നേട്ടത്തിന് പിന്നാലെയാണ് ഫേസ്ബുക്കിലും ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് നിലവില്‍ ഫേസ്ബുക്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോക നേതാവ്. നരേന്ദ്ര മോഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 31 മില്യന്‍ ആരാധകരാണുള്ളത്. …
പത്താന്‍കോട്ട് ഭീകരാക്രമണം, വയനാട് സ്വദേശി അറസ്റ്റില്‍
പത്താന്‍കോട്ട് ഭീകരാക്രമണം, വയനാട് സ്വദേശി അറസ്റ്റില്‍
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, വയനാട് സ്വദേശി അറസ്റ്റില്‍. വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയായ റിയാസ് എന്ന യുവാവിനെയാണ് ദേശിയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്. ഇയാള്‍ മാനന്തവാടി ബിലാക്കാട് സ്വദേശി ദിനേശന്‍ എന്നയാളാണെന്നും പേരുമാറ്റി പത്താന്‍കോട്ടില്‍ കഴിഞ്ഞു വരുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ ലോഡ്ജുകളില്‍ എന്‍.ഐ.എ നടത്തിയ തെരച്ചിലിന് ഒടുവിലാണ് …
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാ താരങ്ങള്‍ രംഗത്ത്
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാ താരങ്ങള്‍ രംഗത്ത്
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാ താരങ്ങള്‍ രംഗത്ത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെ മാനുഷിക പരിഗണന നല്‍കി വിട്ടയക്കണമെന്നാണ് സിനിമാ രംഗത്തെ പ്രമുഖരുടെ ആവശ്യം. ഏഴു പ്രതികളെയും വിട്ടയ്ക്കണമെന്നാണ് ഇവര്‍ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് സിനിമാ പ്രവര്‍ത്തകര്‍ റാലി നടത്തും. …
36 രോഗികളെ കൊന്ന ഇന്ത്യന്‍ വംശജനായ കൊലയാളി ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍
36 രോഗികളെ കൊന്ന ഇന്ത്യന്‍ വംശജനായ കൊലയാളി ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: 36 രോഗികളെ കൊന്ന ഇന്ത്യന്‍ വംശജനായ കൊലയാളി ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍. ജോര്‍ജിയയിലെ ക്ലയ്‌ടോണ്‍ കൗണ്ടിയിലെ മനോരോഗ വിദഗ്ദനായ നരേന്ദ്ര നാഗറെഡിയാണ് അറസ്റ്റിലായത്. അമിതമായ അളവില്‍ മരുന്നു നല്‍കിയാണ് 36 പേരില്‍ 12 പേരെ ഇയാള്‍ കൊലപ്പെടുത്തിയത്. 40 ഓളം പേരടങ്ങിയ ഫെഡറല്‍ ഏജന്റുമാര്‍ നടത്തിയ പരിശോധനയിലാണ് അമിത മരുന്നു നല്‍കി ഇത്രയും …
ലോകത്ത് ആകെയുള്ള ജനസംഖ്യയില്‍ പകുതിയുടെ സമ്പാദ്യവും 62 അതിസമ്പന്നരുടെ കൈയ്യില്‍
ലോകത്ത് ആകെയുള്ള ജനസംഖ്യയില്‍ പകുതിയുടെ സമ്പാദ്യവും 62 അതിസമ്പന്നരുടെ കൈയ്യില്‍
സ്വന്തം ലേഖകന്‍: ലോകത്ത് ആകെയുള്ള ജനസംഖ്യയില്‍ പകുതിയുടെ സമ്പാദ്യവും 62 അതിസമ്പന്നരുടെ കൈയ്യില്‍. ദാരിദ്ര്യ വിരുദ്ധ സന്നദ്ധ സംഘടനയായ ഓക്‌സാഫിമിന്റെ റിപ്പോര്‍ട്ടിലാണ് ലോകത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വലിയ തോതില്‍ വര്‍ധിക്കുകയാണ് എന്ന് തെളിയിക്കുന്ന ഈ കണക്കുകള്‍ ഉള്ളത്. ലോകജനസംഖ്യയിലെ ഏറ്റവും പാവപ്പട്ടവരായ 360 കോടി ജനങ്ങളുടെ ആകെ സമ്പാദ്യവും അതിസമ്പന്നരായ 62 പേരുടെ …
ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ദളിത് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ദളിത്  വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ദളിത് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ പ്രവര്‍ത്തകരായിരുന്ന രോഹിത് ഉള്‍പ്പെടെ അഞ്ച് പേര്‍ കഴിഞ്ഞ 12 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷനെ തുടര്‍ന്ന് സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു. …
