സ്വന്തം ലേഖകന്‍: കഥകളി റിപ്പോര്‍ട്ട് ചെയ്യാനെത്തി വേദിയില്‍ നിറഞ്ഞാടിയ ബിബിസി ലേഖകനാണ് താരം. ബിബിസിയുടെ പ്രശസ്തമായ ട്രാവല്‍ ഷോ എന്ന പരിപാടിയിലേക്ക് കേരളത്തിലെ കഥകളി ചിത്രീകരിക്കാന്‍ ലണ്ടനില്‍ നിന്നും എത്തിയ ഹെന്റി ഗോള്‍ഡിംഗ് ആണ് വേദിയിലെ താരമായത്. എട്ട് കോടി പ്രേക്ഷകരുള്ള ബിബിസിയുടെ ജനപ്രിയ പരിപാടിയാണ് ട്രാവല്‍ ഷോ. പുതുവത്സരത്തില്‍ ബിബിസി ടീമിന് വേണ്ടി നരകാസുരവധം …
സ്വന്തം ലേഖകന്‍: സ്‌പോണ്‍സര്‍മാരില്ലാതെ കിഡ്‌നി വില്‍ക്കാനൊരുങ്ങി ഒരു ദേശീയ താരം, അതും ഇന്ത്യയില്‍. രവി ദീക്ഷിത് എന്ന ദേശീയ സ്‌ക്വാഷ് താരമാണ് ഫേസ്ബുക്കിലൂടെ സ്വന്തം കിഡ്‌നി വില്‍ക്കാന്‍ പോകുന്ന കാര്യം പ്രഖ്യാപിച്ചത്. ഏഷ്യന്‍ ജൂനിയര്‍ സ്‌ക്വാഷ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡിന് ഉടമയാണ് രവി ദീക്ഷിത്. ജനുവരി 16 ന് …
സ്വന്തം ലേഖകന്‍: മതിയായി, രാഷ്ട്രീയം, മതം എന്നീ വിഷയങ്ങള്‍ക്കു വേണ്ടി ഇനി വാ തുറക്കില്ലെന്ന് ഷാരൂഖ് ഖാന്‍. അഭിപ്രായം പറയാന്‍ വാ തുറക്കാന്‍ പോലും പേടിയാണെന്നും തന്നെ വെറുതെ വിട്ടേക്കൂ എന്നും കിങ് ഖാന്‍ പറഞ്ഞു. പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതക്കച്ചേരി മുംബൈയില്‍ റദ്ദാക്കിയതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാരൂഖ്. …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ സാന്‍ഡി ഹൂക്ക് സ്‌കൂള്‍ വെടിവപ്പ് അനുസ്മരണത്തില്‍ ഒബാമ കരഞ്ഞത് ഉള്ളി ഉപയോഗിച്ചാണെന്ന് ആരോപണം. സ്‌കൂളിലെ വെടിവയ്പ്പിനെ അനുസ്മരിച്ച് പ്രസംഗിക്കുന്നതിനിടെ കണ്ണീര്‍ വരാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചെന്ന വാര്‍ത്ത ഫോക്‌സ് ന്യൂസാണ് പുറത്തുവിട്ടത്. തോക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണത്തില്‍ ഏര്‍പ്പെടുത്തണമെന്ന് പ്രസംഗിക്കുന്നതിനിടയിലായിരുന്നു ഒബാമയുടെ കരച്ചില്‍. വെടിവയ്പ്പില്‍ അന്നു കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് ചിന്തിക്കുന്ന ഓരോ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ പിടിയിലായ ഇന്ത്യന്‍ ചാരന് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു. മനര്‍ അബ്ബാസ് എന്നയാള്‍ക്കാണ് യു.എ.ഇയിലെ ഉന്നത കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കായി ചാരപ്പണി നടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ. അബുദാബിയിലെ ഫെഡറല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. അബുദാബി തുറമുഖത്തെ സൈനിക കപ്പലുകളെ സംബന്ധിച്ച …
സ്വന്തം ലേഖകന്‍: പോപ് സംഗീത ഇതിഹാസം ഡേവിഡ് ബോയി യാത്രയായി, അന്ത്യം ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന്. ഒന്നര വര്‍ഷമായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണവിവരം മകനും ബ്രിട്ടീഷ് സംവിധായകനുമായ ഡങ്കന്‍ ജോണ്‍സാണ് അറിയിച്ചത്. ഒരേസമയം ഗായകനും ഗാനരചയിതാവും നടനും നിര്‍മാതാവും വാദ്യോപകരണ വിദഗ്ധനുമെല്ലാമായിരുന്നു 69 കാരനായ ബോയി. ബൊയിയുടെ ഏറ്റവും പുതിയ ആല്‍ബം ‘ബ്‌ളാക്ക് …
സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, പാകിസ്താനില്‍ നാലു പേര്‍ കസ്റ്റഡിയില്‍. ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ജെയ്‌ഷെ ഇ മുഹമ്മദിന്റെ പ്രവര്‍ത്തകാര്‍ ആണെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ജെയ്‌ഷെ ഇ മുഹമ്മദിന്റെ ശക്തികേന്ദ്രങ്ങളായ ബഹാവല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ കസ്റ്റഡിയിലായത്. ജെയ്‌ഷെ ഇ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹാവല്‍പൂര്‍. അതേസമയം കേസില്‍ അന്വേഷണം …
സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ ദ റെനവന്റിന്റെ തേരോട്ടം, പ്രധാന മൂന്നു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. എഴുപത്തി മൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അലെജാന്‍ഡ്രോ ഇനാരിറ്റു സംവിധാനം ചെയ്ത ദ റെനെവന്റ് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നിങ്ങനെ മൂന്നു പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ഇനാരിറ്റു മികച്ച സംവിധായകനായപ്പോള്‍ ചിത്രത്തില്‍ പ്രധാന …
സ്വന്തം ലേഖകന്‍: ആരായിരുന്നു നാഗവല്ലിയുടെ സ്വരം? മണിച്ചിത്രത്താഴ് സിനിമ 22 വര്‍ഷത്തിനു ശേഷം വിവാദത്തിലേക്ക്. മണിച്ചിത്രത്താഴ് സിനിമയിലെ നിത്യഹരിത ഹിറ്റായ നാഗവല്ലിയുടെ ഡയലോഗുകള്‍ ഡബ് ചെയ്തതാരെന്ന ചോദ്യമാണ് ഇപ്പോഴത്തെ വിവാദ വിഷയം. വിടമാട്ടെ, വിടമാട്ടെ എന്നു തുടങ്ങുന്ന ആ ഡയലോഗ് ചെയ്തത് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ദുര്‍ഗയാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ഫാസില്‍ രംഗത്തെത്തി. കഴിഞ്ഞ 22 …
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ? സുപ്രീം കോടതി ചോദിക്കുന്നു. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സ്ത്രീകളെ തടയാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ നിരോധനം എങ്ങനെ പ്രായോഗികമാകുമെന്നും ചോദിച്ചു. 1500 വര്‍ഷം മുന്‍പ് സ്ത്രീകള്‍ …