ബിഗ് ബോസ് പരിപാടിക്കിടെ ഷൂസിട്ട് ക്ഷേത്രത്തില്‍ കയറി, ഷാരൂഖിനും സല്‍മാനും എതിരെ കേസ്
ബിഗ് ബോസ് പരിപാടിക്കിടെ ഷൂസിട്ട് ക്ഷേത്രത്തില്‍ കയറി, ഷാരൂഖിനും സല്‍മാനും എതിരെ കേസ്
സ്വന്തം ലേഖകന്‍: ബിഗ് ബോസ് പരിപാടിക്കിടെ ഷൂസിട്ട് ക്ഷേത്രത്തില്‍ കയറി, ഷാരൂഖിനും സല്‍മാനും എതിരെ കേസ്. ഹിന്ദു മഹാസഭയാണ് താരങ്ങള്‍ക്കെതിരെ മീററ്റ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് പരിപാടിക്കിടെ ഇരുവരും ഒരു കാളി കാളി ക്ഷേത്രത്തിനു സമീപം ഷൂസിട്ട് കയറിയെന്നാണ് ഹിന്ദു മഹാസഭാ മീററ്റ് പ്രസിഡന്റ് ഭരത് …
കേരളത്തില്‍ ഷൂട്ടിങ്ങിനെത്തിയ ബാഹുബലിക്ക് ആദിവാസികള്‍ വില്ലനാകുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു
കേരളത്തില്‍ ഷൂട്ടിങ്ങിനെത്തിയ ബാഹുബലിക്ക് ആദിവാസികള്‍ വില്ലനാകുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഷൂട്ടിങ്ങിനെത്തിയ ബാഹുബലിക്ക് ആദിവാസികള്‍ വില്ലനാകുന്നു, ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. വന്‍ വിജയം നേടിയ ബാഹുബലിയുടെ രണ്ടാം ചിത്രീകരിക്കാന്‍ കേരളത്തിലെത്തിയ സംവിധായകനും കൂട്ടരുമാണ് ആദിവാസികളുമായി ഉടക്കിയത്. ആദിവാസികള്‍ സിനിമാ ഷൂട്ടിങിന് തടസമായതോടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആശങ്കയിലുമായി. ആദിവാസി ഊരുകളുടെ വികസനത്തിന് പരിസ്ഥിതി പ്രേമം പറഞ്ഞ് തടസം നില്‍ക്കുന്ന വനംവകുപ്പ് ഇത്തരം സിനിമകള്‍ക്കായി പരിസ്ഥിതി …
ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വാണിജ്യ ഉപരോധം ലോകരാജ്യങ്ങള്‍ പിന്‍വലിച്ചു, എണ്ണ വിപണിയിലേക്ക് പുതുശക്തിയായി ഇറാന്‍ എത്തുന്നു
ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വാണിജ്യ ഉപരോധം ലോകരാജ്യങ്ങള്‍ പിന്‍വലിച്ചു, എണ്ണ വിപണിയിലേക്ക് പുതുശക്തിയായി ഇറാന്‍ എത്തുന്നു
സ്വന്തം ലേഖകന്‍: ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വാണിജ്യ ഉപരോധം ലോകരാജ്യങ്ങള്‍ പിന്‍വലിച്ചു, എണ്ണ വിപണിയിലേക്ക് പുതുശക്തിയായി ഇറാന്‍ എത്തുന്നു. ആണവ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇറാനുമേല്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറിലെ നിര്‍ദേശങ്ങളെല്ലാം ഇറാന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിക്കാന്‍ കാരണമായത്. ഉപരോധം നീങ്ങുന്നതോടെ അന്താരാഷ്ട്ര …
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും, മുന്നൂറോളം സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്തു
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും, മുന്നൂറോളം സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്തു
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത വീണ്ടും, മുന്നൂറോളം സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്തു. കൊല്ലപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്ന് റോയ്‌ട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ സര്‍ക്കാര്‍ അനുകൂല മേഖലയായ ദേര്‍ അല്‍ സോര്‍ നഗരത്തിലാണ് സംഭവം നടന്നത്. കൂട്ടക്കൊലയില്‍ 250 ഓളം പേര്‍ മരണപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘടനകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. …